SignIn
Kerala Kaumudi Online
Tuesday, 28 September 2021 10.30 PM IST

മായക്കണ്ണുള്ള ജാലക്കാരൻ: 10

novel

'​'​സു​മീ...​ ""

അ​ത്ഭു​ത​ത്തോ​ടെ​ ​അ​യാ​ൾ​ ​വി​ളി​ച്ചു.

ഇ​ത്ര​നേ​ര​വും​ ​അ​വ​ൾ​ ​താ​ൻ​ ​തൊ​ടു​ന്ന​ത് ​കാ​ത്തു​കി​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ​വി​ചാ​രി​ച്ച​ത്.​ ​ആ​ദ്യ​ ​ത​ലോ​ട​ലി​ൽ​ ​അ​വ​ൾ​ ​വി​ധേ​യ​ത്വം​ ​പ്ര​ക​ടി​പ്പി​ക്കു​ക​യും​ ​ചെ​യ്തു.​ ​പ​ക്ഷേ,​ ​എ​ന്താ​ണ് ​സം​ഭ​വി​ച്ച​ത്,​ ​എ​വി​ടെ​യാ​ണ് ​പി​ഴ​ച്ച​ത്?
അ​യാ​ൾ​ ​നി​ർ​ബ​ന്ധി​ച്ചി​ല്ല.
സു​മി​ ​കി​ട​ക്ക​യി​ൽ​ ​നി​ന്നെ​ഴു​ന്നേ​റ്റ് ​അ​ടു​ക്ക​ള​യി​ലേ​ക്ക് ​പോ​യി.​ ​ഫ്രി​ഡ്‌​ജി​ൽ​ ​നി​ന്ന് ​ത​ണു​ത്ത​വെ​ള്ള​മെ​ടു​ത്ത് ​കു​ടി​ച്ചു.​ ​അ​ടു​ക്ക​ള​യി​ലെ​ ​ലൈ​റ്റ് ​തെ​ളി​ഞ്ഞ​പ്പോ​ൾ​ ​ശ്യാ​മ​ള​ ​ക​ണ്ണു​തു​റ​ന്നു.​ ​നി​ല​ത്തു​വി​രി​ച്ച​ ​പാ​യി​ൽ​ ​നി​ന്നും​ ​വേ​ഗ​ത്തി​ൽ​ ​എ​ഴു​ന്നേ​ൽ​ക്കു​ക​യും​ ​ചെ​യ്തു.
'​'​എ​ന്താ​ ​ചേ​ച്ചീ​?""
'​'​വെ​ള്ളം""
അ​വ​ളു​ടെ​ ​മു​ഖ​ത്തേ​ക്ക് ​നോ​ക്കാ​തെ​ ​സു​മി​ ​പ​ത​റി.
'​'​കി​ട​ന്നോ...""
ശ​ബ​രി​യു​ടെ​ ​മാ​ന്ത്രി​ക​നി​ഴ​ൽ​ ​ഈ​ ​വീ​ടി​നു​ള്ളി​ലേ​ക്ക് ​ക​ട​ന്നു​വ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് ​സു​മി ​മ​ന​സി​ലാ​ക്കി.​ ​ചെ​കു​ത്താ​ന്റെ​ ​സാ​ന്നി​ദ്ധ്യം പി​ന്തു​ട​രു​ന്ന​ ​ക​ണ്ണു​ക​ൾ.​ ​ഓ​രോ​ ​മൂ​ല​യും​ ​ഓ​രോ​ ​വ്യ​ക്തി​യു​ടെ​ ​ച​ല​ന​വും​ ​നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.​ ​വാ​ക്കു​ക​ൾ​ ​പോ​ലും​ ​അ​ടി​ച്ചേ​ല്പി​ക്ക​പ്പെ​ടു​ന്നു.​ ​താ​നും​ ​വി​ശ്വ​നും​ ​ശ​ബ​രി​യു​ടെ​ ​നോ​ട്ട​പ്പു​ള്ളി​ക​ളാ​ണ്.​ ​കി​ട​പ്പ​റ​യി​ൽ​ ​ന​ഗ്ന​യാ​കാ​നോ​ ​സം​ഗ​മി​ക്കാ​നോ​ ​ഇ​നി​ ​ക​ഴി​യു​ക​യി​ല്ല.​ ​അ​വ​ൾ​ ​കി​ട​ക്ക​യി​ലെ​ത്തു​മ്പോ​ൾ​ ​വി​ശ്വൻ​ ​ പാ​തി​ ​മ​യ​ക്ക​ത്തി​ലാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു.​ ​അ​വ​ൾ​ ​അ​യാ​ളി​ൽ​ ​നി​ന്നും​ ​അ​ക​ന്നു​കി​ട​ന്നു.​ ​ക​ണ്ണ​ട​യ്‌​ക്കാ​ൻ​ ​ക​ഴി​യു​ന്നി​ല്ല.​ ​ഈ​ ​മു​റി​യി​ൽ​ ​ത​ന്നെ​ ​ആ​ ​നി​ഴ​ൽ​ ​ത​ങ്ങി​നി​ൽ​ക്കു​ന്നു​ണ്ട്.​ ​മ​ണം​ ​പി​ടി​ക്കാ​ൻ,​ ​മ​ന​സ​റി​യാ​ൻ...​ ​വി​ശ്വ​ന്റെ​ ​നാ​വി​ൽ​ ​നി​ന്നും​ ​ഒ​രി​ക്ക​ലും​ ​വീ​ഴാ​ത്ത​ ​വാ​ക്കു​ക​ൾ...​ ​പൂ​മ​ണം.​ ​അ​വ​ൾ​ ​ഫോ​ണി​ൽ​ ​ഒ​രു​ ​സ​ന്ദേ​ശം​ ​ടൈ​പ്പ്​ ​ചെ​യ്തു.​ ​സു​പ​ർ​ണ​യ്‌​ക്കാ​യി​രു​ന്നു​ ​അ​ത്.​ ​പ​ക്ഷേ​ ​ഓ​രോ​ ​ അ​ക്ഷ​ര​ത്തി​ൽ​ ​തൊ​ടു​മ്പോ​ഴും​ ​ഫോ​ണി​ന്റെ​ ​സ്ക്രീ​നി​ൽ​ ​മ​റ്റെ​ന്തോ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.​ ​മെ​സേ​ജ് ​പൂ​ർ​ത്തി​യാ​ക്കാ​നാ​വു​ന്നി​ല്ല.​ ​അ​വ​ൾ​ക്ക് ​ഭ​യ​മേ​റി.​ ആ​രോ​ ​ക​വ​ർ​ന്നെ​ടു​ക്കു​ന്ന​ ​അ​ക്ഷ​ര​ങ്ങ​ൾ.​ ​ആ​രോ​ ​മാ​യ്ച്ചു​ക​ള​യു​ന്ന​ ​വി​ശേ​ഷ​ങ്ങ​ൾ.​ ​ഒ​ന്നും​ ​ചെ​യ്യാ​നാ​വാ​ത്ത​ ​അ​വ​സ്ഥ.​ ​സ്ക്രീ​നി​ൽ​ ​തെ​ളി​യു​ന്ന​ത് ​ശ​ബ​രി​യു​ടെ​ ​മു​ഖം.​ ​അ​യാ​ളു​ടെ​ ​മ​ന്ദ​ഹാ​സം.​ ​അ​യാ​ൾ​ ​പ​റ​യു​ക​യാ​ണ്.​ ​നീ​യെ​ന്തി​നാ​ണ് ​ഈ​ ​മെ​സേ​ജ് ​അ​യ​ക്കു​ന്ന​തെ​ന്ന​റി​യാം.​ ​എ​ന്നെ​ ​ഒ​ഴി​പ്പി​ക്കാ​ൻ​ ​ഒ​ഴി​വാ​ക്കാ​ൻ...​ ​വെ​റു​തെ​യാ​ണ് ​പെ​ണ്ണേ...​അ​ത് ​ന​ട​ക്കി​ല്ല.​ ​എ​ന്റെ​ ​മാ​ന്ത്രി​ക​ ​വി​ദ്യ​യു​ടെ​ ​ശ​ക്തി​യി​ൽ​ ​ഞാ​നി​വി​ടെ​ ​പി​ടി​ച്ചു​നി​ൽ​ക്കും.​ ​വാ​ട​ക​ക്കാ​ര​നെ​ ​പു​റ​ത്താ​ക്കാ​ൻ​ ​ഉ​ട​മ​യ്‌​ക്ക് ​തോ​ന്നി​പ്പി​ക്കാ​ത്ത​വി​ധം.​ ​അ​താ​ണ് ​ജാ​ല​വി​ദ്യ.​ ​അ​താ​ണ് ​വി​ജ​യ​മു​ദ്ര.​ ​ഷീ​റ്റെ​ടു​ത്ത് ​മൂ​ടാ​ൻ​ ​പോ​ലും​ ​അ​വ​ൾ​ക്കാ​യി​ല്ല.​ ​മെ​സേ​ജ് ​അ​യ​ക്കാ​നു​ള്ള​ ​ഉ​ദ്യ​മ​ത്തി​ൽ​നി​ന്നും​ ​പി​ന്മാറി​യ​ ​അ​വ​ൾ​ ​ദു​ർ​ബല​യാ​യി​രു​ന്നു.​ ​പു​ത​പ്പൊ​രു​ ​മ​റ​യാ​യാ​ൽ,​ ​ക​ണ്ണ​ട​ച്ചാ​ൽ​ ​ശ​ബ​രി​ ​അ​ദൃ​ശ്യ​നാ​യി​ ​ഈ​ ​കി​ട​ക്ക​യി​ലെ​ത്തും.​ ​മ​ണം​ ​നു​ക​രാ​ൻ,​ ​മ​ധു​നു​ക​രാ​ൻ...​പ്ര​ഭാ​തം.
