SignIn
Kerala Kaumudi Online
Monday, 19 April 2021 3.49 PM IST

പിണറായി ഉളുപ്പില്ലായ്മയുടെ പര്യായം,​ ഹിന്ദു സ്ത്രീകളെ അവഹേളിച്ച നോവലിന് സർക്കാർ താമ്രപത്രം നൽകിയത് കരുതിക്കൂട്ടിയെന്ന് വി. മുരളീധരൻ

v-muraleedharan

തിരുവനന്തപുരം എസ്.. ഹരീഷിന്റെ മീശ എന്ന നോവലിന് കേരള സാഹിത്യ അക്കാഡമി അവാർഡ് നൽകിയതിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ: കേരളത്തിൽ ഉളുപ്പില്ലായ്മയ്ക്ക് ഒരു പര്യായപദമുണ്ടെങ്കിൽ അത് പിണറായി വിജയനാണെന്ന് വി. മുരളീധരൻ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. കേരളത്തിലെ ഹിന്ദു സമൂഹത്തെ വേദനിപ്പിച്ച എസ്. ഹരീഷിന്റെ മീശ നോവലിന് സാഹിത്യ അക്കാ‌ഡമി പുരസ്‌കാരം നൽകിയതിലൂടെ പിണറായിയും കൂട്ടരും നൽകുന്ന സന്ദേശമെന്താണെന്ന് അദേഹം ചോദിച്ചു. ശബരിമലയിൽ വിശ്വാസികളുടെ ചങ്കിൽ കത്തിയിറക്കിയ പിണറായി വിജയനിൽ നിന്ന് ഇതിൽക്കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല. കേരളത്തിലെ ഹിന്ദു വിശ്വാസികളുടെ പ്രതിഷേധം സർക്കാർ മുഖവിലയ്ക്കുപോലും എടുക്കുന്നില്ല എന്നതിന്റെ തുടർച്ചയായി വേണം മീശയ്ക്ക് പുരസ്‌കാരം നൽകിയ പ്രഖ്യാപനത്തെ കാണാനെന്നും അദ്ദേഹം പറഞ്ഞു..

ക്ഷേത്രത്തിൽ പോകുന്ന സ്ത്രീകളെ അവഹേളിച്ച നോവലിന് പിണറായി സർക്കാർ താമ്രപത്രം നൽകുന്നത് കരുതിക്കൂട്ടിയാണ്. അവാർഡ് നിർണയ സമിതിയുടെ തീരുമാനമെന്ന് പറഞ്ഞ് തടിതപ്പാമെന്ന് പിണറായി വിജയൻ സർക്കാർ ശ്രമിക്കേണ്ട. മീശ നോവലിലെ വിവാദ ഭാഗം 2018 ജൂലൈയിൽ ഫേസ്ബുക്കിൽ ഇടാൻ എം.വി ജയരാജന് അന്ന് നിർദ്ദേശം നൽകിയത് മുഖ്യമന്ത്രിയായിരുന്നോ എന്നു കൂടി വ്യക്തമാക്കണം.

കേരളത്തിൽ ഉളുപ്പില്ലായ്മയ്ക്ക് ഒരു പര്യായപദമുണ്ടെങ്കിൽ അത് പിണറായി വിജയനാണ്. കേരളത്തിലെ ഹിന്ദു സമൂഹത്തെ വേദനിപ്പിച്ച...

Posted by V Muraleedharan on Monday, 15 February 2021

ഹൈന്ദവബിംബങ്ങളെയും, സ്ത്രീകളെയും അപമാനിക്കുന്നവരെ ആദരിക്കുകയും മഹത്വവത്കരിക്കുകയും ചെയ്യുകയെന്ന ഇടത് നയം അവാർഡ് പ്രഖ്യാപനത്തിലും പ്രകടമാണ്. വിശ്വാസികളായ ഹൈന്ദവ സ്ത്രീകൾക്ക് മീശ ഉണ്ടാക്കിയ വേദന ചെറുതല്ലെന്ന് അക്കാദമിയുടെ തലപ്പത്തിരിക്കുന്നവർ മനസ്സിലാക്കണം. നോവൽ ആദ്യം പ്രസിദ്ധീകരിച്ച പ്രസിദ്ധീകരണം മാപ്പു പറഞ്ഞതും ഈ ഘട്ടത്തിൽ ഓർമ്മിപ്പിക്കുന്നു.. പിണറായി സർക്കാരിന്റെ മീശ പിരിച്ചുള്ള വെല്ലുവിളി വിശ്വാസികൾ മാത്രമല്ല , കേരളത്തിന്റെ പൊതു സമൂഹമൊട്ടാകെ കണ്ണുതുറന്ന് കാണുന്നുണ്ടെന്ന് മറക്കേണ്ടന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PINARAYI VIJAYAN, V MURALEEDHARAN, MEESHA NOVEL
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.