SignIn
Kerala Kaumudi Online
Thursday, 04 March 2021 7.01 PM IST

കൊ​ച്ചു​ണ്ണി​ ​മാ​സ്റ്റ​ർ​ ​എ​ന്ന​ ​പ്ര​തി​ഭ​യെ​ ​ഓർ​മ്മി​ക്കു​മ്പോൾ

kochunii-master-


ക​രു​ത്തു​റ്റ​ ​തൊ​ഴി​ലാ​ളി​ ​നേ​താ​വ്,​ ​ക​ർ​മ്മോ​ത്സു​ക​നാ​യ​ ​ഭ​ര​ണ​ക​ർ​ത്താ​വ്,​ ​മി​ക​ച്ച​ ​വി​ദ്യാ​ഭ്യാ​സ​ ​പ്ര​വ​ർ​ത്ത​ക​ൻ,​ ​പ്ര​തി​ഭാ​ശാ​ലി​യാ​യ​ ​എ​ഴു​ത്തു​കാ​ര​ൻ​ ​എ​ന്നീ​ ​നി​ല​ക​ളി​ലെ​ല്ലാം​ ​കേ​ര​ളീ​യ​ ​ജീ​വി​ത​ത്തി​ൽ​ ​തി​ള​ങ്ങി​ ​നി​ന്ന​ ​എ.​എ.​ ​കൊ​ച്ചു​ണ്ണി​ ​മാ​സ്റ്റ​റു​ടെ​ ​നൂ​റാം​ ​ജ​ന്മ​ദി​ന​മാ​ണ് 2021​ ​ജ​നു​വ​രി​ 26.
ബി​രു​ദ​വും​ ​ബി.​ടി.​യും​ ​പാ​സാ​യി​ ​അ​ദ്ധ്യാ​പ​ന​വൃ​ത്തി​യി​ൽ​ ​പ്ര​വേ​ശി​ച്ച​ ​കൊ​ച്ചു​ണ്ണി​ ​മാ​സ്റ്റ​ർ​ ​പ്ര​ജാ മ​ണ്ഡ​ല​ത്തി​ലൂ​ടെ​ ​രാ​ഷ്ട്രീ​യ​ ​രം​ഗ​ത്ത് ​പ്ര​വേ​ശി​ക്കു​ക​യും​ ​ഒ​രു​ ​നി​യോ​ഗം​ ​ക​ണ​ക്കെ കെ.​എ​ച്ച്.​ ​സു​ലൈ​മാ​ൻ​ ​മാ​സ്റ്റ​ർ,​ ​എം.​കെ.​രാ​ഘ​വ​ൻ​ ​വ​ക്കീ​ൽ​ ​എ​ന്നി​വ​ർ​ക്കൊ​പ്പം​ ​കൊ​ച്ചി​യി​ലെ​ ​തു​റ​മു​ഖ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​പൊ​രു​തു​ന്ന​ ​സം​ഘ​ട​ന​യാ​യ​ ​സി.​ടി.​ടി.​യു​വി​ന്റെ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​ചു​മ​ത​ലയേ​ൽ​ക്കു​ക​യും​ ​ചെ​യ്ത​ത് ​ഇ​ന്ന് ​ച​രി​ത്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ്.​ ​കൊ​ടി​യ​ ​ചൂ​ഷ​ണ​ത്തി​നും​ ​തി​ക​ഞ്ഞ​ ​അ​വ്യ​വ​സ്ഥ​യ്ക്കും​ ​പ​രി​ഹാ​രം​ ​തേ​ടു​ന്ന​തി​നാ​യി​ ​ആ​ ​ത്രി​മൂ​ർ​ത്തി​ക​ളു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​യി​ച്ച​ ​സ​മ​ര​ങ്ങ​ളു​ടെ​ ​കൂ​ടി​ ​പരി​​ണാ​മ​മാ​ണ് ​ഇ​ന്ന​ത്തെ​ ​കൊ​ച്ചി​ ​ന​ഗ​രം.