ച​പ്പാ​ത്തി​യും​ ​ക​റി​യും​ ​ഉ​ണ്ടാ​ക്കി​യ​ത് ​ശ്യാ​മ​ള.​ ​ചൂ​ടു​ചാ​യ​ ​പ​ക​ർ​ന്ന​തും​ ​അ​വ​ൾ.​ ​സു​മി​ക്ക് ​അ​ടു​ക്ക​ള​യി​ൽ​ ​ക​യ​റേ​ണ്ടി ​വ​ന്നി​ല്ല.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​അ​വ​ൾ​ ​വി​ശ്വ​ന്റെ​ ​അ​ടു​ത്തു​ണ്ടാ​യി​രു​ന്നു.
'​'​സ​ജീ​വി​നെ​യൊ​ന്ന് ​വി​ളി​ക്ക​ണം.​""
'​'​എ​ന്താ​?​""
'​'​ആ​ ​വാ​ട​ക​ക്കാ​രെ​ ​അ​വി​ടെ​ ​നി​ന്ന് ​മാ​റ്രാ​ൻ​ ​പ​റ​യ​ണം.​""
'​'​ഉം​?​""
'​'​അ​യാ​ൾ​ ​ശ​രി​യ​ല്ല,​ ​അ​വ​ളും.​""
'​'​നി​ന്നോ​ടെ​ന്തെ​ങ്കി​ലും...​?​""
അ​യാ​ൾ​ ​ആ​കാം​ക്ഷ​യോ​ടെ​ ചോ​ദി​ച്ചു
'​'​ഇ​ല്ലി​ല്ല...​മൊ​ത്ത​ത്തി​ൽ...​ഡെ​യ്സി​യും​ ​പ​റ​ഞ്ഞു.​""
പ​ക്ഷേ,​ ​ആ​ ​അ​പേ​ക്ഷ​ ​അ​യാ​ൾ​ ​നി​രാ​ക​രി​ച്ചു.
'​'​സ​ജീ​വ് ​വാ​ട​ക​യ്‌​ക്ക് ​കൊ​ടു​ത്തി​രി​ക്കു​ക​യ​ല്ലേ​?​ ​ആ​ളെ​ ​മാ​റ്റാ​ൻ​ ​പ​റ​യാ​ൻ​ ​ന​മു​ക്കെ​ന്ത​വ​കാ​ശം​?​""
'​'​വേ​റാ​രു​മ​ല്ല​ല്ലോ,​ ​എ​ന്റെ​ ​അ​നി​യ​ത്തി​യു​ടെ​ ​ഭ​ർ​ത്താ​വ​ല്ലേ​?​""
'​'​എ​ങ്കി​ൽ​ ​നീ​ ​അ​നി​യ​ത്തി​യോ​ട് ​പ​റ​യു​ന്ന​താ​ണ് ​ന​ല്ല​ത്.​""
അ​യാ​ൾ​ ​ബാ​ത്ത്റൂ​മി​ലേ​ക്ക് ​ക​യ​റി.​ ​ആ​ ​വി​ഷ​യം​ ​അ​വി​ടെ​ ​അ​വ​സാ​നി​ച്ചു​വെ​ന്ന് ​തീ​ർ​ച്ച​യാ​യി.​ ​വൈ​കി​ട്ട് ​സു​പ​ർ​ണ​യു​ടെ​ ​തി​ര​ക്കൊ​ഴി​യു​മ്പോ​ൾ​ ​ഫോ​ണി​ൽ​ ​വി​ളി​ച്ച് ​ദീ​ർ​ഘ​മാ​യി​ ​സം​സാ​രി​ക്കാ​മെ​ന്ന് ​നി​ശ്ച​യി​ച്ചു.​ ​ഒ​രി​ക്ക​ൽ​ ​അ​റി​യി​ച്ച​താ​ണ്.​ ​ഇ​നി​ ​താ​ക്കീ​താ​യി​ ​ക​ന​പ്പെ​ടു​ത്ത​ണം.​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്ത​ണം.​ ​ഭാ​ര്യ​യി​ൽ​ ​നി​ന്ന് ​സ​മ്മ​ർ​ദ്ദ​മു​ണ്ടാ​യാ​ൽ​ ​സ​ജീ​വ് ​ഏ​ത് ​തീ​രു​മാ​ന​വും​ ​മാ​റ്റും.​ ​തി​രു​ത്തി​ക്കാ​നു​ള്ള​ ​പ്രേ​ര​ണാ​ശ​ക്തി​ ​അ​വ​ൾ​ക്കു​ണ്ട്.​ ​വി​ശ്വ​ൻ​ ​ഓ​ഫീ​സി​ലേ​ക്ക് ​പോ​യി​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​സു​മി​ ​കു​ളി​ക്കാ​ൻ​ ​ക​യ​റി.​ ​അ​ടു​ക്ക​ള​യി​ൽ​ ​ക​യ​റാ​ത്ത​തു​കൊ​ണ്ട് ​ഒ​ട്ടും​ ​മു​ഷി​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും​ ​വി​യ​ർ​ത്തി​ട്ടി​ല്ലെ​ങ്കി​ലും​ ​കു​ളി​ ​മു​ട​ക്കാ​ൻ​ ​വ​യ്യ.​ ​ഷ​വ​റി​ന് ​കീ​ഴെ​ ​ട​വ​ൽ​ ​ചു​റ്റി​ ​നി​ൽ​ക്കു​മ്പോ​ൾ​ ​സ്വ​ന്തം​ ​മേ​നി​ഭം​ഗി​ ​അ​വ​ളെ​ ​ഭ​യ​പ്പെ​ടു​ത്തി.​ ​ഇ​ത്ര​വ​ടി​വൊ​ത്ത​ ​ച​ന്ത​മാ​ണോ​ ​ശ​ബ​രി​യെ​ ​പ്ര​ലോ​ഭി​പ്പി​ക്കു​ന്ന​ത്?​ ​എ​ന്നെ​പേ​ടി​പ്പി​ക്കു​ന്ന​ ​എ​ന്റെ​ ​അ​ഴ​ക്.​ ​അ​വ​ൾ​ ​ധൃ​തി​യി​ൽ​ ​കു​ളി​ച്ചി​റ​ങ്ങി.​ ​ഏ​റെ​നേ​രം​ ​കു​ളി​ക്കു​ന്ന​ ​പ​തി​വ് ​തെ​റ്റി​യ​തി​ലു​ള്ള​ ​നി​രാ​ശ​യോ​ടെ...​ ​ശ്യാ​മ​ള​ ​ബാ​ൽ​ക്ക​ണി​യി​ൽ​ ​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.​ ​അ​വി​ടെ​ ​നി​ന്നാ​ൽ​ ​പ്ലേ​ ​ഗ്രൗ​ണ്ടും​ ​സ്വി​മ്മിം​ഗ് ​പൂ​ളും​ ​കാ​ണാം.​ ​ആ​രോ​ ​നീ​ന്തി​ത്തു​ടി​ക്കു​ന്നു​ണ്ട്.
