SignIn
Kerala Kaumudi Online
Sunday, 28 February 2021 12.42 PM IST

സത്യയുഗത്തിൽ പുനർജനിക്കാൻ വേണ്ടി മക്കളെ തലയ്ക്കടിച്ചു കൊന്നു, പിടിയിലായത് സ്കൂൾ പ്രിൻസിപ്പൽമാരായ അച്ഛനും അമ്മയും

death

ചിറ്റൂർ: രണ്ട് പെൺമക്കളെ വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബെൽകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽമാരായ അച്ഛനും അമ്മയും പിടിയിൽ. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങൾ നടന്നത്. പത്മജ, അവരുടെ ഭർത്താവ് പുരുഷാേത്തം നായിഡു എന്നിവരാണ് പിടിയിലായത്. 27കാരി അലേഖ്യ, 22കാരി സായ് ദിവ്യ എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയായിരുന്നു കൊലപാതകങ്ങൾ നടന്നത്.

അന്ധവിശ്വാസത്തിന് അടിമകളാണ് പത്മജയും ഭർത്താവുമെന്നാണ് പൊലീസ് പറയുന്നത്. സത്യയുഗത്തിൽ പുനർജനിക്കാൻ വേണ്ടിയാണ് മക്കളെ കൊന്നതെന്നാണ് പത്മജ പൊലീസിനോട് പറഞ്ഞു. ഞായറാഴ്ച രാത്രി കലിയുഗം അവസാനിക്കുമ്പോൾ മക്കൾ ജീവനോടെ തിരിച്ചുവരുമെന്നായിരുന്നു ഇവരുടെ വിശ്വാസം.

ദമ്പതികൾ പലപ്പോഴും വിചിത്രമായാണ് പെരുമാറിയിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. പലപ്പോഴും ഇവരുടെ വീട്ടിൽ നിന്ന് വിചിത്ര ശബ്ദങ്ങളും നിലവിളികളും കേട്ടിരുന്നു എന്നും അവർ പറയുന്നു. ഇത് സ്ഥിരമായതോടെ ആരും ഗൗനിക്കാതായി. കൊലനടന്ന ദിവസം ഉച്ചത്തിൽ നിലവിളി കേട്ടതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയെങ്കിലും വീട്ടിനുളളിൽ പ്രവേശിക്കാൻ ദമ്പതികൾ അനുവദിച്ചില്ല. ബലംപ്രയോഗിച്ച് പൊലീസ് ഉളളിൽ കയറുമെന്ന ഘട്ടം വന്നപ്പോൾ ദമ്പതികൾ തന്നെയാണ് കൊലപാതക വിവരം തുറന്നുപറഞ്ഞത്. വീട്ടിനുളളിൽ നടത്തിയ പരിശോധനയിൽ ഒരാളുടെ മൃതദേഹം പൂജാമുറിയിൽ നിന്ന് കണ്ടെടുത്തു. സമീപത്തെ മറ്റൊരു മുറിയിൽ നിന്നാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങളും ചുവന്ന പട്ടുകൊണ്ട് പൊതിഞ്ഞിരുന്നു.

ദമ്പതികളുടെ മൂത്തമകളായ അലേഖ്യ ബിരുദാനന്തര ബിരുദ ധാരിയാണ്. ഇളയമകൾ ബി ബി എ കാരിയാണ്. ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇവർ കോളേജിൽ നിന്ന് വീട്ടിൽ എത്തിയത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, ANDHRA PRADESH MOTHER SACRIFICES 2 DAUGHTERS
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.