SignIn
Kerala Kaumudi Online
Sunday, 28 February 2021 12.56 PM IST

ജേക്കബ് തോമസിന് ശമ്പളവും ആനുകൂല്യങ്ങളും അനുവദിച്ച് സർക്കാർ, നാൽപത് ലക്ഷം രൂപ നൽകും

jacob-thomas

തിരുവനന്തപുരം: റിട്ടയേർഡ് ഡി ജി പി ജേക്കബ് തോമസ് ഐ പി എസിന് നൽകാനുണ്ടായിരുന്ന ശമ്പളവും ആനൂകൂല്യങ്ങളും അനുവദിച്ച് സംസ്ഥാന സർക്കാർ. 40,88,000 രൂപയാണ് അനുവദിച്ചത്. മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ഏഴ് മാസം മുമ്പാണ് സർവീസിൽ നിന്ന് വിരമിച്ചത്.

മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റ മോശം സാമ്പത്തിക സ്ഥിതി കാരണം ജേക്കബ് തോമസിന് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ സാധിച്ചില്ലെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.വിജിലൻസ് ഡയറക്ടറായിരിക്കേ ഒന്നര വർഷത്തിൽ കൂടുതൽ സസ്‌പെൻഷനിലായിരുന്നു.

അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിന്റെ ഉത്തരവോടെ പിന്നീട് സർവീസിൽ തിരിച്ചെത്തിയപ്പോഴാണ് ജേക്കബ് തോമസിനെ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റ മാനേജിംഗ് ഡയറക്ടറായി നിയമിച്ചത്. മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് എംഡിയുടെ തസ്തിക സംസ്ഥാന വിജിലൻസ് മേധാവിയുടെ പദവിക്കു തുല്യമാക്കിയായിരുന്നു നിയമനം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: JACOB THOMAS, GOVERNMENT OF KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.