കൊ​ച്ചി​ ​ന​ഗ​രം​ ​ഒ​രു​ ​സി​റ്റി​ ​കോ​ർ​പ്പ​റേ​ഷ​നാ​യി​ ​മാ​റി​യ​പ്പോ​ൾ​ ​അ​തി​ന്റെ​ ​പ്ര​ഥ​മ​ ​മേ​യ​റാ​യി​ ​തി​​ര​െഞ്ഞ​ടു​ത്ത​ത് ​എ.​എ.​ ​കൊ​ച്ചു​ണ്ണി​ ​മാ​സ്റ്റ​റെ​യാ​ണ്.​ ​കൊ​ച്ചി​ ​ന​ഗ​ര​ത്തി​ന്റെ​ ​വി​ക​സ​ന​ത്തി​നാ​യി​ ​അ​ദ്ദേ​ഹം​ ​ക​ണ്ടി​രു​ന്ന​ ​സ്വ​പ്‌​ന​ങ്ങ​ൽ​ ​പ​ല​തും​ ​ഇ​ന്നും​ ​സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ടാ​തെ​ ​ക​ട​ന്നു​ ​പൊ​യ്‌​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
1970​-​ൽ​ ​ആ​ലു​വ​യി​ൽ​ ​നി​ന്നാ​ണ് ​കൊ​ച്ചു​ണ്ണി​ ​മാ​സ്റ്റ​ർ​ ​കേ​ര​ള​ ​നി​യ​മ​സ​ഭ​യി​ലേ​ക്ക് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​ ​കാ​ര​ണം,​ ​ഈ​ ​സ​ഭ​യു​ടെ​ ​കാ​ലാ​വ​ധി​ 1977​ ​വ​രെ​ ​തു​ട​ർ​ന്നു. ലീ​ഡ​ർ​ ​കെ.​ ​ക​രു​ണാ​ക​ര​ന്റെ​ ​ഒ​പ്പം​ ​പാ​ർ​ല​മെ​ന്റ​റി​ ​പാ​ർ​ട്ടി​ ​ഡെ​പ്യൂ​ട്ടി​ ​ലീ​ഡ​റാ​യി​ ​മാ​സ്റ്റ​ർ​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​കെ.​ ​ക​രു​ണാ​ക​ര​ന്റെ​ ​വ​ലം​കൈ​യാ​യി​രു​ന്നു​ ​മാ​സ്റ്റ​ർ​ .
പ​ബ്ലി​ക് ​അ​ണ്ട​ർ​ടേ​ക്കിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​നാ​യും​ ​അ​ദ്ദേ​ഹം​ ​സേ​വ​നം​ ​ചെ​യ്തു.​ ​കെ.​പി.​സി.​സി.​ ​ട്ര​ഷ​റ​റാ​യും​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​പി​ന്നീ​ട്,​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ശ്ര​ദ്ധ​ ​പ​തി​ഞ്ഞ​ത് ​വി​ദ്യാ​ഭ്യാ​സ​-​സാ​മൂ​ഹി​ക​ ​പ്ര​വ​ർ​ത്ത​ന​ ​രം​ഗ​ത്താ​യി​രു​ന്നു.​ ​അ​ൽ​ ​അ​മീ​ൻ​ ​എ​ഡ്യു​ക്കേ​ഷ​ണ​ൽ​ ​ട്ര​സ്റ്റ് ​ചെ​യ​ർ​മാ​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​എ​റ​ണാ​കു​ളം​-​ആ​ല​പ്പു​ഴ​ ​ജി​ല്ല​ക​ളി​ലാ​യി​ ​നി​ര​വ​ധി​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​തു​ട​ക്കം​ ​കു​റി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ​രി​ശ്ര​മം​ ​കൊ​ണ്ടാ​ണ്.
സ​മ​സ്ത​കേ​ര​ള​ ​സാ​ഹി​ത്യ​പ​രി​ഷ​ത്തി​ന്റെ​ ​ഉ​ദ്ധാ​ര​ണ​ത്തി​നും​ ​പ്ര​വ​ർ​ത്ത​ന​ത്തി​നും​ ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ ​കൊ​ച്ചു​ണ്ണി​ ​മാ​സ്റ്റ​ർ​ ​കേ​ര​ള​ ​ഹി​സ്റ്റ​റി​ ​അ​സോ​സി​യേ​ഷ​ന്റെ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​എ​ന്ന നി​ല​യി​ലും​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.​ ​പി.​കെ.​ ​ഡീ​വ​ർ​ ​മെ​മ്മോ​റി​യി​ൽ​ ​ട്ര​സ്റ്റ് ​ചെ​യ​ർ​മാ​ൻ, പി.​എ.​ ​സെ​യ്ദു​ ​മൂ​ഹ​മ്മ​ദ് ​ഫൗ​ണ്ടേ​ഷ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​സ​ജീ​വ​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​വാ​നും​ ​അ​ദ്ദേ​ഹ​ത്തി​ന് ​ക​ഴി​ഞ്ഞു.​ ​ഗാ​ന്ധി​പീ​സ് ​ഫൗ​ണ്ടേ​ഷ​നാ​യി​രു​ന്നു​ ​മ​റ്റൊ​രു​ ​ക​ർ​മ​രം​ഗം. മി​ത​ഭാ​ഷി​ ​ആ​യി​രു​ന്ന​ ​കൊ​ച്ചു​ണ്ണി​ ​മാ​സ്റ്റ​ർ​ ​പ​ക്ഷേ,​ ​മി​ക​ച്ച​ ​പ്ര​ഭാ​ഷ​ക​ൻ​ ​കൂ​ടി​യാ​യി​രു​ന്നു.
