കണ്ണൂർ: സി..പി..എം സംസ്ഥാന സെക്രട്ടരി വിജയരാഘവൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയെ വിമർശിച്ച് ഷാഫ് പറമ്പിൽ എം.എൽ.എ.. വിജയരാഘവൻ നയിക്കുന്നത് വികസന മുന്നേറ്റ ജാഥയല്ല, വർഗീയ മുന്നേറ്റ ജാഥയെന്ന് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞു.. ജാഥ നയിക്കുന്നത് വർഗീയ രാഘവനാണ്. വിജയരാഘവൻ സംസ്ഥാന സെക്രട്ടറിയായതോടെ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ ശമ്പളം പകുതിയായി കുറച്ചെന്നും ഷാഫി പറമ്പിൽ പരിഹസിച്ചു
വിജയരാഘവൻ നയിക്കുന്ന എൽ.ഡി.എഫിന്റെ വടക്കൻ മേഖലാ ജാഥ നാളെ കാസർകോട്ട് നിന്നാണ് ആരംഭിക്കുന്നത്. ജാഥ ഉപ്പളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.