കൊച്ചി: അഭയകേസിൽ വിചാരണനടപടികൾ നീതിപൂർവ്വമല്ലെന്നും ശിക്ഷ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് ശിക്ഷിക്കപ്പെട്ട ഫാദർ തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും ഹൈക്കോടതിയിൽ ഹർജി നൽകി. സിബിഐ കോടതിയുടെ ഉത്തരവിന് എതിരായി ഹർജി ഹൈക്കോടതി പരിഗണിക്കുന്നതിനാൽ ശിക്ഷ സ്റ്റേ ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു.
നീണ്ട 28 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഇരുവരെയും കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തി ശിക്ഷിച്ചത്. എന്നാൽ ഈ നടപടികൾ നീതിപൂർവമല്ലെന്ന് കാട്ടിയാണ് പ്രതികൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഫാ.തോമസ് കോട്ടൂരിന്റെ അപ്പീൽ സ്വീകരിച്ച ഹൈക്കോടതി കേസിലെ വിധിയുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.