'​'​ശ്യാ​മ​ള​ ​കു​ളി​ച്ചോ​ളൂ...​""
സു​മി​ ​പ​റ​ഞ്ഞു.
അ​ടു​ക്ക​ള​ഭാ​ഗ​ത്ത് ​ചെ​റി​യൊ​രു​ ​കു​ളി​മു​റി​യു​ണ്ട്.​ ​ശ്യാ​മ​ള​ ​അ​തി​നു​ള്ളി​ലേ​ക്ക് ​പോ​യി.​ ​അ​വ​ളും​ ​വേ​ഗ​ത്തി​ൽ​ ​കു​ളി​ച്ചി​റ​ങ്ങി.​ ​സു​മി​യു​ടെ​ ​അ​ടു​ത്ത് ​വ​ന്ന് ​അ​വ​ൾ​ ​മ​ടി​യോ​ടെ​ ​ചോ​ദി​ച്ചു.
'​'​ചേ​ച്ചീ​ ​ഞാ​നാ​ ​മാ​ജി​ക് ​ക​ളി​യി​ൽ​ ​പോ​ണോ​?​""
'​'​ഇ​പ്പോ​ഴെ​ന്താ​ ​അ​ങ്ങ​നെ​?​""
'​'​‌​ഞാ​ൻ​ ​പോ​യി​ല്ലെ​ങ്കി​ൽ​ ​നി​ങ്ങ​ൾ​ ​ത​മ്മി​ൽ​ ​വ​ഴ​ക്കാ​വു​മോ​?​""
'​'​വ​ഴ​ക്കാ​വ​ട്ടേ​ ​എ​നി​ക്കൊ​ന്നു​മി​ല്ല,​ ​നീ​ ​പോ​വ​ണ്ട.​""
ശ്യാ​മ​ള​ ​അ​ടു​ക്ക​ള​ഭാ​ഗ​ത്തേ​ക്ക് ​നീ​ങ്ങി.​ കു​റ​ച്ചു​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​സു​പ​ർ​ണ​യു​ടെ​ ​ഫോ​ൺ​ ​വ​ന്നു.
'​'​ഞാ​ൻ​ ​സ​ജീ​വി​നോ​ട് ​സം​സാ​രി​ച്ചു.​ ​പ​ക്ഷേ ഉ​ട​നെ​ ​അ​വ​രെ​ ​മാ​റ്റാ​ൻ​ ​പ​റ്റി​ല്ലാ​ന്ന്...​സ​ജീ​വി​ന്റെ​ ​ഫ്ര​ണ്ട് ​അ​ര​വി​ന്ദി​ന്റെ​ ​ശു​പാ​ർ​ശ​യി​ലാ​ണ് ​ശ​ബ​രി​യ്‌​ക്ക് ​വാ​ട​ക​യ്‌​ക്ക് ​കൊ​ടു​ത്ത​ത്.​ ​സ​ജീ​വ് ​അ​ര​വി​ന്ദി​നെ​ ​വി​ളി​ച്ചി​രു​ന്നു​ ​അ​ല്പം​ ​മു​ൻ​പ്.​ശ​ബ​രി​ ​ഒ​രു​ത​ര​ത്തി​ലും​ ​കു​ഴ​പ്പ​ക്കാ​ര​ന​ല്ലെ​ന്ന് ​അ​യാ​ൾ​ ​ഉ​റ​പ്പ് ​ആ​വ​ർ​ത്തി​ച്ചു.​ ​എ​ന്തു​ ​പ്ര​ശ്‌​ന​മു​ണ്ടാ​യാ​ലും​ ​അ​ര​വി​ന്ദ് ​ഇ​ട​പെ​ട്ട് ​ശ​രി​യാ​ക്കാ​മെ​ന്ന്.​ ​പി​ന്നെ​ ​മാ​ജി​ക്,​ ​അ​ത് ​ശ​ബ​രി​യു​ടെ​ ​പ്രൊ​ഫ​ഷ​നൊ​ന്നു​മ​ല്ല,​ ​ഒ​രു​ ​ര​സ​ത്തി​ന്...​ചേ​ച്ചി​ ​പ​റ​യൂ​ ​ഇ​പ്പോ​ഴെ​ന്താ​ണ് ​പ്ര​ശ്നം​?​""
സു​മി​ ​ഒ​ന്നും​ ​പ​റ​ഞ്ഞി​ല്ല.​ ​ന​ട​ക്കാ​ത്ത​ ​കാ​ര്യ​ത്തി​നാ​യി​ ​സം​ഭാ​ഷ​ണം​ ​നീ​ട്ടി​ക്കൊ​ണ്ടു​പോ​വു​ന്ന​തി​ൽ​ ​അ​ർ​ത്ഥ​മി​ല്ല.​ ​സ​ജീ​വി​ന് ​ഭാ​ര്യ​യു​ടെ​ ​ചേ​ച്ചി​യേ​ക്കാ​ൾ​ ​വി​ല​ ​ച​ങ്ങാ​തി​ക്കാ​വും.
'​'​വ​യ്‌​ക്ക​ട്ടെ​ ""
സു​മി​ ​ഫോ​ൺ​ ​ക​ട്ട്ചെ​യ്തു.​ ​ശ​ബ​രി​യി​ൽ​ ​നി​ന്ന് ​കൂ​ടു​ത​ൽ​ ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യാ​ൽ​ ​മ​റ്റ് ​സ്ത്രീ​ക​ളും​ ​പ​രാ​തി​പ്പെ​ട്ടാ​ൽ​ ​വി​ഷ​യം​ ​അ​സോ​സി​യേ​ഷ​ൻ​ ​ഏ​റ്റെ​ടു​ക്കും.​ ​അ​സോ​സി​യേ​ഷ​ൻ​ ​ത​ന്നെ​ ​സ​ജീ​വി​നോ​ട് ​ആ​വ​ശ്യ​പ്പെ​ട്ട് ​അ​യാ​ളെ​ ​മാറ്റും.​ ​അ​താ​ണ് ​ശ​രി.​ ​ന്യാ​യ​ത്തി​ന്റെ​ ​വ​ഴി.​ ​തെ​ല്ലു​നേ​രം​ ​പി​ന്നി​ട്ടു.​ ​‌​‌​ഡോ​ർ​ബെ​ൽ​ ​ശ​ബ്‌​ദി​ച്ചു.
'​'​ആ​രാ​ന്ന് ​നോ​ക്കി​യേ​?""
