SignIn
Kerala Kaumudi Online
Thursday, 25 February 2021 7.16 PM IST

കൗമാരക്കാരിയായ ഒരു പെൺകുട്ടിയെ അനുവാദമില്ലാതെ അവളുടെ സ്വകാര്യഭാഗത്ത്‌ നേരിട്ടോ അല്ലാതെയോ തൊടുന്നത്‌ കുറ്റകരമല്ലെങ്കിൽ പിന്നെന്തിനാണ്‌ നാട്ടിൽ നിയമം?

shimna-azeez

തൊലിപ്പുറത്ത് തൊടാതെ മാറിടത്തിൽ അമർത്തിയാൽ ലൈംഗികാതിക്രമമായി കണക്കാക്കാൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷണം ഏറെ ചർച്ചയായിരുന്നു. പന്ത്രണ്ടു വയസുകാരിക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ പോക്‌സോ വകുപ്പ് രജിസ്റ്റർ ചെയ്യാൻ സാധിക്കുകയില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഡോക്ടർ ഷിംന അസീസ് ഫേസ്ബുക്കിൽ പോസറ്റ് ചെയ്ത ഒരു കുറിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.ഒരു പെൺകുട്ടിയെ അനുവാദമില്ലാതെ അവളുടെ സ്വകാര്യഭാഗത്ത്‌ നേരിട്ടോ അല്ലാതെയോ തൊടുന്നത്‌ കുറ്റകരമല്ലെങ്കിൽ പിന്നെന്തിനാണ്‌ നാട്ടിൽ നിയമമെന്ന് ഡോക്ടർ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

112 വയസ്സുള്ള പെൺകുട്ടിയുടെ മാറിടം, അല്ല 'മുല' എന്ന്‌ തന്നെ പറയണം, 39 വയസ്സുകാരൻ പിടിച്ചത്‌ പോക്‌സോ നിയമപ്രകാരം കുറ്റകരമായി കണക്ക്‌ കൂട്ടാനാവില്ലെന്ന്‌ മുബൈ ഹൈക്കോടതിയുടെ നാഗ്‌പൂർ ഡിവിഷൻ ബെഞ്ച്‌. പുഷ്‌പ ഗനേഡിവാല എന്ന വനിത ജഡ്‌ജാണിത്‌ വ്യക്‌തമാക്കിയത്‌.


വസ്‌ത്രത്തിനകത്ത്‌ കൈയിടുകയോ മുലയിൽ നേരിട്ട്‌ തൊടുകയോ ചെയ്യാത്തിടത്തോളം ഇത്‌ കുറ്റകരമല്ലത്രേ ! കൗമാരക്കാരിയായ ഒരു പെൺകുട്ടിയെ അനുവാദമില്ലാതെ അവളുടെ സ്വകാര്യഭാഗത്ത്‌ നേരിട്ടോ അല്ലാതെയോ തൊടുന്നത്‌ കുറ്റകരമല്ലെങ്കിൽ പിന്നെന്തിനാണ്‌ നാട്ടിൽ നിയമം?


സ്‌ത്രീശരീരത്തോട്‌ അപമര്യാദയായി പെരുമാറി എന്ന വകുപ്പ്‌ നിലനിൽക്കെ തന്നെ, ഇത്‌ ബാലികാപീഡനമായി കണക്കാക്കാൻ പറ്റില്ലെന്ന്‌ പറയുന്നത്‌ എത്ര വലിയ അശ്ളീലമാണ്‌ ! തൊലിയിൽ തൊലി തട്ടിയാൽ മാത്രമേ പീഡനമാകൂവെങ്കിൽ കുഞ്ഞുങ്ങളെ നിർബന്ധിച്ച്‌ ലൈംഗികദൃശ്യങ്ങളും മറ്റും കാണിക്കുന്നതിന്റെ നിർവചനമെന്താണ്‌? കുഞ്ഞുങ്ങളോടുള്ള ലൈംഗികകുറ്റകൃത്യങ്ങളുടെ വിശദീകരണം എന്താണിങ്ങനെ വക്കും അരികും തേഞ്ഞിരിക്കുന്നത്‌?
അനുവാദമില്ലാതെ മാറിന്‌ നേരെ നീളുന്ന കൈ തൊട്ട ഭാഗത്ത്‌ എത്ര മണിക്കൂർ ആ അറപ്പ്‌ കരിഞ്ഞ്‌ പറ്റിക്കിടക്കുമെന്ന്‌, ആയുസ്സിലെ എത്ര വർഷങ്ങൾ അയാളുടെ വഷളൻ ചിരിയിൽ ചത്തളിഞ്ഞ്‌ കിടക്കുമെന്ന്‌ ആലോചിക്കാനുള്ള ബുദ്ധി നിയമത്തിന്‌ കാണൂലായിരിക്കും. വസ്‌ത്രത്തിന്‌ മേൽ മാത്രം തൊട്ടാൽ കുഞ്ഞ്‌ എല്ലാം വളരെ പെട്ടെന്ന് മറക്കുമായിരിക്കും.
ഇന്ന് ദേശീയ ബാലികാദിനം കൂടിയാണത്രെ...!

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: POCSO CASE, COURT, SHIMNA AZEEZ
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.