SignIn
Kerala Kaumudi Online
Friday, 24 September 2021 7.08 PM IST

മായക്കണ്ണുള്ള ജാലക്കാരൻ: 13

novel

'​'ആ​ ​കു​ട്ടി​ ​""

സു​മി​യോ​ട് ​സം​സാ​രി​ക്കു​മ്പോ​ൾ​ ​ഡെ​യ്സി​ ​സം​ശ​യം​ ​പ്ര​ക​ടി​പ്പി​ച്ചു.
'​'​ഒ​രു​ ​ക​ട​ങ്ക​ഥ​പോ​ലെ.​ ​""
സു​മി​ ​മൂ​ളി.​ ​അ​വ​ളു​ടെ​യു​ള്ളി​ൽ​ ​ക​ട​ലി​ര​മ്പു​ക​യാ​യി​രു​ന്നു.​ ​വി​ശ്വ​നാ​ഥി​നോ​ട് ​വി​വ​രം​ ​പ​ങ്കി​ടു​മ്പോ​ഴും​ ​അ​വ​ളി​ൽ​ ​പ​രി​ഭ്ര​മം​ ​നി​റ​ഞ്ഞി​രു​ന്നു.
'​'​ ​വേ​ല​ക്കാ​രി​ ​അ​ങ്ങ​നെ​ ​ത​ന്നെ​യാ,​ ​ഒ​രു​ ​വീ​ട് ​വി​ട്ടാ​ൽ​ ​വേ​റൊ​രു​ ​വീ​ട്...​അ​വ​ർ​ക്ക് ​ജീ​വി​ക്ക​ണ്ടേ​?​""
അ​യാ​ൾ​ ​നി​സാ​ര​മാ​യി​ ​ത​ള്ളി​ക്ക​ള​ഞ്ഞു.
'​'​ ​ഇ​ത​ങ്ങ​നെ​യ​ല്ല.​""
'​'​ ​പി​ന്നെ​?​""
'​'​ ​എ​ല്ലാം​ ​ബ​ന്ധി​ക്കു​ന്ന​ ​ഒ​രു​ ​ച​ര​ടു​ണ്ട്,​ ​മാ​ജി​ക്കി​ന്റെ​ ​ച​ര​ട്.​""
അ​യാ​ൾ​ ​പൊ​ട്ടി​ച്ചി​രി​ച്ചു.
'​'​ ​മാ​ജി​ക്,​ ​ജാ​ല​വി​ദ്യ,​ ​ക​ൺ​കെ​ട്ട് ​വി​ദ്യ.​ ​കു​ട്ടി​ക്കാ​ല​ത്ത് ​ന​മ്മ​ൾ​ ​വ​ഴി​യോ​ര​ങ്ങ​ളി​ൽ​ ​ക​ണ്ടു​തു​ട​ങ്ങി​യ​ത​ല്ലേ​?​""
അ​ടു​ത്ത​ ​നി​മി​ഷ​ത്തി​ൽ​ ​അ​യാ​ളു​ടെ​ ​കൈ​ക​ൾ​ ​അ​വ​ളു​ടെ​ ​ക​ണ്ണു​പൊ​ത്തി.​ ​അ​യാ​ൾ​ ​പി​റു​പി​റു​ത്തു.​ ​ക​ൺ​കെ​ട്ട്...​ക​ണ​കെ​ട്ട്...