മസ്കറ്റ്: ഒമാന്റെ കര അതിർത്തികൾ ഒരാഴ്ചകൂടി അടച്ചിടാൻ തീരുമാനം.. കൊവിഡ് പ്രതിരോധനടപടികളുടെ ചുമതലയുളള സുപ്രീം കമ്മിറ്റി യോഗത്തിന്റോതാണ് തീരുമാനം.. ഫെബ്രുവരി ഒന്നിന് വൈകീട്ട് ആറുമണി വരെ അതിർത്തികൾ അടച്ചിടാനാണ് ഞായറാഴ്ച നടന്ന യോഗത്തിൽ തീരുമാനിച്ചത്. കൊവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായി 18ന് വൈകീട്ട് 6നാണ് ഒമാന്റെ കര അതിർത്തികൾ അടച്ചത്. കൊവിഡിൻറെ പുതിയ വകഭേദം വിവിധ രാജ്യങ്ങളിൽ വ്യാപിക്കുന്നത് സംബന്ധിച്ച സ്പെഷൽ ടെക്നിക്കൽ സംഘത്തിൻറെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് അടച്ചിടൽ നീട്ടാൻ തീരുമാനമായതെന്ന് അധികൃതർ പറഞ്ഞു.