കി​ട​പ്പു​മു​റി​യി​ലി​രു​ന്ന് ​സു​മി​ ​ശ്യാ​മ​ള​യോ​ട് ​പ​റ​ഞ്ഞു.​ ​അ​വ​ൾ​ ​വാ​തി​ൽ​ ​തു​റ​ന്നു.​ ​മ​ദ്ധ്യ​വ​യ​സ് ​ക​ഴി​ഞ്ഞ​ ​ഒ​രാ​ൾ.​ ​ചു​മ​ൽ​ബാ​ഗി​ൽ​ ​നി​റ​യെ​ ​പു​സ്ത​ക​ങ്ങ​ൾ.​ ​വി​ല്പ​ന​ക്കാ​ര​നാ​യി​രു​ന്നു​ ​അ​യാ​ൾ.​ ​അ​യാ​ൾ​ ​തു​ണി​ബാ​ഗി​ൽ​ ​നി​ന്ന് ​കു​റേ​ ​പു​സ്ത​ക​ങ്ങ​ൾ​ ​പു​റ​ത്തെ​ടു​ത്തു.​ ​ശ്യാ​മ​ള​ ​ക​ണ്ണോ​ടി​ച്ചു.​ ​അ​ക്ഷ​ര​മാ​ല.​ ​ഗ​ണി​താ​രം​ഭം.​ ​ഹി​ന്ദി,​ ​എ​ല്ലാം​ ​കു​ട്ടി​ക​ൾ​ക്ക് ​വേ​ണ്ട​ത്.
'​'​ഇ​വി​ടെ​ ​കു​ട്ടി​ക​ളി​ല്ല...​ ""
അ​വ​ള​റി​യി​ച്ചു.
ആ​ ​ബു​ക്കു​ക​ൾ​ ​ബാ​ഗി​ലേ​ക്ക് ​തി​രു​കി​യ​ശേ​ഷം​ ​അ​യാ​ൾ​ ​വേ​റെ​ ​കു​റേ​ ​ബു​ക്കു​ക​ളെ​ടു​ത്തു.​ ​പാ​ച​കം,​ ​വൈ​ദ്യം,​ ​അ​ല​ങ്കാ​രം...
'​'​ചേ​ച്ചീ​ ​ബു​ക്ക് ​വേ​ണോ​?""
'​'​വേ​ണ്ട""
സു​മി​ ​വി​ളി​ച്ചു​പ​റ​ഞ്ഞു.
'​'​കൊ​ണ്ടു​ ​കാ​ണി​ച്ചോ​ളൂ.​ ​വേ​ണ​മെ​ങ്കി​ൽ​ ​എ​ടു​ത്താ​ൽ​ ​മ​തി.""
ചേ​ച്ചി​ ​ശ​കാ​രി​ക്കു​മോ​ ​എ​ന്ന​ആ​ശ​ങ്ക​യോ​ടെ​ ​അ​വ​ൾ​ ​ആ​ ​ബു​ക്കു​ക​ൾ​ ​കാ​ണി​ക്കാ​ൻ​ ​ബെ​ഡ്റൂ​മി​ൽ​ ​ചെ​ന്നു.
'​'​ബു​ക്ക് ​വേ​ണ്ടെ​ന്ന് ​പ​റ​ഞ്ഞി​ല്ലേ...""
സു​മി​ ​നീ​ര​സം​ ​പ്ര​ക​ടി​പ്പി​ച്ചു.
അ​വ​ൾ​ ​പെ​ട്ടെ​ന്ന് ​തി​രി​ഞ്ഞു​ന​ട​ന്ന് ​ബു​ക്കു​ക​ൾ​ ​അ​യാ​ൾ​ക്ക് ​ തി​രി​കെ​ ​ന​ൽ​കി.​ ​അ​വ​ ​ബാ​ഗി​ൽ​ ​വ​ച്ച​ശേ​ഷം​ ​അ​യാ​ൾ​ ​ഒ​രു​ ​ബു​ക്ക് ​കൂ​ടി​ ​എ​ടു​ത്തു.
'​'​ഇ​തു​വേ​ണോ,​ ​നോ​ക്കി​യേ...​""
മാ​ജി​ക് ​ പ​ഠി​ക്കാ​നു​ള്ള​ ​പു​സ്ത​ക​മാ​യി​രു​ന്നു​ ​അ​ത്.​ അ​വ​ള​ത് ​കൈ​യി​ൽ​ ​വാ​ങ്ങി.​ ​ക​ച്ച​വ​ട​ക്കാ​ര​ന്റെ​ ​ക​ണ്ണു​ക​ളി​ൽ​ ​പ്ര​കാ​ശം.
മാ​ജി​ക് ​പു​സ്ത​ക​ത്തി​ലെ​ ​ചി​ത്ര​ങ്ങ​ളി​ലേ​ക്ക് ​ശ്യാ​മ​ള​ ​കൗ​തു​ക​ത്തോ​ടെ​ ​നോ​ക്കി.​ ​വ​ർ​ണ​പ്പൂ​ക്ക​ളാ​യി​ ​താ​ളു​ക​ളി​ൽ​ ​നി​റ​ഞ്ഞു​കി​ട​ക്കു​ന്ന​ ​ഭ്ര​മ​ങ്ങ​ൾ.​ ​ഓ​രോ​ ​വി​ദ്യ​യ്‌​ക്കും​ ​ എ​ങ്ങ​നെ​യാ​ണ് ​പ​ഠി​ക്കേ​ണ്ട​തെ​ന്ന് ​വി​ശ​ദ​മാ​ക്കു​ന്ന​ ​കു​റി​പ്പു​ക​ൾ.​ ​അ​ക്ഷ​ര​ങ്ങ​ളു​ടേ​യും​ ​നി​റ​ങ്ങ​ളു​ടേ​യും​ ​ആ​ ​ലോ​ക​ത്തി​ലേ​ക്ക് ​പ്ര​വേ​ശി​ക്കാ​ൻ​ ​അ​വ​ൾ​ക്ക് ​ധൃ​തി​യാ​യി.
'​'​ര​ണ്ടു​ദി​വ​സം​ ​കൊ​ണ്ട് ​എ​ല്ലാം​ ​പ​ഠി​ക്കാം.​""
ക​ച്ച​വ​ട​ക്കാ​ര​ൻ​ ​പ്രോ​ത്സാ​ഹി​പ്പി​ച്ചു.​ ​അ​യാ​ൾ​ ​ബു​ക്കി​ന്റെ​ ​വി​ല​ ​പ​റ​ഞ്ഞു.
'​'​അ​ത്ര​യും​ ​ത​ര​ണ്ട.​ ​പ​കു​തി​ ​വി​ല​യ്‌​ക്കാ​ ​ഞാ​ൻ​ ​വി​ൽ​ക്കു​ന്ന​ത്.​""
അ​ത് ​വാ​ങ്ങ​ണ​മെ​ന്ന് ​ത​ന്നെ​ ​അ​വ​ൾ​ ​ നി​ശ്ച​യി​ച്ചു.​ ​അ​തി​നു​ള്ള​ ​കാ​ശ് ​ബാ​ഗി​ലു​ണ്ട്.​ ​ബാ​ഗ് ​വ​ച്ചി​രി​ക്കു​ന്ന​ ​അ​ക​ത്തെ​ ​മു​റി​യി​ലേ​ക്ക് ​ന​ട​ക്കാ​ൻ​ ​തു​ട​ങ്ങു​ക​യാ​യി​രു​ന്നു​ ​അ​വ​ൾ.​ ​അ​പ്പോ​ഴാ​ണ് ​സു​മി​ ​ഇ​റ​ങ്ങി​വ​ന്ന​ത്.
'​'​ഞാ​നീ​ ​ബു​ക്ക് ​വാ​ങ്ങി​ക്കോ​ട്ടെ.""
