കൊച്ചി: രോഗബാധിതനായ തന്നെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത് മാതാ അമൃതാനന്ദമയിയാണെന്ന് നടനും സംവിധായകനുമായ സലീം കുമാർ പറഞ്ഞു. കൊച്ചിയിൽ സംഘടിപ്പിച്ച അമൃതശ്രീ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സലിംകുമാർ മാതാ അമൃതാനന്ദമയി തന്റെ ജീവിതത്തെ സ്വാധീനിച്ചതെങ്ങനെയെന്ന് വെളിപ്പെടുത്തിയത്. ഉദ്ഘാടനത്തിന് ശേഷം വിവിധ സ്വാശ്രയ സംഘങ്ങൾക്കുള്ള സഹായവിതരണത്തിന്റെ ഉദ്ഘാടനവും സലിംകുമാർ നിർവഹിച്ചു.
സ്ത്രീശാക്തീകരണത്തിന്റെ കാര്യത്തിൽ മാതാ അമൃതാനന്ദമയിയുടെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊള്ളേണ്ടതുണ്ടെന്ന് അദ്ധ്യക്ഷപ്രസംഗം നടത്തിയ സ്വാമി പൂർണാമൃതാനന്ദപുരി പറഞ്ഞു.സ്ത്രീകൾക്ക് തൊഴിലവസരം സൃഷ്ടിക്കാനും സ്വയം പര്യാപ്തരാക്കാനും ലക്ഷ്യമിട്ട് അമൃതാനന്ദമയിമഠത്തിന്റെനേതൃത്വത്തിൽ ആരംഭിച്ച അമൃതശ്രീ സ്വാശ്രയസംഘങ്ങളുടെ എറണാകുളം ജില്ലാ സംഗമമാണ് ഏലൂരിലെ ഫാക്ട് ഗ്രൗണ്ടിൽ നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |