SignIn
Kerala Kaumudi Online
Monday, 01 March 2021 4.38 AM IST

ജുവലറി ഉടമയുടെ ഭാര്യയെയും മകനെയും കൊന്ന് 17 കിലോ സ്വർണംകവർന്നു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

gun-down

മയിലാട്ടുതുറൈ: വീട്ടിൽ അതിക്രമിച്ച് കടന്ന് 17 കിലോ സ്വർണം തട്ടിയെടുത്ത നാലംഗ അക്രമി സംഘം ജുവലറി ഉടമയുടെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി. ജുവലറി ഉടമ ഉൾപ്പടെ രണ്ടുപേർക്ക് ഗുരുതര പരിക്കേ‌റ്റു. തമിഴ്‌നാട്ടിലെ മയിലാട്ടുതുറൈയിലെ സിർക്കഴിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം.

സ്ഥലത്ത് ഉടനെത്തിയ പൊലീസ് സംഘം കവർച്ചയ്‌ക്ക് പിന്നിലുള‌ള ഉത്തരേന്ത്യൻ സംഘത്തിലെ ഒരാളെ വെടിവച്ച് കൊന്നു. രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു. ഒരാൾക്കായുള‌ള അന്വേഷണം നടക്കുകയാണ്. നഷ്‌ടപ്പെട്ട മുഴുവൻ സ്വർണവും പൊലീസ് കണ്ടെത്തി.

സിർക്കഴി സ്വദേശിനി ഡി.ആശ (45), മകൻ ഡി.അഖിൽ(28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേ‌റ്റ ജുവലറി ഉടമ ധനരാജ് (51), അഖിലിന്റെ ഭാര്യ നിഖില(23) എന്നിവരെ സിർക്കഴി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആയുധങ്ങളുമായി പുലർച്ചെ 6 മണിയ്‌ക്ക് ധനരാജിന്റെ വീട്ടിലേക്ക് ഇരച്ചുകയറിയ സംഘം കൊലയും കവർച്ചയും നടത്തി. വിവരമറിഞ്ഞ ഉടനെ അന്വേഷണം ആരംഭിച്ച മയിലാടുതുറൈ പൊലീസ് അടുത്തുള‌ള എരുക്കൂർ ഗ്രാമത്തിൽ വയലിൽ ഒളിച്ചിരിക്കുകയായിരുന്ന മൂന്നുപേരെ കണ്ടെത്തി.

രാജസ്ഥാൻ സ്വദേശികളായ മണിബാൽ, ആർ.മനീഷ്(23), രമേശ് പ്രകാശ്(20) എന്നിവരെയാണ് കണ്ടെത്തിയത്. ഇവരിൽ മണിബാൽ കൊല്ലപ്പെട്ടു. കർണാറാം എന്ന നാലാമന് വേണ്ടി തിരച്ചിൽ നടക്കുകയാണ്. കൊലയാളികളിൽ നിന്ന് രണ്ട് തോക്കുകളും പൊലീസ് കണ്ടെത്തി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, JEWELLERY ROBBERY, TWO DIED, MAYILADUTHURAI
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.