SignIn
Kerala Kaumudi Online
Monday, 24 June 2019 2.13 PM IST

ഇതൊരു വലിയ തുടക്കം, കേരളത്തിന് അഭിമാനമായി വൈറോളജി ലാബ്

virology-institute1-
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി

ഒ​രു​ ​സ്വ​പ്നം​ ​യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​തി​ന്റെ​ ​ചാ​രി​താ​ർ​ത്ഥ്യ​ത്തി​ലാ​ണ് ​ലോ​ക​ ​പ്ര​ശ​സ്ത​ ​കാ​ൻ​സ​ർ​ ​ചി​കി​ത്സാ​ ​വി​ദ​ഗ്ദ്ധ​ൻ​ ​ഡോ.​ ​എം.​ ​വി.​ ​പി​ള​ള. (ഗ്ളോ​ബ​ൽ​ ​വൈ​റ​സ് ​നെ​റ്റ്‌​വ​ർ​ക്കി​ലെ​ ​സീ​നി​യ​ർ​ ​ഡ​യ​റ​ക്ട​ർ.​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​നെ​റ്റ്‌​വ​ർ​ക്ക് ​ഫോ​ർ​ ​കാ​ൻ​സ​ർ​ ​ട്രീ​റ്റ്‌​മെ​ന്റ് ​ആ​ൻ​ഡ് ​റി​സ​ർ​ച്ചി​ന്റെ​ ​അ​മേ​രി​ക്ക​ൻ​ ​ഘ​ട​ക​ത്തി​ന്റെ​ ​പ്ര​സി​ഡ​ന്റ്.​ ​തോ​മ​സ് ​ജെ​ഫേ​ഴ്സ​ൺ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​ഓ​ങ്കോ​ള​ജി​ ​പ്രൊ​ഫ​സ​ർ. )


പ​ക​ർ​ച്ച​വ്യാ​ധി​ക​ളെ​ ​പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ​ലോ​ക​നി​ല​വാ​ര​ത്തി​ലു​ള്ള​ ​അ​ഡ്വാ​ൻ​സ്‌​ഡ് ​വൈ​റോ​ള​ജി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്റെ​ ​ആ​ദ്യ​ ​ഘ​ട്ടം​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ഇ​ന്ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​തോ​ന്ന​യ്ക്ക​ലി​ലെ​ ​ലൈ​ഫ് ​സ​യ​ൻ​സ് ​പാ​ർ​ക്കി​ൽ​ ​രാ​ജ്യ​ത്തി​ന് ​സ​മ​ർ​പ്പി​ക്കു​മ്പോ​ൾ​ ​കേ​ര​ളം​ ​ഈ​ ​മ​നു​ഷ്യ​ന് ​ന​ന്ദി​ ​പ​റ​യ​ണം.​ ​ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​ ​വാ​തി​ലി​ൽ​ ​നി​ര​ന്ത​ര​മാ​യി​ ​മു​ട്ടി​ ​ഇ​ത് ​കേ​ര​ള​ത്തി​ൽ​ ​ത​ന്നെ​ ​തു​ട​ങ്ങാ​ൻ​ ​ഇ​ട​യാ​ക്കി​യ​തി​ന്. കേ​ര​ള​കൗ​മു​ദി​യോ​ട് ​ഡോ.​ ​എം.​വി.​ ​പി​ള്ള​ ​ സം​സാ​രി​ച്ച​പ്പോ​ൾ.