​ ​അ​വ​ളി​ൽ​ ​നി​ന്ന് ​പ്ര​ത്യേ​ക​മാ​യ​ ​ഒ​രു​ ​മ​ണം​ ​പ്ര​സ​രി​ക്കു​ന്ന​താ​യി​ ​അ​നു​ഭ​വ​പ്പെ​ട്ടു.​ ​ക​ഴി​ഞ്ഞ​ ​ഒ​രു​ദി​വ​സം​ ​അ​റി​ഞ്ഞ​ ​അ​തേ​ ​മ​ണം.​ ​ആ​ ​മ​ണ​ത്തെ​ക്കു​റി​ച്ച് ​സൂ​ചി​പ്പി​ച്ച​പ്പോ​ൾ​ ​ഒ​രു​ ​മാ​ജി​ക്കി​ലെ​ന്ന​പോ​ലെ​ ​അ​വ​ൾ​ ​അ​ക​ന്നു​പോ​യി.​ ​ഇ​ന്ന് ​അ​ത് ​പ​റ​യു​ന്നി​ല്ല.​ ​ശ്വ​സി​ക്കാം.​ ​നു​ക​രാം,​ ​ചേ​ർ​ത്തു​പി​ടി​ക്കാം.​ ​അ​വ​ൾ​ ​പി​ട​ഞ്ഞു​മാ​റി​യി​ല്ല.​ ​അ​യാ​ളു​ടെ​ ​ദാ​ഹം​ ​നി​രാ​ക​രി​ച്ചി​ല്ല.​ ​ഈ​ ​ദാ​ഹ​ത്തി​ന് ​വേ​ണ്ടി​ ​കാ​ത്തി​രു​ന്ന​ ​രാ​ത്രി​ക​ളെ​ക്കു​റി​ച്ച് ​ഓ​ർ​ത്തു.​ ​വി​ശ്വ​നാ​ഥ​ൻ​ ​ഇ​പ്പോ​ൾ​ ​ഒ​രു​ ​ന​ല്ല​ ​ഭ​ർ​ത്താ​വാ​യി​ ​മാ​റി​യി​രി​ക്കു​ന്നു.​ ​ഊ​ർ​ജ​മു​ള്ള​ ​പു​രു​ഷ​ൻ.​ ​പ്ര​ണ​യ​വും​ ​കാ​മ​വു​മു​ള്ള​ ​ക​രു​ത്ത​ൻ.​ ​ആ​ ​ശ​ക്തി​യി​ൽ​ ​അ​മ​രാ​ൻ​ ​അ​വ​ൾ​ക്ക് ​തി​ടു​ക്ക​മാ​യി,​ ​മ​റ്റു​ ​ചി​ന്ത​ക​ളി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ടാ​ൻ​ ​വി​ഹ്വ​ല​ത​ക​ളെ​ ​ആ​ട്ടി​യോ​ടി​ക്കാ​ൻ​ ​ഈ​ ​മു​റു​ക്കം​ ​വേ​ണം.​ ​ത​ള​‌​ർ​ച്ച​വേ​ണം.​ ​അ​വ​ൾ​ ​ശ​ബ്ദ​മി​ല്ലാ​തെ​ ​സം​സാ​രി​ച്ചു.​ ​അ​ക്ഷ​ര​ങ്ങ​ളി​ല്ലാ​തെ​ ​സം​വ​ദി​ച്ചു.​ ​അ​യാ​ൾ​ ​ഉ​റ​ങ്ങി​ക്ക​ഴി​ഞ്ഞി​ട്ടും​ ​അ​വ​ൾ​ക്ക് ​ഉ​റ​ക്കം​ ​വ​ന്നി​ല്ല.