SignIn
Kerala Kaumudi Online
Friday, 16 April 2021 12.23 PM IST

നീതിയുടെ പോർവിളി ജസ്റ്റിസ് കെ.ടി. തോമസ് ശതാഭിഷിക്തനാകുമ്പോൾ

kt-thomas

നീതിയുടെ കാവലാളായ ജ​സ്റ്റി​​​സ് ​കെ.​ടി​​.​ ​തോ​മ​സ് ​ ശ​താ​ഭി​ഷി​ക്ത​നാ​കു​ക​യാ​ണ്,​ ​കൊ​വി​​​ഡ് ​കാ​ല​ത്തും​ ​സ​ജീ​വ​മാ​ണ് ​ അ​ദ്ദേ​ഹത്തിന്റെ പ്രവർത്തനങ്ങൾ.​ ​ആ​ ​ ജീ​വി​​​ത​ത്തി​​​ന്റെ​ ​പ്ര​കാ​ശ​വ​ഴി​​​ക​ളി​​​ലൂ​ടെ...

നീ​തി​യു​ടെ​ ​ആ​യി​രം​ ​സൂ​ര്യ​ച​ന്ദ്ര​ൻ​മാ​രെ​ ​ക​ണ്ട് ​ പ​ത്മ​ഭൂ​ഷ​ൺ​ ​ജ​സ്റ്റി​സ് ​കെ.​ടി​. ​തോ​മ​സ് ​ജീ​വി​തം​ ​ധ​ന്യ​മെ​ന്ന​ ​വി​ധി​ ​പ്ര​‌​സ്‌​താ​വ​ത്തോ​ടെ​ ​ചി​രി​ക്കു​ന്നു.
''ര​ണ്ടാം​ലോ​ക​ ​മ​ഹാ​യു​ദ്ധം,​ ​ഇ​ന്ത്യ​ ​സ്വ​ത​ന്ത്ര്യ​മാ​യ​തും​ ​റി​പ്പ​ബ്ലി​ക് ​ആ​യ​തു​മ​ട​ക്കം​ ​സം​ഭ​വ​ബ​ഹു​ലാ​യ​ ​ കാ​ല​ഘ​ട്ടം​ ​ അ​നു​ഭ​വി​ച്ച​റി​യാ​ൻ​ ​ക​ഴി​ഞ്ഞ​താ​ണ് ​എ​ന്റെ​ ​ജീ​വി​തം.​ ​ഇ​നി​ ​ആ​ഗ്ര​ഹ​ങ്ങ​ളൊ​ന്നു​മി​ല്ല.​ ​എ​ന്റെ​ ​മൂ​ന്നാം​ ​ത​ല​മു​റ​യും​ ​അ​ഭി​ഭാ​ഷ​ക​ ​വൃ​ത്തി​യി​ലേ​ക്ക് ​തി​രി​ഞ്ഞ​തി​ന് ​സാ​ക്ഷി​യാ​യി.​ ​എ​ന്റെ​ ​ജീ​വി​തം​ ​ധ​ന്യ​മാ​ണ്...​""
