SignIn
Kerala Kaumudi Online
Saturday, 10 April 2021 5.41 PM IST

ആ പ്രണയകാലത്ത് അന്നക്കുട്ടി.... ചാക്കോ വിളിക്കുന്നു

story-rhoto

പ്ര​ണ​യ​ത്തി​ന്റെ​ ​മു​ന്തി​രി​ത്തോ​ട്ട​മാ​ണ് ​ അ​ന്ന​മ്മ​യു​ടെ​യും​ ​ചാ​ക്കോ​യു​ടെ​യും​ ​ജീ​വി​തം.​ ​ആ​റു​പ​തി​റ്റാ​ണ്ടി​ന്റെ​ ​തി​ള​ക്ക​മു​ള്ള​ ​ദാ​മ്പ​ത്യ​ത്തി​ന്റെ​ ​ര​ഹ​സ്യ​വും​ ​പ്ര​ണ​യ​മ​ല്ലാ​തെ​ ​മ​റ്റൊ​ന്ന​ല്ല.​​ക​ണ്ണൂ​രി​ലെ​ ​മ​ല​യോ​ര​ഗ്രാ​മ​മാ​യ​ ​ആ​ല​ക്കോ​ട്ടെ മഞ്ഞപ്പുല്ല് ഇ​വ​രു​ടെ​ ​പ്ര​ണ​യം​ ​കു​ടി​യേ​റി​യ​ ​വാഗ്‌ദത്ത ഭൂ​മി​യാ​കു​ന്നു...

ത​ളി​പ്പ​റ​മ്പ് ​താ​ലൂ​ക്ക് ഓ​ഫീ​സി​ൽ​ ​പോ​യി​ ​മ​ട​ങ്ങു​ന്ന​വ​ഴി​യി​ൽ​ ​വീ​ടി​ന​ടു​ത്ത​ ​ചെ​മ്മ​ൺ​പാ​ത​യി​ൽ​ ​ഓ​ട്ടോ​ ​നി​റു​ത്തി​ ​ഒ​തു​ക്കു​ ​ക​ല്ലു​ക​ളി​റ​ങ്ങു​മ്പോ​ൾ​ ​ചാ​ക്കോയൊ​ന്നു​ ​നീ​ട്ടി​വി​ളി​ച്ചു.​ ​എ​ടീ​ ​അ​ന്നാ​മ്മോ...​ ​ഒ​ന്നി​ങ്ങു​വ​ന്നേ,​ ​ഈ​ ​കൈ​യി​ലൊ​ന്നു​ ​പി​ടി​ച്ചേ​ടീ...​ ​ഇ​തു​ ​കേ​ട്ട​ ​അ​ന്നാ​മ്മ​ ​അ​ടു​പ്പി​ൽ​ ​തി​ള​ച്ചു​മ​റി​യു​ന്ന​ ​മീ​ൻ​ക​റി​ ​മ​റ​ന്ന് ​നേ​രേ​ ​ചാ​ച്ച​ന​ടു​ത്തേ​ക്കോ​ടി.​ ​​കൈ​യി​ലൊ​ന്നു​ ​പി​ടി​ച്ചേ​ ​എ​ന്ന് ​ചാ​ച്ച​ൻ​ ​പ​റ​ഞ്ഞ​തേ​യു​ള്ളൂ.​ ​കൊ​ച്ചു​പാ​വാ​ട​ക്കാ​രി​യെ​ ​പോ​ലെ​ ​ഒ​തു​ക്കു​ക​ല്ലു​ക​ൾ​ ​പ​ടാ​പ​ടാ​ന്ന് ​ചാ​ടി​ക്ക​യ​റി​ ​ ചാ​ച്ച​നെ​ ​ചേ​ർ​ത്തു​പി​ടി​ച്ച് ​താ​ഴെ​യി​റ​ങ്ങി.