​ ​ര​തി​യു​ടെ​ ​ചൂ​ടും​ ​ത​ണു​പ്പും​ ​വി​ട്ട​ക​ന്ന​പ്പോ​ൾ​ ​ഒ​രു​നി​ഴ​ൽ​ ​മു​റി​യി​ൽ​ ​വ​ള​ർ​ന്നു.​ ​ശ​ബ​രി,​ ​പ​രി​സ​ര​മാ​കെ​ ​അ​യാ​ളു​ടെ​ ​ഛാ​യ.​ ​ത​ന്റെ​ ​മേ​നി​യു​ടെ​ ​സു​ഗ​ന്ധ​മാ​സ്വ​ദി​ക്കാ​ൻ​ ​ഒ​രി​ക്ക​ൽ​ ​ചോ​ദി​ച്ച​തു​പോ​ലെ
'​'​​ഏ​തു​ ​പൂ​വി​ന്റെ​ ​മ​ണ​മാ​ണെ​ന്ന​റി​യാ​ൻ​ ​അ​യാ​ൾ...​ ​തീ​ക്കാ​റ്റു​പോ​ലെ​ ​അ​ർ​ദ്ധ​ന​ഗ്ന​യാ​യ​ ​അ​വ​ൾ​ ​ധൃ​തി​യി​ൽ​ ​വ​സ്ത്രം​ ​ധ​രി​ച്ചു.​ ​കാ​ഴ്ച​ ​ന​ൽ​കാ​തി​രി​ക്കാ​ൻ​ ​ആ​ർ​ത്തി​ക്ക​ണ്ണു​ക​ളെ​ ​കൂ​ടു​ത​ൽ​ ​പ്ര​കോ​പി​പ്പി​ക്കാ​തി​രി​ക്കാ​ൻ.​ ​അ​പ്പോ​ൾ​ ​അ​വ​ളു​ടെ​യു​ള്ളി​ലേ​ക്ക് ​കു​റേ​ ​ചി​ത്ര​ങ്ങ​ൾ​ ​ക​ട​ന്നു​വ​ന്നു.​ ​ഒ​രു​ ​പെ​ണ്ണി​ന്റെ​ ​മേ​നി​യി​ൽ​ ​ഭ​‌​ർ​ത്താ​വി​നു​ള്ള​ ​അ​വ​കാ​ശം,​ ​മോ​ഹം...​ ​അ​വ​ളു​ടെ​ ​ശ​രീ​രം​ ​താ​ലോ​ലി​ക്കാ​നു​ള്ള​ ​കാ​മു​ക​ന്റെ​ ​വി​ര​ൽ​വി​രു​ത്...​അ​ധ​ര​ച്ചൂ​ട് ​അ​ന്യ​നാ​യ​ ​പു​രു​ഷ​ന്റെ​ ​പെ​ണ്ണി​നോ​ടു​ള്ള​ ​കൊ​തി.​ ​മൂ​ന്നാ​മ​ത്തെ​ ​വ​ക​ഭേ​ദ​ത്തി​ൽ​ ​ശ​ബ​രി,​ ​ദാ​ഹ​ക്ക​ണ്ണു​ക​ളു​മാ​യി​ ​തൊ​ടാ​ൻ​ ​വെ​മ്പു​ന്ന​ ​ഭ്രാ​ന്തി​ന്റെ​ ​ആ​വേ​ശം.​ ​ഈ​ ​അ​പാ​ർ​ട്മെ​ന്റ് ​ ​കോം​പ്ല​ക്സി​ലെ​ ​ക​ഴു​ക​ൻ.​ ​ആ​ ​ദൃ​ശ്യം​ ​അ​വ​ളെ​ ​വേ​ട്ട​യാ​ടി,​ ​പു​ല​രു​വോ​ളം.