സ​ജീ​വ​ ​രാ​ഷ്‌​ട്രീ​യ​ക്കാ​ര​നാ​യി​രു​ന്ന​ ​തോ​മ​സ് ​അ​ഭി​ഭാ​ഷ​ക​ന്റെ​ ​ക​റു​ത്ത​ ​ഗൗ​ണി​ട്ട​ ​ശേ​ഷം​ ​ഹൈ​ക്കോ​ട​തി​യും​ ​ക​ട​ന്നു​ ​സു​പ്രീം​ ​കോ​ട​തി​യി​ലെ​ത്തി.​ ​റി​ട്ട​യ​ർ​മെ​ന്റി​നു​ ​ശേ​ഷം​ ​സു​പ്രീം​കോ​ട​തി​ ​നി​യോ​ഗി​ച്ച​ ​ മു​ല്ല​പ്പെ​രി​യാ​ർ​ ​ഉ​ന്ന​താ​ധി​കാ​ര​ ​സ​മി​തി​ ​അം​ഗം.​ ​സം​സ്ഥാ​ന,​ ​ദേ​ശീ​യ​ ​പൊ​ലീ​സ് ​ റി​ഫോം​സ് ​ക​മ്മീ​ഷ​ൻ,​ ​ലോ​ ​റി​ഫോംസ് ​ക​മ്മീ​ഷ​ൻ​ ​ചെ​യ​ർ​മാ​ൻ...​ ​ഇ​ങ്ങ​നെ​ ​ചു​മ​ത​ല​ക​ളു​ടെ​ ​പ​ട്ടി​ക​ ​നീ​ളു​ന്നു.​ ​വേ​ണ്ടെ​ന്നു​വ​ച്ച​തി​ൽ​ ​ഗ​വ​ർ​ണ​ർ​ ​സ്ഥാ​നം,​ ​നാ​ഷ​ണ​ൽ​ ​ഹ്യൂ​മ​ൻ​ ​റൈ​റ്റ്സ് ​ക​മ്മീ​ഷ​ൻ​ ​സ്ഥാ​നം​ ​അ​ങ്ങ​നെ​ ​പ​ല​തു​മു​ണ്ട്.​ ​വ​ലി​യ​ ​വീ​ട്ടി​ൽ​ ​കേ​റി​ ​ചു​മ്മാ​തി​രി​ക്കാ​ൻ​ ​താ​ത്പ​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ​ ​ഗ​വ​ർ​ണ​ർ​ ​സ്ഥാ​നം​ ​വേ​ണ്ടെ​ന്നു​ ​വ​ച്ചു.​ ​ക​ട​ലാ​സ് ​പു​ലി​ ​ആ​യ​തി​നാ​ൽ​ ​ഹ്യൂ​മ​ൻ​ ​റൈ​റ്റ്സ് ​ക​മ്മി​ഷ​നും​ ​വേ​ണ്ട​ന്നു​ ​വച്ചു.​ ​ഉ​ന്ന​ത​സ്ഥാ​ന​മാ​ന​ങ്ങ​ൾ​ ​പി​ന്നെ​യും​ ​തേ​ടി​ ​വ​ന്നെ​ങ്കി​ലും​ ​അ​തി​നോ​ടെ​ല്ലാം​ ​മു​ഖം​ ​തി​രി​ച്ചു​ ​കോ​ട്ട​യ​ത്ത് ​വി​ശ്ര​മ​ ​ജീ​വി​തം​ ​ന​യി​ച്ചു​ ​ശ​താ​ഭി​ഷി​ക്ത​നാ​കു​മ്പോ​ഴും​ ​സ​മൂ​ഹ​ത്തി​ന്റെ​ ​ആ​ദ​ര​വും​ ​ബ​ഹു​മാ​ന​വും​ ​ആ​ർ​ജി​ച്ച് ​സാ​മൂ​ഹ്യ​ ​സാം​സ്‌​കാ​രി​ക​ ​രം​ഗ​ങ്ങ​ളി​ലെ​ല്ലാം​ ​സ​ജീ​വ​ ​സാ​ന്നി​ദ്ധ്യ​മാ​ണ​ദ്ദേ​ഹം.
