SignIn
Kerala Kaumudi Online
Sunday, 28 February 2021 12.50 PM IST

നമ്പർ പ്ലേറ്റിൽ 'ജസ്റ്റ് മാരീഡ്'; വിവാഹദിവസം നഗരം ചുറ്റിയ ബെൻസിനെ തിരഞ്ഞ് മോട്ടോർ വാഹന വകുപ്പ്

just-married

പാലക്കാട്: വിവാഹദിവസം നമ്പർപ്ലേറ്റ് മറച്ചുവച്ച് 'ജസ്‌റ്റ് മാരീഡ്' ബോർഡ് വച്ച് നഗരം ചുറ്റിയ ബെൻസ് പൊക്കാൻ ഊർജിത ശ്രമവുമായി മോട്ടോർ വാഹന വകുപ്പ്. പാലക്കാട് യാക്കര ഭാഗത്ത് നിന്നുമാണ് 'ജസ്റ്റ് മാരീഡ്' ബോർഡ് വച്ച ബെൻസ് കാർ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്. യാക്കരയിൽ നിന്ന് പകർത്തിയ വിഡിയോയും ചിത്രങ്ങളും വൈറലായതോടെ മോട്ടോർ വാഹന വകുപ്പിനും വിഡിയോ കിട്ടി. ഇതോടെയാണ് സംഭവം ഗൗരവമായെടുത്ത് കാറിനായുളള അന്വേഷണം ആരംഭിച്ചത്.

നമ്പർപ്ലേറ്റ് മറച്ച് വാഹനമൊരുക്കിയതിനെതിരെ നടപടിയുണ്ടാകുമെന്ന് വകുപ്പ് അധികൃതർ വ്യക്തമാക്കി. വണ്ടിയുടെ ഗ്ലാസിൽ നൽകിയിരുന്ന മൊബൈൽ നമ്പർ വഴി ഉടമയെ കണ്ടെത്താമെന്നും കയ്യോടെ പൊക്കാമെന്നുമാണ് പൊലീസിന്റെ കണക്കുകൂട്ടൽ. അതേസമയം, ഇതേ വാഹനം തന്നെ നേരത്തെ നിയമലംഘനം നടത്തിയതിന് പിടികൂടിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പാലക്കാട് ആർ ടി ഒ പി ശിവകുമാർ പറഞ്ഞു.

ആദ്യം വാഹനം പിടികൂടിയ സമയത്ത് ഇരുപത് ദിവസത്തോളം കസ്റ്റഡിയിൽ വച്ച ശേഷമാണ് വിട്ടു നൽകിയത്. അതേ വാഹനമാണെന്ന് തെളിഞ്ഞാൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റിയാണ് പകരം ചുവന്ന ബോർഡ് ഘടിപ്പിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, NUMBER PLATE, WEDDING CAR, PALAKKAD RTO, MOTOR VEHICLE DEPARTMENT
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.