'​'​അ​ല്ല​ ​മ​നു​ഷ്യാ...​ ​എ​ന്തൊ​രു​ ​പോ​ക്കാ​ ​ഇ​ത്...​ ​മ​ണി​ക്കൂ​ർ​ ​മൂ​ന്നു​ ​ക​ഴി​ഞ്ഞ​ല്ലോ​?​ ​എ​ന്തേ​ ​ഇ​ത്ര​ ​വൈ​കി​യ​ത്?​"​"​ ​എ​ന്നാ​യി​ ​ അ​ന്ന​മ്മ.​ ​ആ​ല​ക്കോ​ട് ​കേ​ര​ള​-​ ​ക​ർ​ണാ​ട​ക​ ​അ​തി​ർ​ത്തി​യി​ലെ​ ​മ​ഞ്ഞ​പ്പു​ല്ലി​ലെ​ ​മ​ല​മ​ട​ക്കു​ക​ൾ​ ​ചാ​ക്കോ​ ​ക​ള​പ്പു​ര​യ്‌​ക്ക​ലി​ന്റെ​യും​ ​ അ​ന്ന​ക്കു​ട്ടി​ ​ മ​ന​ക്ക​ലി​ന്റെ​യും​ ​പ്ര​ണ​യം​ ​കു​ടി​യേ​റി​യ​ ​ഭൂ​മി​യാ​ണ്.​ ​മൂ​ന്നു​മ​ണി​ക്കൂ​ർ​ ​പോ​യി​ട്ട് ​മൂ​ന്നു​ ​മി​നു​ട്ട് ​പോ​ലും​ ​ഇ​വ​ർ​ക്ക് ​പ​ര​സ്‌​പ​രം​ ​പി​രി​ഞ്ഞി​രി​ക്കാ​ൻ​ ​വ​യ്യ.​ 63​ ​വ​ർ​ഷ​ത്തി​ലേ​ക്ക് ​നീ​ളു​ന്ന​ ​ദാ​മ്പ​ത്യ​ത്തി​ൽ​ ​പ്ര​ണ​യം​ ​ഇ​ട​ത​ട​വി​ല്ലാ​തെ​ ​ഒ​ഴു​കു​ന്ന​ ​പു​ഴ​യാ​യി​ ​മാ​റു​ന്നു.​ ​മ​ല​യോ​ര​ത്തി​ന്റെ​ ​മ​ന​സി​ൽ​ ​കോ​റി​യി​ട്ട​ ​ഇ​വ​രു​ടെ​ ​പ്ര​ണ​യം​ ​ഒ​രു​ ​സ്വ​‌​പ്‌​നം​ ​പോ​ലെ​ ​ഇ​വി​ട​മാ​കെ​ ​ന​റു​മ​ണം​ ​പ​ര​ത്തു​ന്നു.

കു​ടി​യേ​റി​യ​ ​പ്ര​ണ​യം

കോ​ട്ട​യം​ ​ പൂ​ഞ്ഞാ​ർ​ ​ പാ​താ​മ്പു​ഴ​യി​ൽ​ ​നി​ന്ന് ഇ​ടു​ക്കി​ ​കാ​ഞ്ചി​യാ​റി​ലേ​ക്കു​ള്ള​ ​ദൂ​രം​ ​പ​ര​സ്‌​പ​ര​മു​ള്ള​ ​പ്ര​ണ​യ​ത്തി​ന്റെ​യും​ ​ക​രു​ത​ലി​ന്റേ​തു​മാ​ണ്.​ ​ചാ​ക്കോ​ ​ക​ള​പ്പു​ര​യ്‌​ക്ക​ലി​ന് ​അ​തു​വ​രെ​ ​അ​ന്ന​മ്മ​യെ​ ​കു​റി​ച്ച് ​ആ​രൊ​ക്കെ​യോ​ ​പ​റ​ഞ്ഞു​ ​കേ​ട്ട​ ​അ​റി​വ് ​മാ​ത്ര​മേ​യു​ള്ളൂ.​ ​കേ​ട്ട​പ്പോ​ൾ​ ​കാ​ണാ​ൻ​ ​തോ​ന്നി.​ ​ക​ണ്ട​പ്പോ​ൾ​ ​കെ​ട്ടാ​നും.​ ​ആ​ദ്യം​ ​ക​ണ്ട​പ്പോ​ൾ​ ​ത​ന്നെ​ ​എ​ന്തു​കൊ​ണ്ടാ​ണ് ​നേ​ര​ത്തെ​ ​കാ​ണാ​തെ​ ​പോ​യ​തെ​ന്ന് ​മ​ന​സ് ​മ​ന്ത്രി​ച്ചു.​ ​ചാ​ക്കോ​യ്‌​ക്ക് ​അ​ന്ന് ​വ​യ​സ് ​പ​ത്തൊ​മ്പ​ത​ര.​ ​അ​ന്ന​ക്കു​ട്ടി​യ്‌​ക്ക് 17​ ​തി​ക​ഞ്ഞി​ല്ല.​ ​വാ​തി​ൽ​ ​മ​റ​യി​ൽ​ ​ചാ​രി​ ​നി​ന്ന് ​ചാ​ക്കോയ്‌ക്ക് ഒ​ന്നു​ ​മു​ഖം​ ​കൊ​ടു​ത്തു.​ ​ആ​ദ്യ​നോ​ട്ട​ത്തി​ൽ​ ​ത​ന്നെ​ ​ചാ​ക്കോ​യുടെ ​മ​ന​സി​ൽ​ ​പ്ര​ണ​യം​ ​പൂ​ത്തു​ല​യു​ന്ന​ത് ​വാ​യി​ച്ചെ​ടു​ക്കാ​ൻ​ ​ക​ഴി​ഞ്ഞെ​ന്ന് ​അ​ന്ന​ക്കു​ട്ടി​ ​പ​റ​ഞ്ഞ​പ്പോ​ൾ​ 84​ ​ക​ഴി​ഞ്ഞ​ ​ക​ർ​ഷ​ക​ന്റെ​ ​മു​ഖ​ത്ത് ​ഓ​ർ​മ്മ​ക​ൾ​ ​വ​ന്നു​ദി​ച്ചു.