സെ​ന്റ് ​ആ​ൽ​ബ​ർ​ട്ട്സ് ​കോ​ളേ​ജ് ​ഡി​ഗ്രി​ ​പ​ഠ​ന​ ​കാ​ല​ത്ത് ​യൂ​ണി​യ​ൻ​ ​ചെ​യ​ർ​മാ​നാ​യി​ ​തി​ര​ഞ്ഞ​ടു​ക്ക​പ്പെ​ട്ടു.​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​രൂ​പീ​ക​രി​ക്കാ​ൻ​ 1955​ൽ​ ​ജ​വ​ഹ​ർ​ലാ​ൽ​ ​നെ​ഹ്‌​റു​ ​വി​ളി​ച്ചു​ ​ചേ​ർ​ത്ത​ ​ക്യാ​മ്പി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​പ​ങ്കെ​ടു​ത്ത​ത് ​തോ​മ​സ് ​മാ​ത്ര​മാ​യി​രു​ന്നു.​ ​രാ​ഷ്‌​ടീ​യ​ ​പ്ര​വ​ർ​ത്ത​നം​ ​മു​ന്നോ​ട്ടു​ ​കൊ​ണ്ടു​ ​പോ​കാ​നാ​യി​രു​ന്നു​ ​നി​യ​മ​ ​പ​ഠ​നം​ ​തി​ര​ഞ്ഞെ​ടു​ത്ത​ത്.​ ​അ​ഡ്വ.​ ​ജോ​സ​ഫ് ​മാ​ളി​യേ​ക്ക​ലി​ന്റെ​ ​ ജൂ​നി​യ​റാ​യി​ ​കോ​ട്ട​യ​ത്ത് ​പ്രാ​ക്‌​ടീ​സ് ​ആ​രം​ഭി​ച്ചു.​ ​അ​ഭി​ഭാ​ഷ​ക​രി​ൽ​ ​നി​ന്ന് ​നേ​രി​ട്ട് ​ഹൈ​ക്കോ​ട​തി​ ​ ജ​ഡ്‌​ജി​മാ​രു​ടെ​ ​പാ​ന​ൽ​ ​ജി​ല്ലാ​ ​ജ​ഡ്‌​ജി​മാ​രെ​ ​തി​ര​ഞ്ഞെ​ടു​ത്ത​തി​ൽ​ ​കെ.​ടി​ ​തോ​മ​സ്. ഒ​ന്നാ​മ​നാ​യി.​ ​തൃ​ശൂ​രി​ൽ​ ​ജ​ഡ്‌​ജി​യാ​യി​. ​വി​വി​ധ​ ​ജി​ല്ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ച​ ​ശേ​ഷം​ ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​അ​ഡീ​ഷ​ണ​ൽ​ ​ജ​ഡ്‌​ജി​യും​ ​സ്ഥി​രം​ ​ജ​ഡ്‌​ജി​യും​ ​ആ​‌​ക്‌​ടിം​ഗ് ​ചീ​ഫ് ​ജ​സ്റ്റി​സു​മാ​യി.​ ​പി​ന്നീ​ട് ​ആ​റു​വ​ർ​ഷ​ത്തോ​ളം​ ​സു​പ്രീം​ ​കോ​ട​തി​ ​ജ​ഡ്‌​ജി​യു​ടെ​ ​ക​സേ​ര​യി​ൽ.​ ​രാ​ജീ​വ് ​ഗാ​ന്ധി​ ​വ​ധ​ക്കേ​സ​ട​ക്കം​ ​പ്ര​മാ​ദ​മാ​യ​ ​നി​ര​വ​ധി​ ​കേ​സു​ക​ളി​ൽ​ ​ജ​സ്റ്റി​സ് ​തോ​മ​സി​ന്റെ​ ​വി​ധി​ ​ഏ​റെ​ ​ച​ർ​ച്ചാ​ ​വി​ഷ​യ​മാ​യി​രു​ന്നു.

kt-thomas

''​രാ​ജീ​വ് ​വ​ധ​ക്കേ​സി​ൽ​ ​പ്ര​ത്യേ​ക​ ​ടാ​ഡാ​ ​കോ​ട​തി​ ​വ​ധ​ശി​ക്ഷ​യ്‌​ക്കു​ ​വി​ധി​ച്ച​ 26​ ​പേ​രു​ടെ​ ​അ​പ്പീ​ൽ​ ​പ​രി​ഗ​ണ​ന​യ്‌​ക്കു​ ​വ​ന്ന​പ്പോ​ൾ​ ​ന​ളി​നി​യു​ടെ​ ​വ​ധ​ശി​ക്ഷ​യി​ൽ​ ​ഞാ​ൻ​ ​വി​യോ​ജ​ന​ ​കു​റി​പ്പെ​ഴു​തി.