​ ഒ​ന്നാം​ ​ഘ​ട്ടം​ ​പൂ​ർ​ത്തി​യാ​യി.​എ​ന്താ​ണ് ​പ്ര​ത്യേ​ക​ത?
ഇ​പ്പോ​ൾ​ ​ഇ​ന്ത്യ​യി​ൽ​ ​ആ​കെ​ ​പൂ​നെ​യി​ൽ​ ​ഒ​രു​ ​വൈ​റോ​ള​ജി​ ​ലാ​ബ് ​മാ​ത്ര​മാ​ണു​ള്ള​ത്.​ ​വൈ​റ​സ് ​ബാ​ധ​ക​ൾ​ ​ഉ​ണ്ടാ​കു​മ്പോ​ൾ​ ​അ​വ​ർ​ക്ക് ​ക​ണ്ടു​പി​ടി​ക്കാ​വു​ന്ന​ത് ​മാ​ത്രം​ ​അ​വ​ർ​ ​ക​ണ്ടു​പി​ടി​ക്കും.​ ​പ​റ്റാ​ത്ത​ത് ​വി​ദേ​ശ​ ​ലാ​ബു​ക​ളി​ലേ​ക്ക് ​അ​യ​യ്ക്കും.​ ​ക​ണ്ടു​പി​ടി​ക്കു​ന്ന​തോ​ടെ​ ​അ​വ​രു​ടെ​ ​ജോ​ലി​ ​തീ​രും.​ ​തു​ട​ർ​ന്നു​ള്ള​ ​പ​ഠ​ന​മോ​ ​ഗ​വേ​ഷ​ണ​മോ​ ​പ്ര​തി​രോ​ധ​മോ​ ​ഒ​ന്നും​ ​അ​വ​ർ​ക്ക് ​ക​ഴി​യി​ല്ല.​ ​എ​ന്നാ​ൽ​ ​ഇ​ന്ന് ​ഇ​വി​ടെ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യ​പ്പെ​ടു​ന്ന​ത് ​വേ​ൾ​ഡ് ​ക്ളാ​സ് ​ഡ​യ​ഗ​നോ​സ്റ്റി​ക് ​ലാ​ബാ​ണ്.​ ​ഗ്ളോ​ബ​ൽ​ ​വൈ​റ​സ് ​നെ​റ്റ്‌​വ​ർ​ക്കു​മാ​യി​ ​ക​ണ​ക്ട​ഡാ​ണ് ​ഈ​ ​ലാ​ബ്.​ 28​ ​രാ​ജ്യ​ങ്ങ​ളി​ലാ​യു​ള്ള​ 45​ ​സെ​ന്റ​റു​ക​ളി​ലെ​ ​വി​ദ​ഗ്ദ്ധ​രു​ടെ​ ​വൈ​ദ​ഗ്ദ്ധ്യ​വും​ ​ന​മു​ക്ക് ​വ​ള​രെ​ ​എ​ളു​പ്പം​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​വും.​ ​ശ​രി​ക്കും​ ​ഇ​ന്റ​ർ​പോ​ൾ​ ​രാ​ജ്യാ​ന്ത​ര​ ​ത​ല​ത്തി​ൽ​ ​കേ​സു​ക​ൾ​ ​അ​ന്വേ​ഷി​ക്കു​ന്ന​തു​ ​പോ​ലെ​യാ​ണ്.​ ​ഒ​രു​ ​വൈ​റ​സ് ​അ​ത് ​എ​ങ്ങ​നെ​ ​വ​രു​ന്നു,​ ​എ​ന്താ​ണ് ​അ​തി​ന്റെ​ ​സ്ഥി​തി,​ ​പ്ര​തി​രോ​ധം​ ​എ​ങ്ങ​നെ​ ​വേ​ണം​ ​എ​ന്നൊ​ക്കെ​ ​വ​ള​രെ​ ​എ​ളു​പ്പം​ ​ഗ​വേ​ഷ​ണം​ ​ന​ട​ത്തി​ ​ക​ണ്ടു​പി​ടി​ക്കാ​ൻ​ ​ക​ഴി​യും.

ര​ണ്ടാം​ ​ഘ​ട്ട​ത്തി​ൽ​ ​എ​പ്പി​ഡ​മോ​ള​ജി​ ​പ​ഠ​ന​ത്തി​നും​ ​പ്ര​തി​രോ​ധ​ത്തി​നും​ ​മു​ൻ​തൂ​ക്കം​ ​ല​ഭി​ക്കും.​ ​ജ​ന​ങ്ങ​ളി​ലേ​ക്ക് ​ഇ​റ​ങ്ങി​ച്ചെ​ന്നാ​ണ് ​ഈ​ ​പ​ഠ​നം​ ​ന​ട​ത്തു​ക.​ ​ഉ​ദാ​ഹ​ര​ണ​ത്തി​ന് ​നി​പ്പാ​ ​വൈ​റ​സ് ​ബാ​ധ​യു​ണ്ടാ​യി.​ ​കു​റേ​പ്പേ​ർ​ ​മ​രി​ച്ചു.​ ​ചി​ല​ർ​ ​ജീ​വി​ച്ചി​രി​ക്കു​ന്നു.​ ​അ​വ​ർ​ക്ക് ​വൈ​റ​സ് ​ബാ​ധ​യു​ണ്ടോ.​ ​അ​ത് ​പൂ​ർ​ണ​മാ​യും​ ​അ​മ​ർ​ച്ച​ ​ചെ​യ്യ​പ്പെ​ട്ടോ​ ​തു​ട​ങ്ങി​യ​ ​പ​ഠ​ന​ങ്ങ​ൾ​ ​ ന​ട​ത്താ​നും​ ​പ്ര​തി​രോ​ധ​ ​വാ​ക്സി​നു​ക​ൾ​ ​ക​ണ്ടെത്താനും കഴിയും.​ 28000​ ​ച​തു​ര​ശ്ര​അ​ടി​യി​ലാ​ണ് ​ആ​ദ്യ​ഘ​ട്ടം​.​ ര​ണ്ടാം​ഘ​ട്ടം​ ​പൂ​ർ​ത്തി​യാ​കു​മ്പോ​ൾ​ ​ഒ​രു​ല​ക്ഷം​ ​ച​തു​ര​ശ്ര​ ​അ​ടി​യി​ലു​ള്ള​ ​സ്ഥാ​പ​ന​മാ​യി​ ​മാ​റും.