*​*​*​*​*​*​*​*​*​*​*​**
ദ​ർ​ബാ​ർ​ ​ഹോ​ട്ട​ലി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​മാ​ജി​ക് ​ഷോ​ ​വി​ജ​യ​മാ​യി​രു​ന്നു.​ ​ശ​ബ​രി​യു​ടെ​യും​ ​ക​വി​ത​യു​ടെ​യും​ ​അ​ടു​ത്ത​ ​സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു​ ​കാ​ണി​ക​ൾ.​ ​കൂ​ടെ​ ​ശ​ബ​രി​യു​ടെ​ ​ബി​സി​ന​സും​ ​വീ​ട് ​ഡി​സൈ​നി​ംഗുമാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ചി​ല​രും​. ​എ​ല്ലാ​വ​രും​ ​അ​ഭി​ന​ന്ദി​ച്ചു.​ ​ശ​ബ​രി​ക്ക് ​ഇ​ങ്ങ​നെ​യൊ​രു​ ​വി​ദ്യ​ ​സ​മ​ർ​ത്ഥ​മാ​യി​ ​അ​വ​ത​രി​പ്പി​ക്കാ​നു​ള്ള​ ​ത്രാ​ണി​യു​ണ്ടെ​ന്ന് ​ആ​രും​ ​ക​രു​തി​യി​രു​ന്നി​ല്ല.​ ​മാ​ത്ര​മ​ല്ല,​ ​ക​വി​ത​യും​ ​ഷോ​യി​ൽ​ ​പ​ങ്കാ​ളി​യാ​വു​മെ​ന്ന് ​പ്ര​തീ​ക്ഷി​ച്ച​ത​ല്ല.​ ​ശ്യാ​മ​ള​യേ​യും​ ​കാ​ണി​ക​ൾ​ക്ക് ​ന​ന്നേ​ ​ഇ​ഷ്ട​മാ​യി.​ ​നി​റ​പ്പ​കി​ട്ടു​ള്ള​ ​തി​ള​ങ്ങു​ന്ന​ ​വ​സ്ത്ര​മ​ണി​ഞ്ഞ് ​അ​വ​ൾ​ ​രാ​ജ​കു​മാ​രി​യാ​യി. പ​ഴ​ങ്ക​ഥ​യി​ലെ​ ​പ​റ​ക്കും​ ​ത​ളി​ക​യി​ൽ​ ​നി​ന്ന് ​പ​റ​ന്നെ​ത്തി​യ​ ​സു​ന്ദ​രി.​ ​പ​ണ്ട് ​പ​ഠി​ക്കാ​ൻ​ ​തു​ട​ങ്ങി​യെ​ങ്കി​ലും​ ​പാ​തി​വ​ഴി​യി​ൽ​ ​നി​ല​ച്ചു​പോ​യ​ ​നൃ​ത്ത​പ​ഠ​ന​ത്തി​ൽ​ ​നേ​ടി​യ​ ​ചു​വ​ടു​ക​ൾ​ ​അ​വ​ൾ​ ​വീ​ണ്ടും​ ​പ്ര​യോ​ഗി​ച്ചു.​ ​ഷോ​ ​ക​ഴി​ഞ്ഞ് ​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ​ ​ക​വി​ത​ ​പ​റ​ഞ്ഞു.
'​'​ ​നി​ന്റെ​ ​സു​മി​ചേ​ച്ചി​യും​ ​ഭ​‌​ർ​ത്താ​വും​ ​വ​ന്നി​ല്ല​""
'​'​ ​അ​വ​ൾ​ ​വ​രു​മെ​ന്ന് ​നീ​ ​വി​ചാ​രി​ച്ചോ?""
ശ​ബ​രി​ ​പ​രി​ഹ​സി​ച്ചു.
സു​മി​യു​ടെ​ ​ഒ​പ്പ​മാ​യി​രു​ന്നെ​ങ്കി​ൽ​ ​ത​നി​ക്കൊ​രി​ക്ക​ലും​ ​ഈ​ ​പ്ര​ഭ​ ​ല​ഭി​ക്കു​മാ​യി​രു​ന്നി​ല്ല​. ​ഇ​വി​ടെ​ ​ചി​ത്രം​ ​മാ​റി.​ ​ഒ​രു​ ​മാ​ജി​ക് ​ബു​ക്ക് ​സൂ​ക്ഷി​ക്കാ​ൻ​ ​അ​വ​കാ​ശ​മി​ല്ലാ​ത്തി​ട​ത്തു​നി​ന്ന് ​ജാ​ല​വി​ദ്യ​യു​ടെ​ ​പ്ര​കാ​ശ​മു​ള്ള​ ​ലോ​ക​ത്തേ​ക്ക്...​ ​ആ​ ​മാ​റ്റം​ ​അ​വ​ളെ​ ​ആ​ഹ്ലാ​ദി​പ്പി​ച്ചു.
