SignIn
Kerala Kaumudi Online
Saturday, 27 February 2021 1.08 PM IST

'കവിത എന്ന് പറഞ്ഞ് മനുഷ്യനെ കൊല്ലാതെ'; വിമർശിച്ചയാൾക്ക് നടി അശ്വതി ശ്രീകാന്ത് നൽകിയ മറുപടി ഇങ്ങനെ

aswathy1

പ്രസിദ്ധീകരിക്കപ്പെട്ട തന്റെ കവിതയ്ക്ക് താഴെ വിമർശന കമന്റുമായി എത്തിയ ആൾക്ക് തക്ക മറുപടി നൽകി അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്. ഒരു മാസികയിൽ പ്രസിദ്ധീകരിച്ചുവന്ന 'വരത്തു പോക്ക്' എന്ന തന്റെ കവിതയുടെ സ്ക്രീൻഗ്രാബ് നടി തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴി പോസ്റ്റ് ചെയ്തിരുന്നു.

എന്നാൽ കവിതയ്ക്ക് താഴെയായി 'പരസ്പര ബന്ധം ഇല്ലാത്ത കുറെ വാക്കുകൾ ചേർത്ത് കവിത എന്ന് പറഞ്ഞു മനുഷ്യനെ കൊല്ലാതെ' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. എന്നാൽ തന്നെ വിമർശിച്ചയാൾക്ക് ഒട്ടും താമസിയാതെ നടി മറുപടി കമന്റ് നൽകി.

aswathy

'താങ്കൾക്ക് മനസ്സിലായില്ലെങ്കിൽ അതിന്റെ അർത്ഥം അത് ആർക്കും മനസ്സിലാവില്ല എന്നല്ല. മനസ്സിലായവരാകണമല്ലോ പ്രസിദ്ധീകരിച്ചതും'- എന്ന് പറഞ്ഞുകൊണ്ടായിരുന്നു വിമർശനത്തെ അശ്വതി നേരിട്ടത്.

കമന്റിട്ടയാൾക്ക് തക്ക മറുപടി നൽകിയ നടിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ എത്തി. എന്നാൽ കവിതയെ വിമർശിച്ച ഒരാളോട് ഇത്തരം സമീപനമല്ല സ്വീകരിക്കേണ്ടതെന്നും മറ്റ് ചിലർ കമന്റിട്ടു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASWATHY SREEKANTH, KERALA, INDIA, CINEMA, COMMENTS, SOCIAL MEDIA POST
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.