​ ​എ​ന്ന് ​പ​ണി​ ​തീ​രും?
അ​ത് ​സ​ർ​ക്കാ​ർ​ ​താ​ത്‌​പ​ര്യ​മെ​ടു​ക്കു​ന്ന​തു​ ​പോ​ലെ​യി​രി​ക്കും.

​ഗ്ളോ​ബ​ൽ​ ​വൈ​റ​സ് ​നെ​റ്റ്‌​‌​വ​ർ​ക്കി​ന്റെ​ ​പ​രി​ധി​യി​ൽ​ ​വ​രു​ന്ന​തി​ന്റെ​ ​പ്ര​ത്യേ​ക​ത?
ഞാ​ൻ​ ​നേ​ര​ത്തെ​ ​സൂ​ചി​പ്പി​ച്ച​തു​പോ​ലെ​ ​പ​ല​ ​വി​ദ​ഗ്ദ്ധ​രു​ടെ​യും​ ​സേ​വ​നം​ ​ല​ഭ്യ​മാ​കു​മെ​ന്ന​താ​ണ് ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ്ര​ത്യേ​ക​ത.​ ​ഉ​ദാ​ഹ​ര​ണ​ത്തി​ന് ​ഹെ​പ്പ​റ്റൈ​റ്റി​സ് ​ബി​യി​ലെ​ ​ഗ​വേ​ഷ​ണ​ത്തി​ലെ​ ​അ​തോ​റി​ട്ടി​യാ​യ​ ​ക്രി​സ്റ്റ്യ​ൻ​ ​ബ്ര​ഷോ​ ​ ​ഉ​ദ്ഘാ​ട​ന​ത്തി​ന് ​എ​ത്തി​യി​ട്ടു​ണ്ട്.​ ​ഗ്ളോ​ബ​ൽ​ ​വൈ​റ​സ് ​നെ​റ്റ്‌​വ​ർ​ക്കി​ന്റെ​ ​ഡ​യ​റ​ക്ട​ർ​ ​ആ​ണ്.​ ​അ​തു​പോ​ലെ​ ​ഗ്ളോ​ബ​ൽ​ ​വൈ​റ​സ് ​നെറ്റ് വർ​ക്കി​ന്റെ​ ​സ്ഥാ​പ​ക​രി​ലൊ​രാ​ള​ ​ഡോ.​റോ​ബ​ർ​ട്ട് ​ഗാ​ലോ,​ഹെ​പ്പൊറ്റൈ​റ്റി​സ് ​- സി​യ്ക്ക്​ ​മ​രു​ന്ന് ​ക​ണ്ടു​പി​ടി​ച്ച​ ​ബാ​ൾ​ട്ടി​മാ​ർ​ ​മേ​രി​ലാ​ൻ​ഡ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഹ്യൂ​മ​ൻ​ ​വൈ​റോ​ള​ജി​യി​ലെ​ ​ശ്യാ​മ​സു​ന്ദ​ര​ൻ.​ ​അ​ദ്ദേ​ഹം​ ​തൃ​ശൂ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ന്റെ​ ​പ്രോ​ഡ​ക്ടാ​ണ് . അതുപോലെ ഡോ.​ശാ​രം​ങ്്ഗ​ധ​ര​ൻ ​ഇ​വ​രൊ​ക്കെ​യെ​ത്തി​യി​ട്ടു​ണ്ട്.​ഇ​വ​രെ​പ്പോ​ലെ​യു​ള്ള​ ​ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​വി​ദ​ഗ്ദ്ധ​രു​ടെ​ ​സ​ഹ​ക​ര​ണം​ ​വ​ലി​യ​ ​സം​ഭാ​വ​ന​യാ​യി​രി​ക്കും.