പി​റ്റേ​ന്ന് ​വി​ശ്വ​നാ​ഥ​ൻ​ ​ഓ​ഫീ​സി​ൽ​ ​പോ​യി​ക്ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ​സു​മി​ ​സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ​ ​പോ​വാ​ൻ​ ​നി​ശ്ച​യി​ച്ച​ത്.​ ​അ​ത്യാ​വ​ശ്യം​ ​ചി​ല​ ​സാ​ധ​ന​ങ്ങ​ൾ​ ​വാ​ങ്ങ​ണം.​ ​വെ​ളി​ച്ചെ​ണ്ണ,​ ​അ​ല​ക്ക് ​സോ​പ്പ് ​പൗ​‌​ഡ​ർ...​അ​വ​ൾ​ ​വേ​ഷം​ ​മാ​റി​ ​ലി​ഫ്ടി​ൽ​ ​ക​യ​റു​മ്പോ​ൾ​ ​ശ​ബ​രി​ ​ഓ​ടി​വ​ന്ന് ​ക​യ​റി.​ ​അ​യാ​ൾ​ ​പ​തു​ങ്ങി​നി​ന്ന് ​അ​വ​ൾ​ ​ക​യ​റു​ന്ന​ത് ​ശ്ര​ദ്ധി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ​തോ​ന്നി.
'​'​ ​ഇ​ന്ന​ലെ​ ​വ​ന്നി​ല്ല​?​""
അ​യാ​ൾ​ ​സു​മി​യോ​ട് ​പ​രി​ഭ​വ​ത്തോ​ടെ​ ​ചോ​ദി​ച്ചു.
'​'​ ​എ​വി​ടെ​?​""
'​'​ ​മ​റ​ന്നോ,​ ​എ​ന്റെ​ ​മാ​ജി​ക് ​ഷോ​ ​ഇ​ന്ന​ലെ​യാ​യി​രു​ന്നു.​""
സ​ത്യ​ത്തി​ൽ​ ​സു​മി​ ​മ​റ​ന്നു​പോ​യി​രു​ന്നു.​ ​അ​ല്ലെ​ങ്കി​ൽ​ത​ന്നെ​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​വി​ശേ​ഷ​മാ​യി​ ​അ​വ​ള​ത് ​ഓ​ർ​മ്മ​യി​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്നി​ല്ല.​ ​ശ​ബ​രി​യും​ ​ക​വി​ത​യും​ ​അ​വ​ളു​ടെ​ ​ജീ​വി​ത​ത്തി​ൽ​ ​ആ​രു​മ​ല്ല​ല്ലോ.​ ​ശ​ബ​രി​യെ​ ​ആ​ദ്യ​കാ​ഴ്ച​മു​ത​ൽ​ ​ത​ന്നെ​ ​അ​വ​ൾ​ ​വെ​റു​ത്തി​രു​ന്നു.​ ​ക​വി​ത​യാ​ക​ട്ടെ​ ​ന​ല്ല​ ​ച​ങ്ങാ​തി​യാ​വു​മെ​ന്ന് ​പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും​ ​ക​ണ​ക്ക് തെ​റ്റി.
'​'​ശ്യാ​മ​ള​യു​ണ്ടാ​യി​രു​ന്നു​ ​""
അ​വ​ൾ​ ​താ​ല്പ​ര്യ​ര​ഹി​ത​മാ​യി​ ​മു​ഖം​ ​തി​രി​ച്ചു.
'​'​ ​കാ​ണാ​ന​ല്ല,​ ​ക​ളി​ക്കാ​ൻ​""
അ​പ്പോ​ഴും​ ​അ​വ​ൾ​ ​ശ്ര​ദ്ധ​ ​ന​ടി​ച്ചി​ല്ല.