'​'​പൂ​ഞ്ഞാ​റി​ൽ​ ​നി​ന്നു​ ​ഇ​ടു​ക്കി​യി​ലേ​ക്ക് ​ശ​രി​ക്കും​ ​ഓ​ടു​ക​യാ​യി​രു​ന്നു.​ ​ആ​ദ്യ​ത്തെ​യും​ ​അ​വ​സാ​ന​ത്തെ​യും​ ​പെ​ണ്ണു​കാ​ണ​ൽ​ ​അ​ന്ന​മ്മ​യെ​ ​മാ​ത്ര​മാ​യി​രു​ന്നു.​ ​പി​ന്നീ​ട് ​എ​ങ്ങ​നെ​യും​ ​അവളെ സ്വ​ന്ത​മാ​ക്കാ​നു​ള്ള​ ​ത​ത്ര​പ്പാ​ടാ​യി​രു​ന്നു.​"​"​ ​ചാ​ക്കോ​ ​ ​പ​ഴ​യ​കാ​ലം​ ​ഓ​ർ​ത്തെ​ടു​ക്കു​മ്പോ​ൾ​ ​പ്ര​ണ​യം​ ​പൂ​ത്തു​ല​ഞ്ഞ​ ​ആ​ ​മേ​ട​മാ​സ​ത്തി​ലേക്ക്​ ​അ​ന്ന​മ്മ സഞ്ചരിച്ചു.​ 1958​ ​മേ​ടം​ 22​നാ​ണ് ​ചാ​ക്കോ​ ​ ​അ​ന്ന​ക്കു​ട്ടി​യെ​ ​ചേ​ർ​ത്തു​നി​റു​ത്തി​ ​ക​ഴു​ത്തി​ൽ​ ​മി​ന്നു​കെ​ട്ടു​ന്ന​ത്.​ ​എ​ല്ലാം​ ​ഇ​ന്ന​ലെ​ ​ ക​ഴി​ഞ്ഞ​തു​ ​പോ​ലെ.​ ​ആ​റു​പ​തി​റ്റാ​ണ്ടും​ ​മൂ​ന്നു​വ​ർ​ഷ​വു​മാ​യി​ ​ഒന്നിച്ചുള്ള ജീവിതം. ​ഇ​ന്നു​ ​വ​രെ​ ​മു​ഖം​ ​ക​റു​ത്തൊ​രു​ ​വാ​ക്കോ​ ​നോ​ക്കോ​ ​ചാ​ച്ച​നി​ൽ​ ​നി​ന്നു​ണ്ടാ​യി​ല്ലെ​ന്ന് ​അ​ന്ന​ക്കു​ട്ടി​ ​പ​റ​യു​മ്പോ​ൾ​ ​മു​ഖ​ത്ത് ​അ​ഭി​മാ​നം​ ​തെ​ളി​യു​ന്നു​ണ്ട്.
അ​ന്ന​ക്കു​ട്ടി​ ​എ​ന്നു​ ​മു​ഴു​വ​ൻ​ ​വി​ളി​ക്ക​ണ്ട.​ ​'​അ..."​എ​ന്നു​ ​കേ​ട്ടാ​ൽ​ ​മ​തി,​ ​അ​ന്ന​ക്കു​ട്ടി​ ​വി​ളി​പ്പു​റ​ത്തെ​ത്തും.​ ​തിരിച്ചും അങ്ങനെ തന്നെ. അ​താ​ണ് ​ഇ​വ​രു​ടെ​ ​സ്നേ​ഹം.​ ​കു​ടി​യേ​റ്റം​ ​ത​ങ്ങ​ളു​ടെ​ ​പ്ര​ണ​യ​ത്തി​ന്റെ​ ​ആ​ഴം​ ​ഒ​ന്നു​കൂ​ടി​ ​കൂ​ട്ടി​യെ​ന്നും​ ​ചാ​ക്കോ​ പ​ങ്കു​വ​ച്ചു.

