ലണ്ടൻ: 1990കളുടെ മദ്ധ്യത്തിൽ ഉണ്ടായിരുന്നതിനെക്കാൾ വേഗത്തിൽ ഭൂമിയിൽ ഐസ് ഉരുകുന്നതായി പഠന റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനം താപനിലയിലുണ്ടാക്കുന്ന വ്യത്യാസമാണ് ഐസ് ഒരുകുന്നതിനുള്ള പ്രധാനകാരണമെന്നാണ് റിപ്പോർട്ട്. 1990കളുടെ പകുതി മുതൽ 28 ട്രില്യൺ മെട്രിക് ടൺ ഐസ് ഹിമാനികൾ, കടലിലെ ഐസ്, ഐസ് ഷീറ്റുകൾ എന്നിവയിൽ നിന്ന് വൻ ശതമാനത്തോളം ഉരുകിമാറിയതായി പറയുന്നു. 30വർഷം മുൻപുള്ളതിനെക്കാൾ 57ശതമാനം വേഗത്തിലാണ് മഞ്ഞുരുകുന്നതെന്ന് ക്രയോസ്ഫിയർ ജോർണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. അത്രയും വർഷത്തിനിടയിൽ അന്റാർട്ടിക്ക, ഗ്രീൻലാൻഡ്, ഹിമാലയ പർവതനിരകൾ എന്നിവയിൽ ഐസ് ഉരുകി ആഗോള സമുദ്രനിരപ്പ് 3.5 സെന്റീമീറ്റർ ഉയർന്നു. പർവ്വത ഹിമാനികൾ ഉരുകുന്നത് പ്രതിവർഷം 22 ശതമാനം ഹിമനഷ്ടത്തിന് കാരണമായിട്ടുണ്ട്.
കേവലം 30 വർഷത്തിനുള്ളിൽ ഇത്രയും വലിയ വർദ്ധനവുണ്ടായത് അതിശയിപ്പിക്കുന്നു..
തോമസ് സ്ലാറ്റർ യു..കെ ലീഡ്സ് യൂണിവേഴ്സിറ്റി ഗ്ലോസിയോളജിസ്റ്റ്