ശ്യാ​മ​ള​ ​അ​നു​വാ​ദം​ ​ചോ​ദി​ച്ചു.​ ​സ്വ​ന്തം​ ​കാ​ശി​ന് ​വാ​ങ്ങു​ന്ന​തി​ൽ​ ​അ​നു​വാ​ദ​ത്തി​ന്റെ​ ​ആ​വ​ശ്യ​മി​ല്ലെ​ങ്കി​ലും.
'​'​എ​ന്ത് ​ബു​ക്കാ​?​""
'​'​മാ​ജി​ക്""
ക​ച്ച​വ​ട​ക്കാ​ര​നാ​ണ് ​മ​റു​പ​ടി​ ​ന​ൽ​കി​യ​ത്.
'​'​മാ​ജി​ക് ​പ​ഠി​ക്കാ​ൻ​ ​എ​ളു​പ്പ​വി​ദ്യ.​""
അ​യാ​ൾ​ ​ആ​വേ​ശ​പൂ​ർ​വം​ ​അ​റി​യി​ച്ചു.
സു​മി​ ​ശ്യാ​മ​ള​യെ​ ​രൂ​ക്ഷ​മാ​യി​ ​നോ​ക്കി.​ ​ആ​ ​നോ​ട്ട​ത്തി​ന്റെ​ ​ശ​ക്തി​യി​ൽ​ ​അ​വ​ൾ​ ​വി​ര​ണ്ടു​പോ​യി.​ ​വേ​ണ്ട,​ ​വാ​ങ്ങേ​ണ്ട ...​ ​ഇ​വി​ടെ​ ​നി​ൽ​ക്കു​മ്പോ​ൾ​ ​ചേ​ച്ചി​ക്ക് ​ ഇ​ഷ്ട​മ​ല്ലാ​ത്ത​തൊ​ന്നും​ ​ചെ​യ്യാ​ൻ​ ​പാ​ടി​ല്ല.​ ​അ​വ​ൾ​ ​ബു​ക്ക് ​തി​രി​കെ​ ​കൊ​ടു​ക്കാ​ൻ​ ​ത​യ്യാ​റാ​യി.​ ​പ​ക്ഷേ,​ ​അ​വ​ളെ​ ​നി​രാ​ശ​പ്പെ​ടു​ത്താ​ൻ​ ​സു​മി​ക്കാ​വു​മാ​യി​രു​ന്നി​ല്ല.​ ​മാ​ത്ര​വു​മ​ല്ല​ ​കൈ​യി​ൽ​ ​വാ​ങ്ങി​യ​ത് ​നി​ര​സി​ച്ചാ​ൽ​ ​അ​യാ​ളു​ടെ​ ​പ​രി​ഹാ​സ​മു​ണ്ടാ​വും.​ ​ശ്യാ​മ​ള​യ്ക്കെ​ന്തി​നാ​ണ് ​മാ​ജി​ക് ​ബു​ക്ക് ​ എ​ന്ന് ​സു​മി​ സം​ശ​യി​ച്ചു.​ ​ക​വി​ത​ ​വി​ളി​ച്ച​പ്പോ​ൾ​ ​ജാ​ല​വി​ദ്യ​യോ​ട് ​താ​ത്പ​ര്യം​ ​പ്ര​ക​ടി​പ്പി​ക്കാ​ത്ത​വ​ൾ​ ​മ​റി​ച്ചു​ചി​ന്തി​ക്കാ​നു​ണ്ടാ​യ​ ​കാ​ണ​മെ​ന്താ​ണെ​ന്ന് ​പി​ടി​കി​ട്ടി​യി​ല്ല.
'​'​എ​ന്താ​ ​വി​ല​?​""
'​'​കാ​ശെ​ന്റെ​ ​ കൈ​യി​ലു​ണ്ട്.​""
'​'​വേ​ണ്ട​""
സു​മി​ ​പ​റ​ഞ്ഞു.
'​'​നീ​ ​ബു​ക്കെ​ടു​ത്തോ​ ​ഞാ​ൻ​ ​കൊ​ടു​ക്കാം.​""
ബെ​ഡ്റൂ​മി​ൽ​ ​പോ​യി​ ​സു​മി​ ​പ​ണ​വു​മാ​യി​ ​വ​ന്നു.​ ​അ​ത​യാ​ൾ​ക്ക് ​ന​ൽ​കു​മ്പോ​ൾ​ ​ശ്യാ​മ​ള​ ​ശ്ര​ദ്ധി​ച്ചു.​ ​ചേ​ച്ചി​യു​ടെ​ ​ഭാ​വ​ത്തി​ൽ​ ​അ​രി​ശ​മി​ല്ല.​ ​ആ​ശ്വാ​സ​മാ​യി.​ ​ക​ച്ച​വ​ട​ക്കാ​ര​ൻ​ ​ഉ​ത്സാ​ഹ​ത്തോ​ടെ​ ​വേ​റെ​യും​ ​പു​സ്ത​ക​ങ്ങ​ൾ​ ​നി​ര​ത്തി.
'​'​പാ​ച​കം,​ ​ആ​യു​ർ​വേ​ദം,​ തു​ന്ന​ൽ...​""
അ​യാ​ളു​ടെ​ ​ആ​വ​ർ​ത്ത​ന​ പാ​ട്ടി​ന് ​നേ​രെ​ ​മു​ഖം​ ​തി​രി​ച്ചു​കൊ​ണ്ട് ​സു​മി​ ​പ​റ​ഞ്ഞു.
'​'​ഒ​ന്നും​ ​വേ​ണ്ട.​""
അ​യാ​ൾ​ ​പി​ൻ​വാ​ങ്ങി.
'​'​ക​ച്ച​വ​ട​ക്കാ​രെ​ ​ഇ​ങ്ങ​നെ​ ​ക​ട​ത്തി​വി​ട​രു​തെ​ന്ന് ​സെ​ക്യൂ​രി​റ്റി​യോ​ട് ​പ​റ​ഞ്ഞി​ട്ടു​ള്ള​താ...​""
അ​വ​ൾ​ ​പി​റു​പി​റു​ത്തു.