story-photo

പ്ര​ണ​യം​ ​പ​കു​ത്ത​ ​വ​ഴി​കൾ

തി​രു​വി​താം​കൂ​റി​ൽ​ ​നി​ന്ന് ​ആ​ദ്യ​മാ​ദ്യം​ ​വ​ന്ന​വ​ർ​ ​കോ​ഴി​ക്കോ​ട്,​ ​വ​ട​ക​ര,​ ​ത​ല​ശേ​രി,​ ​ക​ണ്ണൂ​ർ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​വ​ണ്ടി​യി​റ​ങ്ങി​ ​പേ​രാ​വൂ​ർ,​ ​ഇ​രി​ട്ടി,​​​ ​ആ​ല​ക്കോ​ട് ​എ​ന്നീ​ ​കി​ഴ​ക്ക​ൻ​ ​മ​ല​നി​ര​ക​ളെ​ ​ല​ക്ഷ്യ​മാ​ക്കി​ ​ബ​സി​ലും​ ​വാ​നി​ലും​ ​തോ​ണി​ക​ളി​ലും​ ​കാ​ള​വ​ണ്ടി​യി​ലും​ ​ ഒ​ടു​ക്കം​ ​ന​ട​ന്നു​മൊ​ക്കെ​ ​ല​ക്ഷ്യ​സ്ഥാ​നം​ ​ക​ണ്ടെ​ത്തി​യ​വ​രാ​യി​രു​ന്നു.​ ​കി​ഴ​ക്ക​ൻ​ ​മേ​ഖ​ല​ക​ളി​ലേ​ക്കു​ള്ള​ ​ഇ​വ​രു​ടെ​ ​യാ​ത്ര​ ​വ​ള​രെ​ ​ദു​ർ​ഘ​ടം​ ​പി​ടി​ച്ച​തും ​ ​ദു​രി​ത​പൂ​ർ​ണ​വു​മാ​യി​രു​ന്നു.​ 1940​ ​മു​ത​ലാ​ണ് ​ക​ണ്ണൂ​ർ​ ​ജി​ല്ല​യി​ലേ​ക്കു​ള്ള​ ​കു​ടി​യേ​റ്റം​ ​ശ​ക്ത​മാ​കു​ന്ന​ത്.
''​ ​ഞ​ങ്ങ​ളു​ടെ​ ​ദാ​മ്പ​ത്യ​വും​ ​ഒ​രു​ത​ര​ത്തി​ൽ​ ​ഒ​രു​ ​കു​ടി​യേ​റ്റ​മാ​യി​രു​ന്നു.​ ​ഹൈ​റേ​ഞ്ചി​ൽ​ ​നി​ന്നു​ ​ക​ണ്ണൂ​രി​ന്റെ​ ​മ​ല​മ​ട​ക്കു​ക​ളി​ലേ​ക്കാ​ണ് ​ഞ​ങ്ങ​ളു​ടെ​ ​പ്ര​ണ​യ​വും​ ​ദാ​മ്പ​ത്യ​വും​ ​കു​ടി​യേ​റി​യ​ത്.​ ​റ​ബ്ബ​ർ​ ​മ​ര​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ​ ​ഒ​ളി​ച്ചും​ ​പാ​ത്തും​ ​ഓ​ടി​യും​ ​ത​ട്ടു​ക​ളി​റ​ങ്ങി​യ​തുമൊക്കെ ​ ​പ​ര​സ്‌​പ​ര​മു​ള്ള​ ​വി​ശ്വാ​സ​ത്തി​ലാ​ണ്.​ ​നേ​രെ​ ​ചൊ​വ്വേ​ ​വെ​ട്ട​വും​ ​വി​ള​ക്കും​ ​റോ​ഡും​ ​ഒ​ന്നും​ ​ഇ​ല്ല.​ ​ആ​കെ​യു​ള്ള​ ​മ​ല​ഞ്ചെ​രി​വി​ലെ​ ​ഒ​റ്റ​യ​ടി​പ്പാ​ത.​ ​കൊ​ച്ചു​ ​പെ​ൺ​കു​ട്ടി​യാ​യ​ ​അ​ന്ന​മ്മ​യെ​യും​ ​ഒ​ക്ക​ത്ത് ​ര​ണ്ടു​പി​ള്ളേ​രേം​ ​കൊ​ണ്ടാ​ ​ഇ​വി​ടെ​ ​വ​രു​ന്ന​ത്.​ ​കൈ​യി​ൽ​ ​ആ​കെ​യു​ള്ള​ത് ​അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടു​മു​ള്ള​ ​സ്നേ​ഹം​ ​മാ​ത്രം.​ ​അ​ന്ന​മ്മ​യി​ല്ലാ​തെ​ ​ഒ​രി​ട​ത്തു​പോ​ലും​ ​തി​രി​യാ​ൻ​ ​വ​യ്യ.​ ​എ​ന്തി​നും​ ​ഏ​തി​നും​ ​ഇ​പ്പോ​ഴും​ ​എ​ന്റെ​ ​അ​ന്ന​ക്കു​ട്ടി​ ​വേ​ണം.​"" ​ചാ​ക്കോ​ച്ച​ന്റെ​ ​ വാ​ക്കു​ക​ളി​ൽ​ ​പ്ര​ണ​യ​ത്തി​ന്റെ​ ​ചൂ​ട്.
