ന്യൂഡൽഹി :റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ളോട്ട് കൊയർ ഓഫ് കേരളയ്ക്ക് ദൃശ്യനാട്യവാദ്യമൊരുക്കുന്നത് 12 കലാകാരൻമാരാണ്. വടക്കേ മലബാരിൽ നിന്നും വന്ന 5 തെയ്യം കലാകാരൻമാരും വാദ്യകലാകാരന്മാരായ വി.വി. മധുസൂദനൻ, സന്തോഷ് കൈലാസ് (ബഹ്റൈൻ), കവിയൂർ പ്രകാശ്, പൂഞ്ഞാർ സന്ദീപ്, കൃഷ്ണലാൽ, ഗിരീഷ് മനോഹർ എന്നിവരാണ് കേരള ടാബ്ലോയ്ക്ക് വാദ്യമൊരുക്കുന്നത്. കൊച്ചിയിൽ നിന്നും വന്ന യഥാർത്ഥ ചീനവലക്കാരൻ കെ.എം. കുസുമനുമാണ് കേരള ഫ്ളോട്ടിന്റെ ചലിക്കുന്ന ചീനവല നിർമ്മിച്ച് പ്രവർത്തിപ്പിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ ശ്രീവത്സൻ ജെ. മേനോനാണ് കേരളത്തിന്റെ ഫ്ളോട്ട് കൊയർ ഒഫ് കേരളയ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രമുഖ ടാബ്ലോ കലാകാരൻ ബാപാദിത്യ ചക്രവർത്തിയാണ് കേരളത്തിന്റെ ഫ്ളോട്ട് ഒരുക്കിയിരിക്കുന്നത്.