​ ​രാ​ജീ​വ് ​ഗാ​ന്ധി​യെ​ ​വ​ധി​ക്കാ​നാ​ണ് ​ പോ​കു​ന്ന​തെ​ന്ന് ​ന​ളി​നി​ ​അ​വ​സാ​ന​മാ​ണ് ​അ​റി​ഞ്ഞ​ത്.​ ​അ​വ​ർ​ക്ക​പ്പോ​ൾ​ ​എ​തി​ർ​ക്കാ​ൻ​ ​ക​ഴി​യു​മാ​യി​രു​ന്നി​ല്ല.​ ​റോ​ബോ​ട്ടി​നെ​പ്പോ​ലെ​യാ​ണ് ​പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന് ​വി​ധി​ന്യാ​യ​ത്തി​ൽ​ ​എ​ഴു​തി.​ ​എ​ന്റെ​ ​ വി​ധി​ന്യാ​യ​ത്തി​ലെ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​കൂ​ടി​ ​പ​രി​ഗ​ണി​ച്ചാ​ണ് ​രാ​ഷ്‌​ട്ര​പ​തി​ ​ദ​യാ​ഹ​ർ​ജി​ ​അം​ഗീ​ക​രി​ച്ച​ത്.​ ​വ​ധ​ശി​ക്ഷ​ ​ശ​രി​യ​ല്ലെ​ന്നാ​ണ് ​എ​ന്റെ​ ​വ്യ​ക്തി​പ​ര​മാ​യ​ ​അ​ഭി​പ്രാ​യം.​ ​അ​ത് ​ജു​ഡീ​ഷ്യ​ൽ​ ​മ​ർ​ഡ​റാ​ണ്.​ ​സ്വ​യ​ര​ക്ഷ​ക്കു​വേ​ണ്ടി​യാ​കാം​ ​മ​റ്റൊ​രാ​ളെ​ ​കൊ​ല​പ്പെ​ടു​ത്തു​ക.​ ​അ​തി​ന് ​ഒ​രു​ ​കാ​ര​ണ​വു​മു​ണ്ടാ​കാം.​ ​സ​മൂ​ഹ​ത്തി​നും​ ​രാ​ജ്യ​ത്തി​നും​ ​ഭീ​ഷ​ണി​യാ​കു​ന്ന​വ​ർ​ക്ക് ​മാ​ത്രം​ ​വ​ധ​ശി​ക്ഷ​ ​ന​ൽ​കാം.​ ​അ​പ്പോ​ഴും​ ​മാ​ന​ദ​ണ്ഡം​ ​ക​ർ​ശ​ന​മാ​ക്ക​ണം.​ ​വി​കാ​ര​ ​പ്ര​ക​ട​ന​ത്തി​ലൂ​ടെ​ ​ഒ​രാ​ളെ​ ​ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ​വ​ധ​ശി​ക്ഷ.​ ​ഒ​രു​ ​കു​റ്റ​വാ​ളി​യെ​ ​ന​ന്നാ​ക്കി​ ​എ​ടു​ക്കു​ക​ ​പ​രി​ഷ്‌​കൃ​ത​ ​സ​മൂ​ഹ​ത്തി​ന്റെ​ ​ധ​ർ​മ​മാ​ണ്.​ ​അ​തി​ന് ​ ജീ​വ​പ​ര്യ​ന്തം​ ​ശി​ക്ഷ​ ​ത​ന്നെ​ ​ധാ​രാ​ളം.​""
പാ​നൂ​ർ​ ​സ്റ്റേ​ഷ​നി​ലെ​ ​എ​സ്.​ഐ​ ​സോ​മ​ൻ​ ​വെ​ടി​യേ​റ്റു​ ​മ​രി​ച്ച​ ​കേ​സ് ​ലോ​ക്ക​ൽ​ ​പൊ​ലീ​സ് ​അ​ന്വേ​ഷി​ച്ച് ​ആ​ത്മ​ഹ​ത്യ​ ​എ​ന്നു​ ​ക​ണ്ടെ​ത്തി​യി​രു​ന്നു.​ ​സി.​ബി.​ഐ​യാ​ണ് ​കൊ​ല​പാ​ത​ക​മെ​ന്നു​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ഏ​ഴ് ​പൊ​ലീ​സു​കാ​രാ​യി​രു​ന്നു​ ​പ്ര​തി​ക​ൾ.​ ​ഹൈ​ക്കോ​ട​തി​ ​ബ​ഞ്ചി​ൽ​ ​ഒ​രു​ ​ജ​ഡ്‌​ജി​ ​കൊ​ല​പാ​ത​ക​മെ​ന്നും​ ​മ​റ്റൊ​രു​ ​ജ​ഡ്‌​ജി​ ​ആ​ത്മ​ഹ​ത്യ​യെ​ന്നും​ ​വി​ധി​ ​എ​ഴു​തി​യ​തോ​ടെ​ ​കേ​സ് ​ഞാ​നു​ൾ​പ്പെ​ട്ട​ ​ഫു​ൾ​ ​ബെ​ഞ്ചി​നു​ ​വ​ന്നു.