അ​ടു​ക്ക​ള​ ​കോ​ണി​യി​ലെ​ത്തി​യ​ ​ശ്യാ​മ​ള​ ​ആ​കാം​ക്ഷ​യോ​ടെ​ ​പു​സ്ത​കം​ ​നി​വ​ർ​ത്തി.​ ​ആ​ദ്യ​താ​ളി​ൽ​ ​ത​ന്നെ​ ​അ​വ​ളു​ടെ​ ​പ്രാ​യ​ത്തി​ലു​ള്ള​ ​ഒ​രു​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​ചി​ത്ര​മാ​യി​രു​ന്നു.​ ​പൂ​ക്ക​ൾ​ചൂ​ടി,​ ​നീ​ള​ത്തി​ലു​ള്ള​ ​വ​സ്ത്രം ​ധ​രി​ച്ച് ​ ആ​കാ​ശ​ത്തേ​ക്ക് ​പ​റ​ന്നു​പോ​വു​ന്ന​വ​ൾ.​ ​ചെ​പ്പ​ടി​വി​ദ്യ​ ​മ​ഹാ​സി​ദ്ധി​യ​ല്ലെ​ന്നും​ ​അ​ല്പം​ ​ശ്ര​ദ്ധ​യും​ ​നി​രീ​ക്ഷ​ണ​പാ​ട​വു​മു​ണ്ടെ​ങ്കി​ൽ​ ​അ​നാ​യാ​സം​ ​സ്വാ​യ​ത്ത​മാ​ക്കാ​മെ​ന്നു​ള്ള​ ​വി​ശ​ദീ​ക​ര​ണം​ ​വാ​യി​ച്ചു.​ ​ക​വി​ത​ ​നി​ർ​ബ​ന്ധി​ച്ച​ത് ​അ​വ​രു​ടെ​ ​ക​ളി​യി​ൽ​ ​പ​ങ്കാ​ളി​യാ​വാ​നാ​ണ്.​ ​മ​ന​സി​രു​ത്തി​യാ​ൽ​ ​ത​നി​ക്ക് ​ഒ​രു​ ​മാ​ജി​ക്കു​കാ​രി​യാ​വാം.​ ​കാ​ണി​ക​ളെ​ ​വി​സ്‌​മ​യി​പ്പി​ക്കു​ന്ന​ ​പ്ര​ക​ട​ന​ത്തി​ലൂ​ടെ​ ​ആ​രാ​ധ​ന​ നേ​ടാം.​ ​അ​ങ്ങ​നെ​യൊ​രു​ ​ക​ളി​ക്കാ​രി​യാ​വാ​ൻ​ ​പ്ര​ശ​സ്‌​ത​യാ​വാ​ൻ​ ​ഈ​ ​ബു​ക്ക് ​ത​രു​ന്ന​ ​പാ​ഠം​ ​മാ​ത്രം​ ​മ​തി​യെ​ന്ന​വ​ൾ​ ​ധ​രി​ച്ചു.​ ​അ​വ​ളു​ടെ​ ​ആ​കാം​ക്ഷ​യും​ ​ഉ​ത്സാ​ഹ​വും​ ​സു​മി​ ​വീ​ക്ഷി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.​ ​ക​വി​ത​ ​വീ​ണ്ടും​ ​വി​ളി​ച്ചാ​ൽ​ ​ഈ​ ​തി​ര​ത​ള്ള​ലി​ൽ​ ​അ​വ​ൾ​ ​ഷോ​യി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​സ​മ്മ​തി​ക്കു​മെ​ന്ന് ​സം​ശ​യി​ച്ചു.​ ​സു​മി​ ​മ​ന​സി​ൽ​ ​കു​റി​ച്ചു.​ ​ഇ​വ​ൾ​ ​അ​ങ്ങ​നെ​യൊ​രു​ ​തീ​രു​മാ​ന​ത്തി​ലെ​ത്തി​യാ​ൽ​ ​ത​ടു​ക്കേ​ണ്ട​തി​ല്ല,​ ​അ​വ​ളു​ടേ​താ​യ​ ​താ​ത്പ​ര്യ​ങ്ങ​ൾ​ ​ന​ശി​പ്പി​ക്കേ​ണ്ട​തി​ല്ല,​ ​പ​ക്ഷേ​ ​ഈ​ ​വീ​ട്ടി​ൽ​ ​തു​ട​രാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നു​മാ​ത്രം,​ ​ഇ​വി​ടെ​ ​ശ്യാ​മ​ള​യു​ടെ​ ​സേ​വ​നം​ ​ആ​വ​ശ്യ​മി​ല്ല.​ ​ഇ​ന്ന​ലെ​ ​വ​രെ​ ​എ​ല്ലാം​ ​നോ​ക്കി​ ​ന​ട​ത്താ​ൻ​ ​ത​നി​ക്ക് ​സാ​ധി​ച്ചു​വെ​ങ്കി​ൽ​ ​ഇ​നി​യും​ ​ആ​വാം.​ ​ഇ​വി​ടെ​യൊ​രു​ ​വേ​ല​ക്കാ​രി​യു​ടെ​ ​ആ​വ​ശ്യം​ ​വ​രു​ന്ന​ത് ​എ​ന്നെ​ങ്കി​ലും​ ​താ​ൻ​ ​ഗ​ർ​ഭി​ണി​യാ​വു​ക​യാ​ണെ​ങ്കി​ൽ​ ​കു​ഞ്ഞു​ ​പി​റ​ക്കു​ക​യാ​ണെ​ങ്കി​ൽ...
'​'​നി​ന​ക്ക് ​ആ​ ​ചേ​ച്ചി​യു​ടെ​ ​മാ​ജി​ക്കി​ൽ​ ​ക​ളി​ക്കാ​ൻ​ ​പോ​വ​ണോ​?​""
സു​മി​ ​ഗൗ​ര​വ​പൂ​ർ​വം​ ​ചോ​ദി​ച്ചു.
വേ​ണ്ട​ ​എ​ന്ന​ ​ഉ​ത്ത​രം​ ​ല​ഭി​ക്കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​ തെ​റ്റി.​ ​ഇ​പ്പോ​ൾ​ ​അ​ങ്ങ​നെ​യൊ​രു​ ​കാ​ര്യം​ ​ഇ​വ​ളാ​ഗ്ര​ഹി​ക്കു​ന്ന​തു​പോ​ലെ,​ ​മാ​ജി​ക്കി​ന്റെ​ ​മാ​ന്ത്രി​ക​ശ​ക്തി.​ ​ഞൊ​ടി​യി​ട​യി​ൽ​ ​ഇ​വ​ളെ​ ​സ്വാ​ധീ​നി​ച്ചി​രി​ക്കു​ന്നു.
'​'​പോ​വു​ന്നെ​ങ്കി​ൽ​ ​പൊ​യ്ക്കോ​ളൂ.​ ""
സു​മി​യു​ടെ​ ​അ​നു​വാ​ദ​ത്തി​ൽ​ ​അ​വ​ളു​ടെ​ ​മു​ഖം​ ​വി​ട​ർ​ന്നു.​ ​പ​ക്ഷേ,​ ​ക്ഷ​ണ​നേ​ര​ത്തേ​ക്ക് ​മാ​ത്ര​മാ​യി​രു​ന്നു​ ​സ​ന്തോ​ഷം.​ ​സു​മി​ ​തു​റ​ന്നു​ ​പ​റ​ഞ്ഞു.​ ​വി​ട്ടു​വീ​ഴ്‌​ച​യി​ല്ലാ​തെ,​ ​ക​ർ​ക്ക​ശ​മാ​യി.
'​'​ശ​ബ​രി​യു​ടെ​ ​മാ​ജി​ക്കി​ൽ​ ​പ​ങ്കെ​ടു​ത്താ​ൽ​ ​പി​ന്നെ​ ​ഇ​വി​ടെ​ ​സ്ഥാ​ന​മി​ല്ല""
ശ്യാ​മ​ള​ ​വി​ള​റി​പ്പോ​യി.​ ​പു​റ​ത്താ​ക്ക​പ്പെ​ടു​മെ​ന്ന​ ​ഭ​യ​ത്താ​ൽ​ ​അ​വ​ൾ​ ​വി​റ​ച്ചു.
'​'​ഇ​ല്ല,​ ​ഞാ​ൻ​ ​പോ​വി​ല്ല."
ആ​ ​പ​രി​ഭ്ര​മ​ത്തി​നി​ട​യി​ലും​ ​അ​വ​ളു​ടെ​ ​ശ്ര​ദ്ധ​ ​പു​സ്ത​ക​ത്തി​ലാ​ണെ​ന്ന് ​സു​മി​ ​മ​ന​സി​ലാ​ക്കി.​ ​അ​മൂ​ല്യ​മാ​യ​ ​ഒ​രു​നി​ധി​പോ​ലെ​യാ​ണ് ​അ​വ​ള​ത് ​കൈ​യി​ൽ​ ​വ​ച്ചി​രി​ക്കു​ന്ന​ത്.​ പ​ഠി​ച്ചോ​ട്ടെ.​ ​ചെ​റി​യ​ ​ചെ​റി​യ​ ​ആ​ഗ്ര​ഹ​ങ്ങ​ളെ​ങ്കി​ലും​ ​സാ​ധി​ക്ക​ട്ടെ.
