കഴക്കൂട്ടം: കഠിനംകുളത്ത് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്രിൽ. പെരുമാതുറ കൊട്ടാരംതുരുത്ത് തോപ്പിൽ വീട്ടിൽ സുൽഫിക്കറിനെയാണ് (29) കഠിനംകുളം പൊലീസ് അറസ്റ്റുചെയ്തത്.
പീഡനത്തെ തുടർന്നു പെൺകുട്ടി ഗർഭിണിയായതോടെ ഒളിവിൽ പോയ ഇയാളെ മാടൻവിളക്ക് സമീപം കഠിനംകുളം കായൽ തീരത്തെ ഒളിസങ്കേതത്തിൽ നിന്നാണ് കഴിഞ്ഞ രാത്രി പിടികൂടിയത്. പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണ്.
കുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയതായി എസ്.ഐ രതീഷ് കുമാർ അറിയിച്ചു. കുട്ടിയുടെ നഗ്നചിത്രം ഉണ്ടെന്നും അത് പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു പ്ലസ് വൺ വിദ്യാർത്ഥിനിയായ കുട്ടിയെ പ്രതി പീഡിപ്പിച്ചിരുന്നത്.