ഈ​ ​ ചാ​ച്ച​നെ​പ്പോ​ഴും​ ​അ​ങ്ങ​നെ​യാ​ന്നേ...​ ​ഒ​ന്നു​ ​തി​രി​ഞ്ഞാ​ൽ​ ​വി​ളി​യാ​ണ്.​ ​അ​ന്ന​ക്കു​ട്ടീ​ ​എ​ന്നൊ​ന്നു​ ​നീ​ട്ടി​ ​വി​ളി​ക്കും.​ ​നേ​രം​ ​പു​ല​ർ​ന്ന് ​രാ​ത്രി​യാ​വോ​ളം​ ​ചാ​യ​ ​കി​ട്ടി​യാ​ൽ​ ​ചാ​ച്ച​ൻ​ ​ഹാ​പ്പി.​ ​രാ​വി​ലെ​ ​ന​ല്ല​ ​ക​ടു​പ്പ​ത്തി​ൽ​ ​ഒ​രു​ ​ക​ടും​ചാ​യ.​ ​പി​ന്നെ​ ​പാ​ൽ​ ​ഒ​ഴി​ച്ച് ​ര​ണ്ടാ​മ​ത്തെ​ ​ചാ​യ​ ​പ്ര​ഭാ​ത​ ​ഭ​ക്ഷ​ണ​ത്തി​നൊ​പ്പം.​ ​എ​ല്ലാ​ത്തി​ലും​ ​അ​ന്ന​മ്മ​യു​ടെ​ ​കൈ​യൊ​പ്പ് ​പ​തി​യ​ണം.​ ​ഈ​ ​പ്ര​ണ​യ​ത്തി​ന്റെ​ ​ര​ഹ​സ്യ​വും​ ​ആ​ ​ക​ടും​ചാ​യ​ ​ത​ന്നെ.
പ്ര​ണ​യം,​​​ ​ദാ​മ്പ​ത്യം​ ​എ​ന്ന​ത് ​ചാ​ക്കോ​യ്ക്കും​ ​അ​ന്ന​മ്മ​യ്​ക്കും​ ​സ്വ​ർ​ഗീ​യാ​നു​ഭൂ​തി​ ​പോ​ലെ​യാ​ണ്.​ ​
''​അ​ന്ന​മ്മ​ ​കൂ​ടെ​യു​ണ്ടാ​കു​മ്പോ​ൾ​ ​ആ​ശ്വാ​സ​വും​ ​സ​ന്തോ​ഷ​വും​ ​തോ​ന്നും.​ ​പ്ര​ണ​യി​ക്കു​ന്ന​ ​വ്യ​ക്തി​യ്‌​ക്കൊ​പ്പം​ ​ചെ​ല​വ​ഴി​ക്കു​ന്ന​ ​സ​മ​യ​ത്തേ​ക്കാ​ൾ​ ​ശാ​ന്ത​വും​ ​സു​ന്ദ​ര​വു​മാ​യ​ ​മ​റ്റൊ​ന്നും​ ​ഇ​ല്ല​ല്ലോ.​ ​സ്‌​നേ​ഹ​വും​ ​ആ​ത്മാ​ർ​ത്ഥ​ത​യും​ ​വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​ ​വി​ശ്വാ​സ​മാ​ണ് ​അ​വ​ൾ​ ​ചൊ​രി​യു​ന്ന​ത്.​ ​ഞ​ങ്ങ​ളു​ടെ​ ​ജീ​വി​ത​ത്തി​ലെ​ ​എ​ല്ലാ​ ​ചെ​റി​യ​ ​കാ​ര്യ​ങ്ങ​ളും​ ​പ്ര​ശ്‌​ന​ങ്ങ​ളും​ ​ഇ​ണ​ക്ക​ങ്ങ​ളും​ ​പി​ണ​ക്ക​ങ്ങ​ളും​ ​പ​ര​സ്‌​പ​രം​ ​സം​സാ​രി​ച്ച് ​തീ​ർ​ക്കും.​ ​നേ​രി​യ​ ​പി​ണ​ക്കം​ ​പോ​ലും​ ​എ​പ്പോ​ഴെ​ങ്കി​ലും​ ​ഉ​ണ്ടാ​യി​ട്ടു​ണ്ടോ​?​​""
​ ​ചാ​ക്കോ ​ഓ​ർ​ത്തെ​ടു​ക്കാ​ൻ​ ​നോ​ക്കി.​ ​