'​'​സു​മി​യെ​ ​ഞാ​ൻ​ ​മാ​ജി​ക് ​പ​ഠി​പ്പി​ക്കാം.​""
അ​യാ​ളു​ടെ​ ​ഔ​ദാ​ര്യം.
'​'​ ​വേ​ണ്ട​""
പ​രു​ഷ​മാ​യി​ ​അ​വ​ൾ​ ​നി​ര​സി​ച്ചു.
'​'​ ​പ​ക്ഷേ,​ ​എ​നി​ക്ക് ​വേ​ണം​""
അ​യാ​ൾ​ ​ക​ണ്ണി​റു​ക്കി.
ഭാ​ഗ്യ​ത്തി​ന് ​അ​പ്പോ​ൾ​ ​ലി​ഫ്ട് ​ചു​വ​ട്ടി​ലെ​ത്തി​ ​വാ​തി​ൽ​ ​തു​റ​ന്നു.​ ​അ​വ​ൾ​ ​തി​ടു​ക്ക​ത്തി​ൽ​ ​പു​റ​ത്തി​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ​ ​അ​യാ​ളു​ടെ​ ​ദേ​ഹ​ത്ത് ​മു​ട്ടി.​ ​ആ​ ​സ്പ​ർ​ശം​ ​അ​യാ​ളാ​സ്വ​ദി​ച്ചു.​ ​അ​യാ​ൾ​ ​കാ​ർ​പാ​ർ​ക്കിം​ഗി​ലേ​ക്ക് ​ന​ട​ന്നു.​ ​അ​വ​ൾ​ ​പു​റ​ത്തേ​ക്കും.​ ​കു​രു​പ്പ് ​ഗേ​റ്റി​ന​രി​കി​ലു​ണ്ടാ​യി​രു​ന്നു.
'​'​ ​മാ​ഡം​ ​"​"​
അ​യാ​ൾ​ ​അ​ടു​ത്തു​വ​ന്നു.
'​'​ ​എ​ന്നോ​ട് ​ദേ​ഷ്യ​മാ​യോ​?​""
ഇ​ല്ലെ​ന്ന​വ​ൾ​ ​ത​ല​യാ​ട്ടി.
'​'​ ​ആ​ ​പെ​ണ്ണ് ​ശ​രി​യ​ല്ല​ ​ ​അ​താ​ണ് ​ഞാ​ൻ.​""
'​'​ ​എ​ങ്കി​ലും​ ​അ​വ​ൾ​ ​ഈ​ ​ഫ്ലാ​റ്റി​ൽ​ ​ത​ന്നെ​യു​ണ്ട​ല്ലോ.​""
'​'​​എ​നി​ക്കൊ​ന്നും​ ​ചെ​യ്യാ​ൻ​ ​പ​റ്റി​ല്ല.​ ​അ​തെ​ന്റെ​ ​കാ​ര്യ​വു​മ​ല്ല.​""
അ​വ​ൾ​ ​പാ​ത​യി​ലേ​ക്കി​റ​ങ്ങു​മ്പോ​ൾ​ ​പി​ന്നി​ൽ​ ​കാ​റി​ന്റെ​ ​ഹോ​ൺ.​ ​അ​വ​ൾ​ ​തി​രി​ഞ്ഞു​നോ​ക്കി.​ ​ശ​ബ​രി​യാ​യി​രു​ന്നു​ ​അ​ത്.