​ ​തെ​ളി​വു​ക​ൾ​ ​പ​രി​ശോ​ധി​ച്ചു​ ​സോ​മ​ൻ​ ​സ്വ​യം​ ​വെ​ടി​വ​യ്‌​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ​ക​ണ്ടെ​ത്തി​.​ ​സു​പ്രീം​ ​കോ​ട​തി​യും​ ​കേ​സ് ​ത​ള്ളി.​ ​പ്ര​തി​ക​ൾ​ക്കെ​തി​രെ​ ​നി​ര​വ​ധി​ ​തെ​ളി​വു​ക​ൾ​ ​ഉ​ണ്ടാ​യി​ട്ടും​ ​സ​ത്യം​ ​പു​റ​ത്തെ​ടു​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​വ​ലി​യ​ ​കാ​ര്യ​മാ​യി ക​രു​തു​ന്നു.​ ​അ​ല്ലെ​ങ്കി​ൽ​ ​ ആ​ ​പൊ​ലീ​സു​കാ​ർ​ ​ഇ​പ്പോ​ഴും​ ​ത​ട​വു​ ​ശി​ക്ഷ​ ​അ​നു​ഭ​വി​ക്കേ​ണ്ടി​ ​വ​ന്നേ​നെ.

മു​ല്ല​പ്പെ​രി​യാ​ർ​ ​ഡാം​ ​ സം​ബ​ന്ധി​ച്ച് ​ സു​പ്രീം​ ​കോ​ട​തി​ ​നി​യോ​ഗി​ച്ച​ ​ക​മ്മി​റ്റി​യി​ൽ​ ​പ്ര​തി​നി​ധി​യാ​യി​രു​ന്നു.​ ​പ​ഠ​നം​ ​ന​ട​ത്തി​ ​സ​ത്യ​സ​ന്ധ​മാ​യ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​നാ​യി​രു​ന്നു​ ​സു​പ്രീം​ ​കോ​ട​തി​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ ​കേ​ര​ള​ത്തി​ന് ​അ​നു​കൂ​ല​മോ​ ​ പ്ര​തി​കൂ​ല​മോ​ ​ആ​യ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​തെ​ ​സ്ഥ​ലം​ ​സ​ന്ദ​ർ​ശി​ച്ചു​ ​വി​ദ​ഗ്ദ​രു​മാ​യി​ ​സം​സാ​രി​ച്ചു​മാ​ണ് ​റി​പ്പോ​ർ​ട്ട് ​ത​യ്യാ​റാ​ക്കി​യ​ത്.​ ​ഡാം​ ​ ത​മി​ഴ്നാ​ട് ​ന​ന്നാ​യി​ ​ബ​ല​പ്പെ​ടു​ത്തി​യെ​ന്ന് ​ക​ണ്ട് ​ബോ​ദ്ധ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് ​ഏ​റെ​ ​പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും​ ​ഡാം​ ​സു​ര​ക്ഷി​ത​മെ​ന്ന​ ​വി​ല​യി​രു​ത്ത​ലി​ലെ​ത്തി​യ​ത്.​ ​ഡാം​ ​പൊ​ട്ടും​ ​പ​തി​നാ​യി​ര​ങ്ങ​ൾ​ ​കു​ത്തി​ ​ഒ​ലി​ച്ചു​ ​പോ​കു​മെ​ന്നൊ​ക്കെ​ ​വി​മ​ർ​ശ​ന​മു​ണ്ടാ​യെ​ങ്കി​ലും​ ​ഇ​ന്നും​ ​മു​ല്ല​പ്പെ​രി​യാ​ർ​ ​ഡാം​ ​സു​ര​ക്ഷി​ത​മെ​ന്ന​ത് ​ഇ​രു​പ​ത് ​വ​ർ​ഷം​ ​മു​മ്പ​ത്തെ​ ​എ​ന്റെ​ ​ക​ണ്ടെ​ത്ത​ൽ​ ​ശ​രി​വ​യ്‌​ക്കു​ന്നു.