'​'​നീ​ ​വാ​യി​ച്ചോ​ളൂ.​""
സു​മി​ ​വീ​ണ്ടും​ ​ബെ​ഡ് ​റൂ​മി​ലേ​ക്ക് ​പോ​യി.​ര​ണ്ടോ​ ​മൂ​ന്നോ​ ​വ​യ​സു​ള്ള​ ​ര​ണ്ട് ​കു​ട്ടി​ക​ളാ​ണ് ​അ​ടു​ത്ത​താ​ളി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.​ ​അ​വ​രു​ടെ​ ​കൈ​യി​ൽ​ ​ഓ​രോ​ ​പൂ​വ്.​ ​ആ​ ​പൂ​വി​ന്റെ​ ​നി​റം​ ​മാ​റു​ന്ന​ ​വി​ദ്യ​യാ​ണ് ​അ​വി​ടെ​ ​വി​വ​രി​ച്ചി​രു​ന്ന​ത്.​ ​ആ​ ​കു​ട്ടി​ക​ൾ​ ​ഇ​വി​ടേ​ക്ക് ​ഇ​റ​ങ്ങി​വ​ന്നു​വെ​ങ്കി​ൽ​ ​എ​ന്ന് ​ശ്യാ​മ​ള​ ​മോ​ഹി​ച്ചു.​ ​വി​ര​സ​മാ​യ​ ​ഗൃ​ഹാ​ന്ത​രീ​ക്ഷ​ത്തി​ൽ​ ​ചി​രി​ച്ചും​ ​ക​ര​ഞ്ഞും​ ​ക​ളി​ച്ചും​ ​ര​ണ്ടു​കു​ട്ടി​ക​ൾ.​ ​ഉ​മ്മ​ ​ന​ൽ​കാ​ൻ​ ​തോ​ന്നി​പ്പി​ക്കു​ന്ന​ ​ഓ​മ​ന​ത്തം.​ ​അ​വ​ൾ​ ​ആ​ ​ബു​ക്കു​മാ​യി​ ​സു​മി​യു​ടെ​ ​അ​ടു​ത്തെ​ത്തി.
'​'​നോ​ക്കൂ​ ​ചേ​ച്ചീ,​ ​എ​ത്ര​ ​ഭം​ഗി​യു​ള്ള​ ​കു​ട്ടി​ക​ൾ...​""
കു​ട്ടി​ക​ൾ​ ​എ​ന്ന് ​കേ​ട്ട​പ്പോ​ൾ​ ​സു​മി​യു​ടെ​ ​ഉ​ള്ളി​ള​കി.​ ​അ​വ​ൾ​ ​തി​ടു​ക്ക​ത്തി​ൽ​ ​പു​സ്ത​ക​ത്തി​ലേ​ക്ക് ​നോ​ക്കി.​ ​ശ​രി​യാ​ണ്,​ ​വാ​ത്സ​ല്യം​ ​കോ​രി​ച്ചൊ​രി​യാ​ൻ​ ​ര​ണ്ട് ​നി​ധി​ക​ൾ.​ ​സു​മി,​ ​ഇ​നി​യും​ ​അ​മ്മ​യാ​യി​ട്ടി​ല്ലെ​ന്ന് ​ശ്യാ​മ​ള​യ്‌​ക്ക​റി​യി​ല്ലാ​യി​രു​ന്നു.​ ​വീ​ട്ടി​ൽ​ ​ഒ​രു​ ​കു​ട്ടി​യെ​ ​ക​ണ്ടി​ല്ല.​ ​ക​ളി​പ്പാ​ട്ട​ങ്ങ​ളും​ ​കു​ഞ്ഞു​ടു​പ്പു​ക​ളു​മി​ല്ല.​ ​സ്വാ​ഭാ​വി​ക​മാ​യും​ ​അ​ങ്ങ​നെ​യൊ​ര​നു​മാ​ന​ത്തി​ൽ​ ​എ​ത്തി​യ​താ​ണ്.​ ​തെ​ല്ലു​നേ​രം​ ​ആ​ ​പ​ട​ത്തി​ൽ​ ​നോ​ക്കി​യി​രു​ന്ന​പ്പോ​ൾ​ ​സു​മി​യു​ടെ​ ​ക​ണ്ണു​നി​റ​ഞ്ഞു.​ ​നി​യ​ന്ത്ര​ണം​ ​വി​ട്ട് ​ഒ​രു​തു​ള്ളി​ ​ക​വി​ളി​ലൂ​ടെ​ ​ഒ​ലി​ച്ചു.​ ​ശ്യാ​മ​ള​യ്‌​ക്ക് ​പൊ​ള്ള​ലേ​റ്റു.
'​'​ചേ​ച്ചീ..​""
അ​വ​ൾ​ ​മൃ​ദു​വാ​യി​ ​വി​ളി​ച്ചു.
'​'​നീ​യെ​ന്തി​നാ​ ​ഈ​ ​പ​ടം​ ​എ​ന്നെ​ ​കാ​ണി​ച്ച​ത്?​""
സു​മി​ ​ചോ​ദി​ച്ചു.​ ​ആ​ ​ശ​ബ്ദ​ത്തി​ൽ​ ​വ്യ​സ​ന​വും​ ​അ​രി​ശ​വു​മു​ണ്ടാ​യി​രു​ന്നു.
'​'​മോ​ഹി​പ്പി​ക്കാ​നോ,​ ​പ​രി​ഹ​സി​ക്കാ​നോ​?​""
ശ്യാ​മ​ള​ ​ഞെ​ട്ടി​പ്പോ​യി.​ ​ചേ​ച്ചി​യു​ടെ​ ​വ​ിവാ​ഹം​ ​ക​ഴി​ഞ്ഞി​ട്ട് ​എ​ത്ര​വ​ർ​ഷ​മാ​യെ​ന്ന് ​അ​വ​ൾ​ക്ക​റി​യി​ല്ല.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​ബോ​ധ​പൂ​ർ​വ​മ​ല്ല​ ​അ​വ​ൾ​ ​പ​ടം​ ​കാ​ണി​ച്ച​ത്.​ ​മു​റി​വേ​ല്പി​ക്കാ​ന​ല്ല,​​ ​സ്ത്രീ​ത്വ​ത്തെ​ ​അ​പ​മാ​നി​ക്കാ​നു​മ​ല്ല,​ ​അ​ങ്ങ​നെ​യെ​ല്ലാം​ ​വ​ക്ര​ത​ ​പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ​ ​ത​ക്ക​ ​ക​രു​ത്തു​ള്ള​ ​പെ​ണ്ണ​ല്ല,​ ​അ​ബ​ദ്ധ​മാ​യി​പ്പോ​യി.
'​'​ഞാ​ൻ...​വെ​റു​തെ...​കു​ട്ടി​ക​ളെ...​""
എ​ങ്ങ​നെ​ ​മാ​പ്പു​പ​റ​യ​ണ​മെ​ന്നോ​ ​ആ​ശ്വ​സി​പ്പി​ക്ക​ണ​മെ​ന്നോ​ ​അ​റി​യാ​ത്ത​ ​അ​വ​സ്ഥ.​ ​ഉ​ള്ളി​ലു​ണ്ടാ​യ​ ​സ​മ്മ​ർ​ദ്ദം​ ​അ​യ​ഞ്ഞ​പ്പോ​ൾ​ ​സു​മി​ക്ക് ​കു​റ്റ​ബോ​ധ​മാ​യി.​ ​ഇ​വ​ൾ​ ​ഒ​രു​ ​തെ​റ്റും​ ​ചെ​യ്തി​ട്ടി​ല്ല.​ ​ഒ​ന്നു​മ​റി​യാ​ത്ത​ ​കു​ട്ടി.​ ​അ​വ​ളെ​ശ​കാ​രി​ച്ച​തും​ ​അ​പ​മാ​നി​ച്ച​തും​ ​തെ​റ്റാ​യി​പ്പോ​യി.
