SignIn
Kerala Kaumudi Online
Friday, 23 April 2021 2.43 PM IST

ഇടി ഇടി കൂട്ടിയിടി : അമേരിക്കയിൽ 133 വാഹനങ്ങൾ കൂട്ടിയിടിച്ചു, ആറ് മരണം, 65 പേർക്ക് പരിക്കേറ്റു

accident

ടെക്സസ് : അമേരിക്കയിലെ ടെക്സസ് പട്ടണത്തിൽ വാഹനങ്ങളുടെ കൂട്ടിയിടിയിൽ 133 വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇവിടത്തെ തിരക്കേറിയ ഫോട്ട് വത്ത് ഹൈവേയിലാണ് അപകട പരമ്പര അരങ്ങേറിയത്. തണുത്ത കാറ്റിനൊപ്പം ശക്തമായ പെയ്ത മഴയും മഞ്ഞുവീഴ്ചയുമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ ഉദ്ദേശം ആറോളം പേർക്ക് ജീവൻ നഷ്ടമായി അറുപത്തിയഞ്ച് പേർ പരിക്കേറ്റ് ചികിത്സതേടുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച അമേരിക്കൻ സമയം രാവിലെ ആറുമണിയോടെയാണ് അപകടം സംഭവിച്ചത്.

റോഡിൽ വീണുകിടന്ന മഞ്ഞിൽ നിയന്ത്രണം നഷ്ടമായ വാഹനങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി ഇടിക്കുകയായിരുന്നു. കാറുകളും കൂറ്റൻ ട്രക്കുകളും അപകടത്തിൽ പെട്ടു. ചെറു വാഹനങ്ങളുടെ മുകളിലേക്ക് വലിയ ട്രക്കുകൾ ഇടിച്ച് കയറുകയായിരുന്നു. ബ്രേക്ക് ചെയ്യാനാവാതെ തെന്നിനീങ്ങുന്ന വാഹനങ്ങളിലെ യാത്രക്കാർ സഹായത്തിനായി നിലവിളിക്കുന്ന വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ടെക്സസിലെ മറ്റൊരു നഗരമായ ഓസ്റ്റിനിലും റോഡിലെ മഞ്ഞിൽ തെന്നിമാറി വാഹനങ്ങൾ കൂട്ടിയിടിച്ചിട്ടുണ്ട്. ഇവിടെ ഇരുപത്തഞ്ചോളം വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, AMERICA, ACCIDENT, US, ICE, RAIN, ROAD ACCIDNET
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.