'​'​ ​എ​വി​ടെ​ ​പോ​കു​ന്നു,​ ​ഞാ​ൻ​ ​ട്രോ​പ്പ് ​ചെ​യ്യാം.​""
ഒ​രു​ ​നാ​ണ​വു​മി​ല്ലാ​തെ​ ​അ​യാ​ൾ​ ​ക്ഷ​ണി​ച്ചു.​ ​ഒ​രി​ക്ക​ൽ​ ​അ​യാ​ളു​ടെ​ ​കാ​റി​ൽ​ ​നി​ന്നി​റ​ങ്ങി​പ്പോ​ന്ന​വ​ളാ​ണ് ​താ​ൻ​ ​എ​ന്നു​ള്ള​ത് ​മ​റ​ന്ന​തു​പോ​ലെ.​ ​തി​രി​ഞ്ഞു​നോ​ക്കാ​തെ​ ​അ​യാ​ളി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ടാ​നെ​ന്നോ​ണം​ ​അ​വ​ളോ​ടി.​ ​സൂ​പ്പ​ർ​സ്റ്റോ​റി​നു​ള്ളി​ൽ​ ​ക​യ​റി​നി​ന്ന് ​കി​ത​ച്ചു.​ ​എ​ന്താ​ണ് ​വാ​ങ്ങേ​ണ്ട​തെ​ന്ന് ​മ​റ​ന്നു.​ ​എ​ന്തോ​ ​ഒ​ക്കെ​ ​വ​ലി​ച്ചെ​ടു​ത്ത് ​ബി​ൽ​ ​ചെ​യ്ത് ​അ​വ​ൾ​ ​പു​റ​ത്തി​റ​ങ്ങി.​ ​വൈ​കു​ന്നേ​രം​ ​വി​ശ്വ​നാ​ഥ​ൻ​ ​ഫോ​ൺ​ ​ചെ​യ്തു.​ ​വ​രാ​ൻ​ ​വൈ​കു​മെ​ന്ന​റി​യി​ച്ചു.​ ​തൊ​ട്ടു​പി​റ​കേ​ ​സു​പ​ർ​ണ​യു​ടെ​ ​വി​ളി.​ ​അ​നി​യ​ത്തി​യോ​ട് ​സു​മി​ ​ക്ഷു​ഭി​ത​യാ​യി.
'​'​നി​ന്റെ​ ​വാ​ട​ക​ക്കാ​ര​ൻ,​ ​അ​യാ​ളെ​ന്നെ​ ​കൊ​ല്ലും.​""
സു​പ​ർ​ണ​യ്ക്കൊ​ന്നും​ ​മ​ന​സി​ലാ​യി​ല്ല.​ ​വേ​വ​ലാ​തി​ ​നി​റ​ഞ്ഞ​ ​അ​വ​ളു​ടെ​ ​സം​ശ​യ​ങ്ങ​ൾ​ക്ക് ​സു​മി​ ​മ​റു​പ​ടി​ ​ന​ൽ​കി​യ​തു​മി​ല്ല.​ ​അ​ര​ണ്ട​ ​വെ​ളി​ച്ച​ത്തി​ൽ​ ​സോ​ഫ​യി​ൽ​ ​ചാ​രി​ക്കി​ട​ന്ന് ​ഫോ​ണി​ൽ​ ​പാ​ട്ട് ​കേ​ൾ​ക്കു​മ്പോ​ഴാ​ണ് ​വാ​തി​ലി​ൽ​ ​ആ​രോ​ ​മു​ട്ടി​യ​ത്.​ ​നീ​ര​സ​ത്തോ​ടെ​ ​ക​ത​ക് ​തു​റ​ന്ന​പ്പോ​ൾ​ ​മു​ന്നി​ൽ​ ​ശ്യാ​മ​ള.
'​'​ ​എ​ന്താ​?​""
ഒ​ട്ടും​ ​മ​യ​മി​ല്ലാ​തെ​ ​സു​മി​ ​ചോ​ദി​ച്ചു.