'​'​സാ​ര​മി​ല്ല...​ഞാ​ൻ...​""
സു​മി​ ​തി​രു​ത്തി.
ഇ​നി​യു​മ​വി​ടെ​ ​നി​ൽ​ക്കു​ന്ന​ത് ​അ​പ​ക​ട​മാ​ണെ​ന്ന് ​തോ​ന്നി​യ​ ​ശ്യാ​മ​ള​ ​അ​ടു​ക്ക​ള​ഭാ​ഗ​ത്തേ​ക്ക് ​നീ​ങ്ങി.​ ​ഈ​ ​ബു​ക്ക് ​വാ​ങ്ങേ​ണ്ടി​യി​രു​ന്നി​ല്ല.​ ​പ​ക്ഷേ,​ ​ബു​ക്ക് ​ഉ​പേ​ക്ഷി​ക്കാ​ൻ​ ​അ​വ​ൾ​ക്ക് ​ക​ഴി​ഞ്ഞി​ല്ല.​ ​രാ​ത്രി​യി​ലെ​പ്പോ​ഴെ​ങ്കി​ലും​ ​സു​മി​ ​ഉ​റ​ങ്ങി​ക്ക​ഴി​യു​മ്പോ​ൾ​ ​നി​വ​ർ​ത്താം.​ ​വാ​യി​ക്കാം​ ​പ​ഠി​ക്കാം.​ ​ഈ​ ​പു​സ്ത​കം​ ​ഇ​നി​യൊ​രി​ക്ക​ലും​ ​സു​മി​യു​ടെ​ ​മു​ന്നി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ക്ക​രു​തെ​ന്ന് ​നി​ശ്ച​യി​ച്ചു.​ ​പാ​ച​ക​വേ​ള​യി​ലാ​ണ് ​വീ​ട്ടി​ൽ​ ​സ​വാ​ള​യോ​ ​ചെ​റി​യ​ ​ഉ​ള്ളി​യോ​ ​ഇ​ല്ലെ​ന്ന് ​ശ്യാ​മ​ള​ ​മ​ന​സി​ലാ​ക്കി​യ​ത്.​ ​പ​ച്ച​ക്ക​റി​ക​ളും​ ​പ​ല​വ്യ​ഞ്ജ​ന​ങ്ങ​ലും​ ​ഫ്രി​ഡ്‌​ജി​ലും​ ​ഭി​ത്തി​യ​റ​ക​ളി​ലും​ ​അ​ടു​ക്കി​വ​ച്ചി​രി​ക്കു​ന്നു.​ ​ഒ​ന്നി​നും​ ​കു​റ​വി​ല്ല.​ ​ഉ​ള്ളി​യൊ​ഴി​കെ​യെ​ല്ലാം...
അ​വ​ൾ​ ​സു​മി​യെ​ ​അ​റി​യി​ച്ചു.
'​'​ചേ​ച്ചീ,​ ​ഉ​ള്ളി​യി​ല്ല.​ ​തീ​യ​ൽ​ വ​യ്‌​ക്കാ​ൻ​ ​നോ​ക്കു​മ്പോ​ൾ.​""
'​'​ശ​രി​യാ,​ ​വാ​ങ്ങാ​ൻ​ ​മ​റ​ന്നു​പോ​യി.​""
ഇ​നി​!​ ​അ​ങ്ങ​നെ​ ​ചോ​ദി​ച്ചി​ല്ലെ​ങ്കി​ലും​ ​ചോ​ദ്യം​ ​അ​വ​ളു​ടെ​ ​ഭാ​വ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
'​'​ഉ​ള്ളി​യി​ല്ലാ​തെ...​""
'​'​ഞാ​ൻ​ ​പോ​യി​ ​വാ​ങ്ങി​ച്ചി​ട്ട് ​വ​രാം.​ "
ഫ്ലാ​റ്റി​ന്റെ​ ​ബാ​ൽ​ക്ക​ണി​യി​ൽ​ ​നി​ന്നു​നോ​ക്കു​മ്പോ​ൾ​ ​ത​ന്നെ​ ​പാ​ത​യോ​ര​ത്ത് ​പ​ച്ച​ക്ക​റി​ക്ക​ട​ ​കാ​ണാം.​ ​അ​വി​ടെ​ ​പോ​യി​ ​വാ​ങ്ങി​വ​രാ​ൻ​ ​അ​ഞ്ച് ​മി​നി​ട്ട് ​മ​തി.
വേ​ണ്ടെ​ന്ന് ​പ​റ​യു​മെ​ന്നാ​ണ് ​വി​ചാ​രി​ച്ച​ത്.​ ​പ​ക്ഷേ,​ ​സു​മി​ ​അ​നു​വാ​ദം​ ​ന​ൽ​കി.​ ​അ​വ​ൾ​ ​ധൃ​തി​യി​ൽ​ ​ലി​ഫ്റ്റി​ന​ടു​ത്തേ​ക്ക് ​ന​ട​ന്നു.​ ​ലി​ഫ്റ്റ് ​തു​റ​ന്ന് ​അ​വ​ൾ​ ​അ​ക​ത്ത് ​ക​യ​റി.​ ​പാ​തി​വാ​തി​ൽ​ ​അ​ട​ക്കു​മ്പോ​ഴാ​ണ് ​ക​വി​ത​ ​ഓ​ടി​വ​ന്ന് ​ക​യ​റി​യ​ത്.​ ​ശ്യാ​മ​ള​ ​ത​ല​കു​നി​ച്ചു​നി​ന്നു.​ ​സം​സാ​രി​ക്കാ​തി​രി​ക്കാ​ൻ,​ ​മ​റ്റൊ​രു​ ​പ്ര​ശ്ന​ത്തി​ൽ​ ​ചാ​ടാ​തി​രി​ക്കാ​ൻ,​ ​സൂ​ക്ഷി​ക്ക​ണം.
'​'​നീ​ ​എ​വി​ടെ​ ​പോ​വു​ന്നു​?​""
ക​വി​ത​ ​സ്നേ​ഹ​പൂ​ർ​വം​ ​ചോ​ദി​ച്ചു.
'​'​ക​ട​യി​ൽ,​ ​ഉ​ള്ളി​ ​വാ​ങ്ങാ​ൻ.""
'​'​ഉ​ള്ളി​ ​മാ​ത്രം.​""
അ​വ​ൾ​ ​മൂ​ളി.
ക​വി​ത​ ​പൊ​ട്ടി​ച്ചി​രി​ച്ചു.
'​'​എ​ന്നോ​ട് ​ചോ​ദി​ച്ചാ​ൽ​ ​മ​തി​യാ​യി​രു​ന്ന​ല്ലോ,​ ​ഞാ​ൻ​ ​ത​രി​ല്ലേ​?​""
പെ​ട്ടെ​ന്ന​വ​ൾ​ ​തി​രു​ത്തി,
'​'​ഓ,​ ​നി​ന്റെ​ ​മാ​ഡം​ ​സ​മ്മ​തി​ക്കി​ല്ലാ​യി​രി​ക്കും.​""
ശ്യാ​മ​ള​ ​പ്ര​തി​ക​രി​ച്ചി​ല്ല.
'​'​ഞാ​നൊ​രു​ ​ന​ല്ല​ ​അ​യ​ൽ​ക്കാ​രി​യാ.​ ​മു​ൻ​പ് ​താ​മ​സി​ച്ചി​രു​ന്നി​ട​ത്തൊ​ക്കെ...​""
ക​വി​ത​ ​സ്വ​യം​ ​പ്ര​ശം​സി​ച്ചു.
'​'​പ​ക്ഷേ,​ ​നി​ന്റെ​ ​സു​മി​ക്ക് ​മ​നോ​രോ​ഗ​മാ...​""
(​തു​ട​രും)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MAYAKANNULLA JALAKKARAN, WEEKLY, NOVEL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.