''അ​ങ്ങ​നെ​ ​എ​പ്പോ​ഴെ​ങ്കി​ലും​ ​ന​മ്മു​ടെ​ ​ജീ​വി​ത​ത്തി​ലു​ണ്ടാ​യോ​ടി​?​​​ ​എ​ന്തോ...​ ​എ​നി​ക്കോ​ർ​മ്മ​യി​ല്ല.​""
'​'​ഈ​ 63​ ​വ​ർ​ഷ​ത്തി​നി​ട​യി​ൽ​ ​ഒ​രി​ക്ക​ൽ​ ​പോ​ലും​ ​ചാ​ച്ച​ന്റെ​ ​ ഭാ​ഗ​ത്ത് ​നി​ന്നു​ ​പി​ണ​ക്ക​ത്തി​ന്റെ​ ​പോ​റ​ലും​ ​പോ​ലു​മു​ണ്ടാ​യി​ല്ല.​"" അ​ന്ന​മ്മ​ ​ഒ​ട്ടും​ ​വൈ​കി​ക്കാ​തെ​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞു. മ​ക​ളു​ടെ​ ​ഭ​ർ​ത്താ​വ് ​മ​രി​ച്ച​പ്പോ​ൾ​ ​തൊ​ട്ട​ടു​ത്തു​ള്ള​ ​വീ​ട്ടി​ൽ​ ​ഒ​രു​ ​ദി​വ​സം​ ​പോ​ലും​ ​ചാ​ച്ച​ന് ​ത​നി​ച്ച് ​നി​ൽ​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​ചാ​ച്ച​നെ​ ​ഏ​റെ​ ​ത​ള​ർ​ന്ന് ​ക​ണ്ടൊ​രു​ ​ദി​വ​സ​മാ​ണ​ന്ന്.​ ​എ​ന്നി​ട്ട് ​എ​ന്നെ​യും​ ​കൂ​ട്ടി​ ​പോ​കു​ക​യാ​യി​രു​ന്നു.​ ​എ​വി​ടെ​യാ​യാ​ലും​ ​അ​ന്ന​ക്കു​ട്ടി​യു​ടെ​ ​താ​ങ്ങും​ ​ത​ണ​ലും​ ​വേ​ണം.
അ​ക്കാ​ല​ത്ത് ​കാ​ട്ടാ​ന​ക​ളു​ടെ​ ​ചി​ന്നം​വി​ളി​യും​ ​കാ​ട്ടു​പ​ന്നി​ക​ളു​ടെ​ ​ മു​ര​ൾ​ച്ച​യും​ ​ഒ​ക്കെ​ ​കേ​ൾ​ക്കു​മ്പോ​ൾ​ ​പ​ര​സ്‌​പ​രം​ ​ആ​ശ്വ​സി​പ്പി​ച്ച് ​വാ​തി​ലി​നു​ ​മ​റ​യി​ൽ​ ​കൂ​ടും.​ ​കാ​ട്ടാ​ന​ ​അ​ടു​ത്ത​ ​വീ​ട്ടു​കാ​ര​നെ​ ​ച​വി​ട്ടി​ക്കൊ​ന്ന​തും​ ​ഞ​ങ്ങ​ൾ​ക്ക് ​കാ​ണേ​ണ്ടി​ ​വ​ന്നി​ട്ടു​ണ്ട്.​ ​അ​പ്പോ​ഴെ​ല്ലാം​ ​ധൈ​ര്യ​വും​ ​ക​രു​ത്തും​ ​എ​ല്ലാം​ ​അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും​ ​കൈ​മാ​റും."" അന്നമ്മയുടെ ഓർമ്മകൾ. '​'​എ​ടീ​ ​നി​ന​ക്ക് ​പേ​ടി​യു​ണ്ടോ​?​"​"​​​ ​എ​ന്ന് ​ചോ​ദി​ക്കു​മ്പോ​ൾ​ ​ചാ​ച്ച​നു​ള്ളി​ടം​ ​എ​നി​ക്ക് ​സ്വ​ർ​ഗ​മ​ല്ലേ​ ​എ​ന്നാ​ണ് ​അ​ന്ന​മ്മ​യു​ടെ​ ​മ​റു​പ​ടി.