'​'​ ​എ​നി​ക്ക് ​ആ​ ​ബു​ക്ക് ​ത​രു​മോ​?​ ​മാ​ജി​ക്ക്-​""
'​'​പോ​ടീ​""
ഒ​ട്ടും​ ​മ​ര്യാ​ദ​യി​ല്ലാ​തെ​ ​സു​മി​ ​ചീ​റി.​ ​വാ​തി​ൽ​ ​വ​ലി​ച്ച​ട​ച്ചു.​സോ​ഫ​യു​ടെ​ ​പി​ന്നി​ൽ​ ​പ​ത്ര​ങ്ങ​ൾ​ വ​യ്ക്കു​ന്ന​ ​ചെ​റി​യ​ ​അ​ല​മാ​ര​യു​ടെ​ ​കീ​ഴി​ൽ​ ​ആ​ ​ബു​ക്കു​ണ്ടാ​യി​രു​ന്നു.​എ​വി​ടേ​യ്ക്കെ​ങ്കി​ലും​ ​വ​ലി​ച്ചെ​റി​യ​ണം.​ ​അ​ല്ലെ​ങ്കി​ൽ​ ​ക​ത്തി​ച്ചു​ക​ള​യ​ണം.​ ​വെ​റുപ്പോ​ടെ​ ​അ​വ​ൾ​ ​പു​സ്ത​ക​മെ​ടു​ത്തു.​ ​പെ​ട്ടെ​ന്ന് ​കൈ​യി​ൽ​ ​നി​ന്ന് ​പു​സ്ത​കം​ ​വ​ഴു​തി​വീ​ണു.​ ​ആ​ ​വീ​ഴ്ച​യു​ടെ​ ​ശ​ബ്ദ​ത്തി​ൽ​ ​നി​ന്ന് ​മ​റ്റൊ​രു​ ​സ്വ​ര​മു​തി​ർ​ന്നു.​ ​ഇ​ളം​ ​ചി​രി.​ ​പി​ന്നെ​യൊ​രു​ ​രൂ​പം.​ ​അ​ത് ​ശ​ബ​രി​യാ​യി​രു​ന്നു.​ ​ഞെ​ട്ട​ലോ​ടെ​ ​ര​ക്ഷ​പ്പെ​ടാ​ൻ​ ​പ​ഴു​തു​നോ​ക്കു​ന്ന​ ​അ​വ​ളെ​ ​അ​യാ​ൾ​ ​ചേ​ർ​ത്തു​പി​ടി​ച്ചു.
'​'​ഈ​ ​മ​ണം...​ ​""
അ​യാ​ൾ​ ​പി​റു​പി​റു​ത്തു.
'​'​ ​ഭ്രാ​ന്ത​നാ​ക്കു​ന്ന​ ​മ​ണം...​""
അ​യാ​ളു​ടെ​ ​ക​രു​ത്തി​ൽ​ ​പി​ട​ഞ്ഞ​ ​അ​വ​ൾ​ ​നി​ല​വി​ളി​ച്ചു.​ ​ആ​ ​വി​ളി​ ​അ​വ​ള​ല്ലാ​തെ​ ​മ​റ്റാ​രും​ ​കേ​ട്ടി​ല്ല.​ ​വൈ​കി​യെ​ത്തി​യ​ ​വി​ശ്വ​നാ​ഥ​ൻ​ ​പ​ല​വ​ട്ടം​ ​‌​ഡോ​ർ​ബെ​ൽ​ ​ശ​ബ്ദി​പ്പി​ച്ചു.​ ​സു​മി​ ​വാ​തി​ൽ​ ​തു​റ​ന്നു​വ​ന്നി​ല്ല.​ ​ഭ​യാ​ശ​ങ്ക​ക​ളു​ടെ​ ​മ​ര​വി​പ്പി​ൽ​ ​അ​യാ​ൾ​ ​വി​റ​ച്ചു.​ ​അ​പ്പോ​ഴും​ ​സു​മി​യു​ടെ​ ​മേ​നി​യി​ലെ​ ​ന​റു​മ​ണം​ ​ചു​റ്റി​പ്പ​ട​രു​ന്നു​ണ്ടാ​യി​രു​ന്നു.
(​അ​വ​സാ​നി​ച്ചു)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MAYAKANNULLA JALAKKARAN, WEEKLY, NOVEL
KERALA KAUMUDI EPAPER
TRENDING IN NOVEL
VIDEOS
PHOTO GALLERY
TRENDING IN NOVEL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.