​ജ​ന​ങ്ങ​ൾ​ക്കു​ള്ള​ ​പ്ര​യോ​ജ​നം?
​ഇ​തൊ​രു​ ​ദ​ന്ത​ഗോ​പു​ര​​മ​ല്ല.​ ​ജ​ന​ങ്ങ​ൾ​ക്ക് ​വേ​ണ്ടി​ ​മാ​ത്ര​മു​ള്ള​താ​ണ്.​ ​ഒ​രു​ ​സ്ഥ​ല​ത്ത് ​പ​ക​ർ​ച്ച​വ്യാ​ധി​ ​ഉ​ണ്ടാ​യാ​ൽ​ ​ഇ​വി​ടെ​ ​നി​ന്നു​ള്ള​ ​ടീം​ ​മു​ന്നി​ട്ടി​ ​റ​ങ്ങും.​ ​അ​വി​ടെ​ ​ചെ​ന്ന് ​കാ​ര​ണം​ ​ക​ണ്ടെ​ത്തു​ക​യും​ ​പ്ര​തി​രോ​ധം​ ​ന​ട​പ്പാ​ക്കു​ക​യും​ ​ചെ​യ്യും.​ ​വൈ​റ​സ് ​ബാ​ധ​ ​ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള​ ​മു​ൻ​ക​രു​ത​ൽ​ ​സ്വീ​ക​രി​ക്കും.​ ​ഇ​ത് ​ജ​ന​ങ്ങ​ൾ​ക്കു​ ​വേ​ണ്ടി​യാ​ണ് ​പൂ​ർ​ണ​മാ​യും.

​ക​ഴി​ഞ്ഞ​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്തും​ ​ശ്ര​മം​ ​ന​ട​ത്തി​യി​രു​ന്ന​ല്ലോ.
അ​തേ.​ ​അ​ന്ന് ​വി.​എം.​ ​സു​ധീ​ര​ൻ​ ​പി​ന്തു​ണ​ച്ചു.​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റെ​ന്ന​ ​നി​ല​യി​ൽ​ ​വി.​എം.​ ​സു​ധീ​ര​ൻ​ ​ഇ​ത് ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​ഉ​മ്മ​ൻ​ചാ​ണ്ടി​യോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ഉ​മ്മ​ൻ​ചാ​ണ്ടി​യും​ ​താ​ത്പ്പ​ര്യ​മെ​ടു​ത്തു.​ര​ണ്ടു​കോ​ടി​ ​രൂ​പ​യും​ ​വ​ക​യി​രു​ത്തി.​ ​പ​ക്ഷേ​ ​സെ​ക്ര​ട്ട​റി​മാ​ർ​ ​എ​തി​ർ​ത്തു.​ ​അ​ന്ന​ത്തെ​ ​ആ​രോ​ഗ്യ​ ​സെ​ക്ര​ട്ട​റി​ ​ത​ന്നെ​ ​ഇ​ത് ​വേ​ണ്ടെ​ന്നു​ ​വ​ച്ചു.​ ​ഒ​രു​ ​കാ​ര്യം​ ​പ​റ​യാ​തി​രി​ക്കാ​ൻ​ ​വ​യ്യ.​ ​ന​മ്മു​ടെ​ ​സെ​ക്ര​ട്ട​റി​മാ​രി​ൽ​ ​ബ​ഹു​ഭൂ​രി​പ​ക്ഷ​ത്തി​നും​ ​(​എ​ല്ലാ​വ​രും​ ​അ​ങ്ങ​നെ​യാ​ണെ​ന്ന​ല്ല​)​ ​കേ​ര​ള​ത്തോ​ട് ​ഒ​രു​ ​താ​ത്‌​പ​ര്യ​വു​മി​ല്ല.​ ​അ​വ​ർ​ക്കു​ ​സ്വ​ന്തം​ ​സ്ഥാ​ന​മാ​ന​ങ്ങ​ളി​ലും​ ​ആ​നു​കൂ​ല്യ​ങ്ങ​ളി​ലും​ ​മാ​ത്ര​മാ​ണ് ​താ​ത്‌​പ​ര്യം.​ ​എ​ന്റെ​ ​അ​നു​ഭ​വ​മാ​ണ് ​ഇ​ത് ​പ​റ​യി​പ്പി​ക്കു​ന്ന​ത്.

