SignIn
Kerala Kaumudi Online
Monday, 01 March 2021 4.23 AM IST

ഉറങ്ങിക്കിടന്ന മന്ത്രവാദിക്കും ഭാര്യയ്ക്കും നേരെ ആസിഡ് ആക്രമണം; ശത്രുക്കൾ ഇല്ലെന്ന് ബന്ധുക്കൾ

acid-attack

പ്രതാപ്ഗഢ്: ഉത്തർപ്രദേശിൽ മന്ത്രവാദിക്കും ഭാര്യയ്ക്കും നേരെ ആസിഡ് ആക്രമണം. അമർജിത് കോരി എന്നയാൾക്കും ഭാര്യയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം. പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

നിലവിളി കേട്ട് എത്തിയ മകൻ കണ്ടത് പൊള്ളലേറ്റ് കിടക്കുന്ന അച്ഛനെയും അമ്മയേയുമാണ്. ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി പ്രയാഗ് രാജിലേക്കു മാറ്റി. ദമ്പതികൾക്ക് ശത്രുക്കളാരുമില്ലെന്നാണ് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞത്. മന്ത്രവാദവും ആക്രമണവും തമ്മിൽ ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും, ബന്ധുക്കളെ വിശദമായി ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. അമർജിത് കൽപ്പണിക്കാരനാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, BLACK MAGIC, ACID ATTACK
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.