തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 18,450 ആരോഗ്യ പ്രവർത്തകർ കൂടി കൊവിഡ് വാക്സിനേഷന് വിധേയരായി. ഇന്നലെ 227 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടന്നത്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതൽ (25) വാക്സിനേഷൻ കേന്ദ്രങ്ങളാണുള്ളത്. ശനിയാഴ്ച 80 കേന്ദ്രങ്ങളിലായി 6236 ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ നൽകിയിരുന്നു. ആകെ 72,530 ആരോഗ്യ പ്രവർത്തകരാണ് വാക്സിനേഷൻ സ്വീകരിച്ചത്.
ആകെ രജിസ്റ്റർ ചെയ്തവർ 4,97,441
ആരോഗ്യപ്രവർത്തകർ 402056
ആഭ്യന്തരവകുപ്പിലുള്ളവർ 75,592
മുൻസിപ്പൽ വർക്കർമാർ 6,600
റവന്യൂ വകുപ്പിലുള്ളവർ 13,193
ഇന്നലെ 3361 കൊവിഡ് കേസുകൾ
തിരുവനന്തപുരം : സംസ്ഥാനത്ത് 3361 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2969 പേർ സമ്പർക്കരോഗികളാണ്. 276 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 24 മണിക്കൂറിനിടെ 30,903 സാമ്പിളുകളാണ് പരിശോധിച്ചത്. 10.88 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 43 ആരോഗ്യപ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.
17 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. എറണാകുളം 487, കോഴിക്കോട് 439, കൊല്ലം 399, തിരുവനന്തപുരം 313, കോട്ടയം 311, തൃശൂർ 301, ആലപ്പുഴ 271, മലപ്പുറം 220, പാലക്കാട് 162, ഇടുക്കി 117, പത്തനംതിട്ട 117, കണ്ണൂർ 115, വയനാട് 67, കാസർകോട് 42 എന്നിങ്ങനെയാണ് വിവിധജില്ലകളിൽ രോഗബാധിതരുടെ എണ്ണം. യു.കെയിൽ നിന്നു വന്ന ഒരാൾക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. 2,14,211 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.