stamp

​പു​തി​യ​ ​ഡാം​ ​നി​ർ​മി​ക്കു​ന്ന​തി​നെ​ ​പ​റ്റി​യും​ ​റി​പ്പോ​ർ​ട്ടി​ൽ​ ​അ​നു​ബ​ന്ധ​മാ​യി​ ​ചേ​ർ​ത്തി​രു​ന്നു.​ ​അ​തൊ​ന്നും​ ​നോ​ക്കാ​തെ​യാ​യി​രു​ന്നു​ ​ചി​ല​രു​ടെ​ ​വി​മ​ർ​ശ​നം.​ ​എ​ന്റെ​ ​വീ​ടി​നു​ ​മു​ന്നി​ൽ​ ​മൈ​ക്കു​ ​കെ​ട്ടി​ ​അ​ധി​ക്ഷേ​പം​ ​ന​ട​ത്തി.​ ​എ​നി​ക്ക് ​മ​നഃ​സാ​ക്ഷി​ ​കു​ത്തി​ല്ല.​ ​കേ​ര​ള​ത്തി​ലെ​ ​ജ​ന​വി​കാ​രം​ ​മ​ന​സി​ലാ​ക്കി​ ​റി​പ്പോ​ർ​ട്ട് ​വ​ള​ച്ചൊ​ടി​ച്ചി​രു​ന്നെ​ങ്കി​ലേ​ ​മ​നഃ​സാ​ക്ഷി​ ​കു​ത്ത് ​ഉ​ണ്ടാ​വു​മാ​യി​രു​ന്നു​ള്ളൂ. ആ​ദ്യ​കാ​ല​ ​രാ​ഷ്ട്രീ​യ​ക്കാ​രു​ടെ​ ​സ​ത്യ​സ​ന്ധ​ത​ ​അ​നു​ഭ​വി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.​ ​ഇ​ന്ന് ​അ​ഴി​മ​തി​ ​ഇ​ല്ലാ​ത്ത​ ​രാ​ഷ്ട്രീ​യ​ക്കാ​ർ​ ​കു​റ​വാ​ണ്.​ ​ജ​യി​ൽ​ ​ശി​ക്ഷ​ ​അ​നു​ഭ​വി​ക്കു​ന്ന​വ​രാ​ണ് ​പ​ല​രും.​ ​അ​ഭി​ഭാ​ഷ​ക​രും​ ​ആ​ത്മാ​ർ​ത്ഥ​ത​ ​കാ​ണി​ക്ക​ണം.​ ​ക​ക്ഷി​ക​ളെ​ ​ചേ​ർ​ത്തു​ ​പി​ടി​ക്ക​ണം.​ ​ജ​ഡ്‌​ജി​മാ​ർ​ ​വി​ധി​ക​ൾ​ ​വൈ​കി​ക്ക​രു​ത്.