പ​ര​സ്‌​പ​‌​രം​ ​താ​ങ്ങും​ ​ത​ണ​ലും

ക​പ്പ​യും​ ​കു​ടം​പു​ളി​യി​ട്ട് ​വ​റ്റി​ച്ചു​ ​വ​ച്ച​ ​മീ​ൻ​ക​റി​യു​മാ​ണ് ​ചാ​ക്കോ​യുടെ​ ​ഇ​ഷ്‌​ട​ ​ഭ​ക്ഷ​ണം.​ ​ഉ​ണ​ക്ക​മീ​ൻ​ ​ആ​യാ​ൽ​ ​ബ​ഹു​ര​സം.​ ​ അ​ന്ന​മ്മ​യ്‌​ക്ക് ​എ​ല്ലാം​ ​ഇ​ഷ്‌​ട​മാ​ണ്.​ ​ന​ല്ലൊ​രു​ ​പാ​ച​ക​ക്കാ​രി​ ​കൂ​ടി​യാ​ണ്.​ ​ര​ണ്ടു​പേ​രും​ ​ഒ​ന്നി​ച്ചി​രു​ന്ന് ​സ്നേ​ഹം​ ​ചേ​ർ​ത്ത് ​പ​ര​സ്‌​പ​രം​ ​വി​ള​മ്പി​യാ​ണ് ​ക​ഴി​ക്കു​ന്ന​ത്.​ ​പു​തി​യ​ ​ത​ല​മു​റ​ക്കാ​രൊ​ക്കെ​ ​ ത​ങ്ങ​ളെ​ ​ ക​ണ്ടു​പ​ഠി​ക്ക​ണ​മെ​ന്ന​ ​ഒ​രു​ ​ഉ​പ​ദേ​ശ​വും​ ​ ഒരു പുഞ്ചിരിയോ​ടെ​ ​ചാ​ക്കോ​ ​ ​പ​ങ്കു​വ​ച്ചു.​ ​എ​ത്ര​ ​വൈ​കി​യാ​ലും​ ​ഒ​ന്നി​ച്ചി​രു​ന്നേ​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കൂ.​ ​അ​ത് ​പ​ണ്ട് ​മു​ത​ലേ​യു​ള്ള​ ​ശീ​ല​മാ​ണ്.

atory-photo

എ​ല്ലാം​ ​തു​റ​ന്നു​ ​പ​റ​യു​മ്പോ​ഴാ​ണ് ​ദാ​മ്പ​ത്യം​ ​കൂ​ടു​ത​ൽ​ ​സു​ന്ദ​ര​മാ​കു​ന്ന​തെ​ന്നാ​ണ് ​ഇ​വ​ർ​ക്ക് ​പ​റ​യാ​നു​ള്ള​ത്.​ ​ക​ല്യാ​ണ​ത്തി​ന് ​മു​മ്പ് ​ പ്ര​ണ​യി​ച്ചി​ല്ലെ​ങ്കി​ലും​ ​അ​തി​നു​ശേ​ഷം​ ​ഇ​ഴ​ ​പി​രി​യാ​തെ​ ​ക​ഴി​യ​ണ​മെ​ങ്കി​ൽ​ ​മ​ന​സി​ലെ​ന്നും​ ​പ്ര​ണ​യം​ ​വേ​ണം.​ ​ബൈ​ബി​ളി​ൽ​ ​പ​റ​ഞ്ഞ​തു​ ​പോ​ലെ​ ​സു​ഖ​ത്തി​ലും​ ​ദുഃ​ഖ​ത്തി​ലും​ ​ആ​രോ​ഗ്യ​ത്തി​ലും​ ​അ​നാ​രോ​ഗ്യ​ത്തി​ലും​ ​എ​ല്ലാം​ ​ഈ​ ​ത​ണ​ലി​ൽ​ ​ക​ഴി​യ​ണം.ഇ​പ്പോ​ഴും​ ​പ​ള്ളി​ ​തി​രു​ന്നാ​ളി​നും​ ​മ​റ്റും​ ​പോ​കു​മ്പോ​ൾ​ ​ഒ​ന്നി​ച്ചേ​ ​പോ​കൂ.​ ​ചാ​ക്കോ​​ ​എ​വി​ടെ​യു​ണ്ടോ​ ​അ​വി​ടെ​ ​അ​ന്ന​ക്കു​ട്ടി​യും​ ​കാ​ണും.​ ​നാ​ട്ടു​കാ​രു​ടെ​യെ​ല്ലാം​ ​ഇ​ണ​ക്കു​രു​വി​ക​ളാ​ണ് ​ഇ​വ​ർ.​ ​ഇ​ട​യ്‌​ക്ക് ​ചാ​ക്കോ​ച്ച​ന് ​ശ്വാ​സം​ ​മു​ട്ട​ൽ​ ​ക​ല​ശ​ലാ​കാ​റു​ണ്ട്.​ ​അ​പ്പോ​ഴെ​ല്ലാം​ ​മ​ക്ക​ൾ​ ​ക​ളി​യാ​ക്കാ​റു​ണ്ട്,​​​ ​അ​മ്മ​ച്ചി​ ​അ​ടു​ത്തി​രു​ന്നാ​ൽ​ ​തീ​രാ​വു​ന്ന​ ​ശ്വാ​സം​മു​ട്ടേ​ ​ചാ​ച്ച​നു​ള്ളൂ​വെ​ന്ന്.​ ​സം​ഗ​തി​ ​സ​ത്യ​മാ​ണ്,​​​ ​അ​ന്ന​ക്കു​ട്ടി​ ​അ​ടു​ത്തൊ​ന്നി​രു​ന്നാ​ൽ,​​​ ​സ്നേ​ഹ​ത്തോ​ടെ​ ​നെ​ഞ്ചി​ലൊ​ന്ന് ​ത​ലോ​ടി​യാ​ൽ​ ​എ​ല്ലാ​ ​ബു​ദ്ധി​മു​ട്ടു​ക​ളും​ ​തീ​രും.