ഇം​ഗ്ലീ​ഷി​ലും​ ​മ​ല​യാ​ള​ത്തി​ലും​ ​പ്ര​ഭാ​ഷ​ണ​ങ്ങ​ൾ​ ​ന​ട​ത്തി​യി​രു​ന്ന​ ​അ​ദ്ദേ​ഹ​ത്തി​ന് ​സം​സ്‌​കൃ​ത​വും​ ​വ​ശ​മാ​യി​രു​ന്നു.​ ​വ​ലി​യൊ​രു​ ​വാ​യ​ന​ക്കാ​ര​നും​ ​ന​ല്ലൊ​രു​ ​എ​ഴു​ത്തു​കാ​ര​നും​ ​കൂ​ടി​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​തി​ര​ക്കു​ക​ൾ​ ​കാ​ര​ണം​ ​കൂ​ടു​ത​ൽ,​ ​എ​ഴു​താ​ൻ​ ​ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ങ്കി​ലും​ ​സ​യ്യി​ദ് ​അ​മീ​ർ​ ​അ​ലി​യു​ടെ​ ​ഷോ​ർ​ട്ട് ​ഹി​സ്റ്റ​റി​ ​ഓ​ഫ് ​സാ​ര​സ​ൻ​സ്,​ ​സ്പി​രി​റ്റ് ​ഒഫ് ​ഇ​സ്ലാം​ ​എ​ന്നീ​ ​കൃ​തി​ക​ൾ​ ​മ​ല​യാ​ള​ത്തി​ലേ​ക്ക് ​വി​വ​ർ​ത്ത​നം​ ​ചെ​യ്ത് ​പ്രി​സി​ദ്ധീ​ക​രി​ക്കു​വാ​ൻ​ ​അ​ദ്ദേ​ഹ​ത്തി​നാ​യി.
പു​റ​മെ​ ​ക​ർ​ക്ക​ശ​ക്കാ​ര​നാ​യ​ ​വ്യ​ക്തി​യാ​യി​ ​തോ​ന്നി​യി​രു​ന്നെ​ങ്കി​ലും​ ​ഉ​ള്ളി​ൽ​ ​വ​ലി​യ​ ​അ​ലി​വും​ ​വാ​ത്സ​ല്യ​വു​മു​ള്ള​ ​വ്യ​ക്തി​ത്വ​മാ​യി​രു​ന്നു​ ​അ​ദ്ദേ​ഹ​ത്തി​ന്റേ​തെ​ന്ന് ​അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ​ ​ഓ​ർ​ക്കു​ന്നു.​ ​തി​ക​ഞ്ഞ​ ​മ​തേ​ത​ര​വാ​ദി​ ​ആ​യി​രു​ന്നു​ ​മാ​സ്റ്റ​ർ.​ ​മൂ​ല്യ​ങ്ങ​ളി​ലു​ള്ള​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ച​ഞ്ച​ല​മാ​യ​ ​വി​ശ്വാ​സ​വും​ ​വി​ശ്വാ​സ​ങ്ങ​ളെ​ ​മു​റു​കെ​ ​പി​ടി​ക്കു​ന്ന​തി​ലെ​ ​ക​രു​ത്തും​ ​പ്ര​ത്യേ​ക​ത​ക​ളാ​യി​രു​ന്നു. 2007​ ​ജൂ​ലായ് ​ 21​ന് ​ആ​ ​പ്ര​തി​ഭാ​ശാ​ലി​യു​ടെ​ ​ജീ​വി​ത​ത്തി​ന് ​തി​ര​ശ്ശീ​ല​ ​വീ​ണു.
(​ലേ​ഖ​ക​ന്റെ​ ​മൊ​ബൈ​ൽ​ ​-​ 9446308600)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AA KOCHUNNI MASTER
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.