വർക്കല:കർഷകസമരത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന കിസാൻ പരേഡിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വർക്കല മൈതാനത്ത് കർഷക, തൊഴിലാളി, കർഷകതൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ കാർഷിക യന്ത്റങ്ങളുടെ പരേഡും മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു.പൊതുയോഗത്തിൽ കർഷകസംഘം ഏരിയാസെക്രട്ടറി വി.സുനിൽ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ കെ.എം.ലാജി,സി.ഐ.ടി.യു സംസ്ഥാനകമ്മിറ്റി അംഗം അഡ്വ.എഫ്.നഹാസ്,വി.സത്യദേവൻ, ബി.വിശ്വൻ,ബിന്ദുഹരിദാസ് എന്നിവർ സംസാരിച്ചു.