ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ മകളെ ഫേസ്ബുക്ക് വഴി അധിക്ഷേപിച്ചതിൽ നടപടിയുമായി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സമൂഹമാദ്ധ്യമത്തിലൂടെ ഹീനമായ പരാമർശം നടത്തിയതിനെ ശക്തമായി അപലപിക്കുന്നുവെന്നും ഖത്തറിലെ ഇന്ത്യൻ എംബസി നടപടികൾ തുടങ്ങിക്കഴിഞ്ഞുവെന്നും മുരളീധരൻ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ആദ്യപടിയായി സഭ്യമല്ലാത്ത പരാമർശം വന്ന പോസ്റ്റ് നീക്കം ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി.
ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ കെ.സുരേന്ദ്രൻ്റെ മകൾക്കെതിരെ സമൂഹമാധ്യമത്തിലൂടെ ഹീനമായ പരാമർശം നടത്തിയതിനെ ശക്തമായി...
Posted by V Muraleedharan on Tuesday, January 26, 2021
'എന്റെ മകൾ, എന്റെ അഭിമാനം' എന്ന കുറിപ്പോടെയാണ് കെ സുരേന്ദ്രൻ മകളുമൊത്തുളള ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ അജ്നാസെന്ന പ്രവാസി മകൾക്കെതിരെ അധിക്ഷേപം നടത്തുകയായിരുന്നു. ഇയാൾക്കെതിരെ ബി ജെ പിയുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ സംസ്ഥാന പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.