ചാ​ക്കോ​ ​-​ ​അ​ന്ന​ക്കു​ട്ടി​ ​ദ​മ്പ​തി​ക​ൾ​ക്ക് ​ആ​റ് ​മ​ക്ക​ളാ​ണു​ള്ള​ത്.​ ​മൂ​ത്ത​മ​ക​ൻ​ ​ത​ങ്ക​ച്ച​ൻ​ ​മ​രി​ച്ചു.​ ​വ​ത്സ​മ്മ,​​​ ​സെ​ബാ​സ്റ്റ്യ​ൻ,​​​ ​ത​ങ്ക​മ്മ,​​​ ​ബെ​ന്നി,​​​ ​ജോ​ഷി.​ ​മ​ക​ൻ​ ​സെ​ബാ​സ്റ്റ്യ​ന്റെ​യും​ ​ഭാ​ര്യ​ ​കൊ​ച്ചു​റാ​ണി​യു​ടെ​യും​ ​കൂ​ടെ​യാ​ണ് ​ഇ​പ്പോ​ഴി​വ​ർ​ ​താ​മ​സി​ക്കു​ന്ന​ത്.​ ​നാ​ല് ​ത​ല​മു​റ​ക​ളി​ലേ​ക്ക് ​പ​ക​രു​ന്ന​ ​ചാ​ക്കോ​ച്ച​ന്റെ​യും​ ​അ​ന്ന​ക്കു​ട്ടി​യു​ടെ​യും​ ​സ്നേ​ഹം​ ​ഇ​വ​ർ​ക്കും​ ​താ​ങ്ങും​ ​ത​ണ​ലു​മാ​ണ്.​ ​മ​ര​ണ​ത്തി​ലും​ ​ഒ​ന്നി​ക്ക​ണം​ ​എ​ന്നൊ​രു​ ​പ്രാ​ർ​ത്ഥ​ന​ ​മാ​ത്ര​മെ​ ​ഇ​നി​ ​ഞ​ങ്ങ​ൾ​ക്കു​ള്ളൂ....​ ​ചാ​ക്കോയും​ ​അ​ന്ന​മ്മ​യും​ ​പ​ര​സ്‌​പ​രം​ ​ചി​രി​യോ​ടെ​ ​നോ​ക്കി.
'​'​ന​മു​ക്ക് ​മു​ന്തി​രി​ ​തോ​പ്പു​ക​ളി​ൽ​ ​ചെ​ന്ന് ​രാ​പ്പാ​ർ​ക്കാം..​ ​അ​തി​കാ​ല​ത്ത് ​എ​ഴു​ന്നേ​റ്റ് ​മു​ന്തി​രി​ ​തോ​ട്ട​ങ്ങ​ളി​ൽ​ ​പോ​യി​ ​മു​ന്തി​രി​വ​ള്ളി​ക​ൾ​ ​ത​ളി​ർ​ത്ത് ​പൂ​വി​ട​രു​ക​യും​ ​മാ​ത​ള​നാ​ര​കം​ ​പൂ​വി​ട്ടോ​ ​എ​ന്നും​ ​നോ​ക്കാം...​ ​അ​വി​ടെ​ ​വ​ച്ച് ​ഞാ​ൻ​ ​നി​ന​ക്കെ​ന്റെ​ ​പ്ര​ണ​യം​ ​ത​രാം.​""
സോ​ള​മ​ന്റെ​ ​ഗീ​തം​ ​മ​ല​മ​ട​ക്കു​ക​ളി​ൽ​ ​നി​ന്നൊ​ഴു​കു​ന്ന​ ​കൊ​ച്ചു​ ​കാ​ട്ട​രു​വി​യി​ലൂ​ടെ​ ​ഒ​ഴു​കി​ ​വ​രു​ന്ന​തു​ ​പോ​ലെ...
(​ലേ​ഖ​ക​ന്റെ​ ​ഫോ​ൺ​:​ 9946108259)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, SPECIAL, VALENTINES DAY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.