ന്യൂഡൽഹി: കാർഷിക ബില്ലുകൾക്കെതിരെ കർഷകർ നടത്തുന്ന മാർച്ച് പൊലീസ് തടഞ്ഞു. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. റിപ്പബ്ലിക് ദിന പരേഡിന് ശേഷം റാലി നടത്താണ് അധികൃതർ അനുമതി നൽകിയതെങ്കിലും, നിശ്ചയിച്ച സമയത്തിലും നേരത്തെയാണ് കർഷകർ മാർച്ച് ആരംഭിച്ചത്.
#WATCH Police use tear gas on farmers who have arrived at Delhi's Sanjay Gandhi Transport Nagar from Singhu border#Delhi pic.twitter.com/fPriKAGvf9
— ANI (@ANI) January 26, 2021
ഗാസിപ്പൂരില്‍ ഭാരതീയ കിസാര്‍ യൂണിയന്റെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ക്ക് നേരെയാണ് കണ്ണീര് വാതകം പ്രയോഗിച്ചത്. കർഷകർ ഡല്‍ഹിയിലേക്ക് മാര്‍ച്ച് തുടങ്ങിയപ്പോഴായിരുന്നു കണ്ണീർവാതകം പ്രയോഗിച്ചത്.ആദ്യം പിന്തിരിഞ്ഞ് ഓടിയെങ്കിലും കര്‍ഷകര്‍ സംഘടിച്ചെത്തി ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് വീണ്ടും ആരംഭിച്ചു.
#WATCH Protestors push through police barricading on Delhi-Meerut Expressway near Pandav Nagar#FarmLaws pic.twitter.com/X452wvwBZ6
— ANI (@ANI) January 26, 2021
സിംഘു, തിക്രി അതിർത്തികളിൽ ബാരിക്കേഡുകൾ മറികടന്ന് ഡൽഹിയിലേക്കു പ്രവേശിച്ച കർഷകരെ പിന്തിരിപ്പിക്കാനുള്ള അധികൃതരുടെ ശ്രമം പരാജയപ്പെട്ടു. നൂറ് കണക്കിന് കർഷകരാണ് റാലിയിൽ പങ്കെടുക്കുന്നതിനായി ഡൽഹിയിലേക്ക് എത്തിയത്. റാലിയ്ക്കിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടാകില്ലെന്ന് കർഷക സംഘടനകൾ പൊലീസിന് മുമ്പ് ഉറപ്പു നൽകിയിരുന്നു.