പുനലൂർ: പത്താം ക്ലാസ് വിദ്യാർത്ഥിനിയായ 16 കാരിയെ പീഡിപ്പിച്ച കേസിൽ വാളകം സ്വദേശിയായ 19 കാരനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ചയിൽ പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കൾ പുനലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. കേസ് എടുത്ത പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് വാളകത്തെ വീട്ടിൽ നിന്ന് യുവാവിനെ പിടികൂടിയത്. രണ്ട് വർഷം മുമ്പ് കലയനാട്ട് ഉത്സവത്തിനെത്തിയ യുവാവ് പെൺകുട്ടിയുമായി പരിചയപ്പെട്ടിരുന്നതായി ചോദ്യം ചെയ്യുന്നതിനിടെ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.