വാഷിംഗ്ടൺ: ഡൽഹിയിൽ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം നടത്തുന്ന കർഷക സംഘടനകൾക്ക് പിന്തുണയുമായി നിരോധിത സംഘടനയായ ഖാലിസ്ഥാനിലെ അംഗങ്ങൾ വാഷിംഗ്ടണിലെ ഇന്ത്യൻ എംബസിക്ക് പുറത്ത് പ്രതിഷേധം നടത്തി. പരിപാടിയിൽ 12ഓളം പേർ പങ്കെടുത്തെന്നാണ് വിവരം. ഖാലിസ്ഥാൻ പതാകയും സിക്ക് മത പതാകയായ നിഷാൻ സാഹിബും ഉയർത്തിയ പ്രതിഷേധക്കാർ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചു. കാർഷിക നിയമങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ലംഘനമാണെന്ന് പ്രക്ഷോഭകരിലൊരാളായ നരേന്ദർ സിംഗ് അഭിപ്രായപ്പെട്ടതായി ദേശീയ വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് ഇന്ത്യൻ എംബസിക്ക് മുമ്പിൽ വൻ പ്രതിഷേധം സംഘടിപ്പിക്കാൻ ഖാലിസ്ഥാൻ ഗ്രൂപ്പ് ആഹ്വാനം ചെയ്തിട്ടുണ്ട്.