തിരുവനന്തപുരം:കെ.എസ്.ഇ.ബിയിൽ ശമ്പളപരിഷ്കരണം സമയബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി എം.എം.മണി.
വൈദ്യുതിഭവനിൽ ജീവനക്കാരുടെ പ്രതിനിധികളുമായി ചർച്ച നടത്തുകയായിരുന്നു അദ്ദേഹം. ഉപഭോക്താക്കളുടെ അടുത്തെത്തി ആവശ്യങ്ങൾ നിർവഹിക്കുന്ന വാതിൽപ്പടി സേവനം ജീവനക്കാരുടെ സഹകരണത്തോടെ വ്യാപിപ്പിക്കും. ഫിലമെന്റ് രഹിത കേരള പദ്ധതിക്ക് മികച്ച പ്രതികരണമാണ്.തെരുവ് വിളക്കുകൾ എൽ.ഇ.ഡി യിലേക്ക് മാറ്റുന്ന നിലാവ് പദ്ധതി ഏറെ ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു.
സി.എം.ഡി എൻ.എസ്.പിള്ള, ഡയറക്ടർമാരായ പി.കുമാരൻ, ഡോ. രാജൻ,.മിനി ജോർജ്, ചീഫ് എൻജിനിയർ (എച്ച്.ആർ.എം), സി.കലാധരൻ തുടങ്ങിയവർ സംബന്ധിച്ചു.