SignIn
Kerala Kaumudi Online
Saturday, 27 February 2021 1.05 PM IST

യു ഡി എഫ് തൂത്തുവാരും, സ്ഥാനാർത്ഥി നിർണയം സുതാര്യമാക്കണമെന്ന് രാഹുൽഗാന്ധി

rahul-gandhi

വയനാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് തൂത്തുവാരുമെന്ന് രാഹുൽ ഗാന്ധി. സ്ഥാനാർത്ഥി നിർണയം സുതാര്യമാക്കണമെന്ന് യു ഡി എഫ് നേതാക്കളോട് രാഹുൽ ഗാന്ധി അവശ്യപ്പെട്ടു. അനുഭവ സമ്പത്തുളളവരും യുവതയും ചേരുന്ന സ്ഥാനാർത്ഥി പട്ടിക വേണം തയാറാക്കേണ്ടത്. നിയമസഭാ തിരഞ്ഞെടുപ്പിൽ താഴെതട്ടിലുളള ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കി കോൺഗ്രസ് പ്രകടന പത്രിക തയാറാക്കണമെന്നും രാഹുൽഗാന്ധി നിർദ്ദേശിച്ചു. ജനങ്ങളിലെ വിശ്വാസം കാത്തു സൂക്ഷിക്കുകയാണ് ജനപ്രതിനിധികളുടെ പ്രഥമ കടമയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി എത്തിയതാണ് രാഹുൽ ​ഗാന്ധി. പതിനൊന്നരയോടെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ രാഹുലിനെ യു ഡി എഫ് നേതാക്കൾ ചേർന്ന് സ്വീകരിച്ചു. വിമാനത്താവളത്തിൽ വച്ച് തന്നെ യു ഡി എഫ് നേതാക്കളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്‌ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗുമായുളള സീറ്റ് വിഭജനം സംബന്ധിച്ചായിരുന്നു പ്രധാന ചർച്ച.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RAHULGANDHI, KPCC, CONGRESS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.