കൽപ്പറ്റ: വയനാട് ജില്ലയിലെ റിസോർട്ടുകളിൽ അനധികൃത ടെൻഡ് കെട്ടുന്നത് വിലക്കണമെന്ന് സി.കെ. ശശീന്ദ്രൻ എം. എൽ.എ ആവശ്യപ്പെട്ടു. മേപ്പാടിയിൽ യുവതിയെ ആന ചവിട്ടിക്കൊന്ന സംഭവം സംബന്ധിച്ച് സി.കെ.ശശീന്ദ്രൻ മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്തയച്ചു.
ജില്ലയിൽ നിരവധി റിസോർട്ടുകളാണ് വനത്തിനോട് ചേർന്ന് പ്രവർത്തിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയോ നിർദ്ദേശങ്ങൾ പാലിക്കുകയോ ചെയ്യാതെയാണ് ടെൻഡുകൾ കെട്ടുന്നത്. ജില്ലയ്ക്ക് പുറത്തുനിന്ന് വരുന്ന സഞ്ചാരികളോട് റിസോർട്ട് ഉടമകൾ വന്യമൃഗ ശല്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താറില്ല. വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന റിസോർട്ടുകളിൽ അനധികൃതമായി ടെൻഡുകൾ കെട്ടുന്നത് വിലക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സി.കെ. ശശീന്ദ്രൻ ആവശ്യപ്പെട്ടു.