1947​ ​ആ​ഗ​സ്റ്റ് 15​ന് ​രാ​വി​ലെ​ ​കോ​ട്ട​യം​ ​തി​രു​ന​ക്ക​ര​ ​മൈ​താ​ന​ത്ത് ​കു​ട്ടി​യാ​യി​രി​ക്കെ​ ​ദേ​ശീ​യ​ ​പ​താ​ക​ ​ആ​ദ്യം​ ​ഉ​യ​ർ​ത്തി​യ​ ​ര​സ​ക​ര​മാ​യ​ ​അ​നു​ഭ​വ​വും​ ​തോ​മ​സി​നു​ണ്ട്.​ ​മൈ​താ​ന​ത്തി​നു​ ​സ​മീ​പ​മാ​യി​രു​ന്നു​ ​വീ​ട്.​ ​കൊ​ടി​മ​ര​ത്തി​നു​ ​മു​ക​ളി​ൽ​ ​ദേ​ശീ​യ​ ​പ​താ​ക​ ​ചു​രു​ണ്ടു​ ​കി​ട​ക്കു​ന്ന​ത് ​ക​ണ്ട് ​വീ​ട്ടി​ൽ​ ​നി​ന്നി​റ​ങ്ങി​ ​വ​ന്ന് ​ച​ര​ടി​ൽ​ ​പി​ടി​ച്ചു​ ​വ​ലി​ച്ച​പ്പോ​ൾ​ ​ഉ​ള്ളി​ലെ​ ​പൂ​ക്ക​ൾ​ ​താ​ഴോ​ട്ടു​ ​വീ​ണ​ ​പ​താ​ക​ ​നി​വ​ർ​ന്നു.​ ​യ​ഥാ​ർ​ത്ഥ​ ​ പ​താ​ക​ ​ഉ​യ​ർ​ത്ത​ലി​നു​ ​മു​മ്പേ​ ​ഒ​രു​ ​കു​ട്ടി​ ​പ​താ​ക​ ​ഉ​യ​ർ​ത്തി​യ​തു​ ​ക​ണ്ട് ​ ഒ​രു​ ​പൊ​ലീ​സു​കാ​ര​ൻ​ ​അ​ല​റി​ ​പാ​ഞ്ഞെ​ത്തി​യ​പ്പോ​ൾ​ ​ ഓ​ടി​യ​തോ​ർ​ത്ത് ​ കു​ട്ടി​യെ​പ്പോ​ലെ​ ​ജ​സ്റ്റി​സ് ​ഇ​ന്ന് ​ചി​രി​ക്കു​ന്നു.
ജ​സ്റ്റി​സ് ​കെ.​ടി​. ​തോ​മ​സി​ന്റെ​ ​മ​ക​ൻ​ ​ബെ​ച്ചു​ ​കു​ര്യ​ൻ​ ​തോ​മ​സ് ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​ ​ജ​ഡ്‌​ജി​യാ​ണി​പ്പോ​ൾ.​ ​ബെ​ച്ചു​വി​ന്റെ​ ​മ​ക​ൾ​ ​സൂ​സ​ൻ​ ​കു​ര്യ​നും​ ​അ​ഭി​ഭാ​ഷ​ക​യാ​ണ്.​ ​വെ​ല്ലൂ​ർ​ ​ക്രി​സ്‌​ത്യ​ൻ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലെ​ ​ഡോ.​ ​ബി​നു​ ​പ്ര​താ​പ് ​തോ​മ​സ്,​ ​ധാ​ത്രി​ ​മാ​ർ​ക്ക​റ്റിം​ഗ് ​സീ​നി​യ​ർ​ ​പ്ര​സി​ഡ​ന്റ് ​ബി​പി​ൻ​ ​ചെ​റി​യാ​ൻ​ ​തോ​മ​സ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​മ​ക്ക​ൾ.​ ​ത​രു​ണി​ ​തോ​മ​സാ​ണ് ​ഭാ​ര്യ.
'സോ​ള​മ​ന്റെ​ ​തേ​നീ​ച്ച​ക​ൾ​"​ ​എ​ന്ന​ ​പു​സ്‌​ത​ക​ത്തി​നു​ ​പു​റ​മേ​ ​നി​യ​മ​ജ്ഞ​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​ഇ​രു​പ​തു​ ​വ​ർ​ഷ​ത്തെ​ ​ആ​ത്മ​ക​ഥ​യാ​യ​ ​"​ര​ണ്ടു​ ​പ​തി​റ്റാ​ണ്ടി​ന്റെ​ ​പോ​ർ​വി​ളി​ക​ൾ​"​ ​എ​ന്ന​ ​പു​സ്‌​ത​കം​ ​ഉ​ട​ൻ​ ​പു​റ​ത്തി​റ​ങ്ങും.​ ​ആ​ർ​ബി​ട്രേ​ഷ​നും​ ​വി​വി​ധ​ ​ക​മ്മീ​ഷ​ൻ​ ​പ്ര​വ​ർ​ത്ത​ന​വു​മാ​യി​ ​കൊ​വി​ഡ് ​കാ​ല​ത്തും​ ​സൂം​ ​ആ​പ് ​വ​ഴി​ ​സ​ജീ​വ​മാ​ണ് ​ജ​സ്റ്റി​സ് ​കെ.​ടി.​ ​തോ​മ​സ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, JUSTICE KT THOMAS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.