SignIn
Kerala Kaumudi Online
Monday, 12 April 2021 8.44 AM IST

സുധാകരന് ചെറുപ്പം മുതലേ പിണറായി വിജയനോട് വെറുപ്പാണ്; പറയാൻ പാടില്ലെന്ന് പറയാനുളള ആർജ്ജവം കോൺഗ്രസുകാർ കാണിക്കണമെന്ന് എ കെ ബാലൻ

ak-balan

പാലക്കാട്: കോൺഗ്രസ് നേതാവ് കെ സുധാകരന് ചെറുപ്പം മുതലേ പിണറായി വിജയനോട് വെറുപ്പാണെന്ന് മന്ത്രി എ കെ ബാലൻ. ബ്രണ്ണൻ കോളജിൽ നിന്നും പിണറായി വിജയൻ പിരിയുമ്പോഴാണ് താൻ അവിടെ ചേരുന്നത്. അന്ന് തന്റെ സീനിയർ ആയി പഠിക്കുന്നയാളാണ് സുധാകരൻ. അക്കാലത്ത് സമരങ്ങളുമായി ബന്ധപ്പെട്ട് പിണറായി വിജയൻ കോളജിൽ വരാറുണ്ടായിരുന്നു. ആ ഓർമ്മ മനസിലുളളിടത്തോളം കാലം ലേശം ബുദ്ധിമുട്ട് പിണറായിയോട് സുധാകരനുണ്ടാകുമെന്ന് ബാലൻ വിമർശിച്ചു.

സുധാകരന് പിണറായിയോടുളള വെറുപ്പ് തനിക്ക് നന്നായി അറിയാം. സുധാകരനെപ്പോലുളളവർ അങ്ങനെ പറയാൻ പാടില്ലെന്ന് പറയാനുളള ആർജ്ജവം കോൺഗ്രസുകാർ കാണിക്കണം. ഷാനിമോൾ ഉസ്‌മാനെ പോലെ പലരും ഇത് പറഞ്ഞിട്ടുണ്ട്. എന്നാൽ സുധാകരനെ കാണുമ്പോൾ മുട്ടുവിറയ്‌ക്കുന്ന കോൺഗ്രസുകാരുണ്ടെന്നും ബാലൻ പരിഹസിച്ചു.

സുധാകരനെ പേടിയുളള കോൺഗ്രസുകാർ അദ്ദേഹത്തിന്റെ കൂടെ ഹല്ലേലൂയ പാടിയിട്ട് പോകും. ഇത് ഒരിക്കലും സുധാകരൻ പറയാൻ പാടില്ലാത്തതാണ്. തങ്ങളെല്ലാം തൊഴിലാളി വർഗത്തിൽ ജനിച്ചവരാണെന്ന് പറയുന്നതിൽ ഒരു അഭിമാനക്ഷതവും ഇല്ലെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SUDHAKARAN, CONGRESS, PINARAYI VIJAYAN, AK BALAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.