​ ​ഈ​ ​സ​ർ​ക്കാ​രി​ന്റെ​ ​റോ​ൾ?
​ക​ഴി​ഞ്ഞ​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്ത് ​സെ​ക്ര​ട്ട​റി​മാ​ർ​ ​തീ​രു​മാ​നി​ക്കു​മെ​ങ്കി​ൽ​ ​ഇ​പ്പോ​ൾ​ ​മു​ഖ്യ​മ​ന്ത്രി​ ​നേ​രി​ട്ടു​ ​തീ​രു​മാ​നി​ച്ചു​ ​ന​ട​പ്പി​ലാ​ക്കാ​ൻ​ ​താ​ഴോ​ട്ട് ​നി​ർ​ദ്ദേ​ശി​ക്കു​ക​യാ​ണ്.​ ​അ​താ​ണ് ​വ്യ​ത്യാ​സം.​ ​ഞാ​ൻ​ ​വെ​റു​തെ​ ​പ​റ​യു​ക​യ​ല്ല.​ ​ഇ​പ്പോ​ൾ​ ​ഇ​ത് ​യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​തി​ന്റെ​ ​മു​ഴു​വ​ൻ​ ​ക്രെ​ഡി​റ്റും​ ​പി​ണ​റാ​യി​ ​വി​ജ​യ​ന് ​അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്.​ ​അ​ദ്ദേ​ഹം​ ​ആ​ത്മാ​ർ​ത്ഥ​മാ​യി​ ​ശ്ര​മി​ച്ച​തി​നാ​ലാ​ണ് ​ഇ​ത് ​യാ​ഥാ​ർ​ത്ഥ്യ​മാ​കു​ന്ന​ത്.​ ​അ​മേ​രി​ക്ക​യി​ൽ​ ​വ​ന്ന​പ്പോ​ൾ​ ​അ​ദ്ദേ​ഹം​ ​അ​വി​ട​ത്തെ​ ​വൈ​റോ​ള​ജി​ ​ലാ​ബ് ​സ​ന്ദ​ർ​ശി​ച്ചു.​ ​മു​മ്പൊ​രു​ ​മു​ഖ്യ​മ​ന്ത്രി​യും​ ​ഇ​ങ്ങ​നെ​ ​ചെ​യ്തി​ട്ടി​ല്ല.

​താ​ങ്ക​ൾ​ ​വ​ലി​യൊ​രു​ ​പ​ങ്കു​വ​ഹി​ച്ചു.​ഇ​വി​ടെ​ ​പ​ദ​വി​ക​ൾ​ ​ഒ​ന്നും​ ​ഏ​റ്റെ​ടു​ക്കി​ല്ലേ?
ഒ​രു​ ​അ​ഡ്വൈ​സ​റാ​യി​ ​ഞാ​ൻ​ ​എ​ന്നും​ ​ഉ​ണ്ടാ​കും.​ ​ഒ​രു​ ​പ​ദ​വി​യും​ ​പ്ര​തി​ഫ​ല​വും​ ​വേ​ണ്ട.​ ​പൂ​ന്താ​നം​ ​പാ​ടി​യ​തു​പോ​ലെ​ ​സ്ഥാ​ന​മാ​ന​ങ്ങ​ൾ​ ​ചൊ​ല്ലി​ക്ക​ല​ഹി​ച്ചു​ ​നാ​ണം​ ​കെ​ട്ട് ​ന​ട​പ്പാ​നി​ല്ല.​ ​ഇ​ത് ​എ​ന്റെ​ ​നാ​ടാ​ണ്.​ ​ഇ​വി​ടെ​ ​മോ​ഡ​ൽ​ ​സ്കൂ​ളി​ലും​ ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലു​മാ​ണ് ​ഞാ​ൻ​ ​പ​ഠി​ച്ച​ത്.​ ​മ​ന​സാ​സ്മ​രാ​മി​ .

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VIROLOGY INSTITITUTE, INSTUTUTE OF ADVANCED VIROLOGY THIRUVANANTHAPURAM, CM PINARAYI VIJAYAN
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.