തിരുവല്ല: തിരുവല്ല നഗരത്തിലും പരിസര പ്രദേശങ്ങളിലും രാത്രി സമയത്ത് ഓട്ടോ ഡ്രൈവർമാർ എന്ന രീതിയിൽ ഒാട്ടോറിക്ഷ പാർക്ക് ചെയ്ത് മോഷണങ്ങൾ നടത്തിയ രണ്ടുപേർ പിടിയിൽ. കവിയൂർ തോട്ടഭാഗം താഴത്തേ ഇടശേരിൽ വീട്ടിൽ രാജേഷ് (47), കുറ്റപ്പുഴ ആമല്ലൂർ പുതുച്ചിറ വീട്ടിൽ സുനിൽ കുമാർ (42) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച മനയ്ക്കച്ചിറ -കുറ്റൂർ റോഡിൽ കലുങ്ക് നിർമ്മാണത്തിനെത്തിച്ച ഇരുമ്പുകമ്പികളും മറ്റും മോഷ്ടിച്ച് ഓട്ടോയിലാക്കി കടത്തുന്നതിനിടയിലാണ് പിടിയിലായത്. സുനിൽകുമാർ മുമ്പ് മോഷണക്കേസിൽ തിരുവല്ല സ്റ്റേഷനിൽ അറസ്റ്റിലായിട്ടുണ്ട്. തിരുവല്ലയിലും പരിസര പ്രദേശങ്ങളിലും രാത്രിയിൽ ഇവർ മോഷണങ്ങൾ നടത്തിയതായിതെളിഞ്ഞു.ഡിവൈ.എസ്.പി ടി. രാജപ്പൻ, സി.ഐ വിനോദ്, എസ്.ഐ മാരായ അനീസ്, ഗോപാലകൃഷ്ണൻ, എസ്.സി.പി.ഒ പ്രദീപ്, സി.പി.ഒ മനോജ് എന്നിവരാണ് അറസ്റ്റുചെയ്തത്.. റിമാൻഡ് ചെയ്തു.