വെള്ളിയാഴ്ച ആമസോൺ പ്രൈമിലൂടെ ഒ.ടി.ടി റിലീസായെത്തുന്ന മോഹൻലാൽ - ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം - 2 തെലുങ്കിലേക്ക്റീമേക്ക് ചെയ്യുന്നു. വെങ്കിടേഷാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ നായകനായെത്തുന്നത്. ഒട്ടേറെ ഭാഷകളിലേക്ക് റീമേക്ക് ചെയ്ത ദൃശ്യത്തിന്റെ തെലുങ്ക് പതിപ്പിലും വെങ്കിടേഷായിരുന്നു നായകൻ.
ധനുഷ് നായകനായ അസുരന്റെ തെലുങ്ക് പതിപ്പായ നാരപ്പാ പൂർത്തിയാക്കിയ വെങ്കിടേഷ് ഇപ്പോൾ അനിൽ രവി പുസിയുടെ എഫ് -3യിൽ അഭിനയിച്ച് വരികയാണ്. ഈ ചിത്രം പൂർത്തിയാക്കിയ ശേഷം വെങ്കിടേഷ് ദൃശ്യം - 2ന്റെ തെലുങ്ക് റീമേക്കിലഭിനയിക്കുമെന്നാണ് സൂചന.