ചെന്നൈയിൽ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ളണ്ടിനെ 317 റൺസിന് കീഴടക്കി ഇന്ത്യ നാലുമത്സര പരമ്പര 1-1ന് സമനിലയിലാക്കി.
ഇംഗ്ളണ്ടിനെതിരെ റൺസ് മാർജിനിൽ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയം.
സ്പിന്നിനെ സ്നേഹിച്ച പിച്ചിൽ എട്ടുവിക്കറ്റുകളും സെഞ്ച്വറിയും നേടി രവിചന്ദ്രൻ അശ്വിൻ മാൻ ഒഫ് ദ മാച്ചായി.
അക്ഷർ പട്ടേൽ അരങ്ങേറ്റ ടെസ്റ്റിൽത്തന്നെ ഒരിന്നിംഗ്സിൽ അഞ്ചുവിക്കറ്റ് വീഴ്ത്തുന്ന ബൗളറായി.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പട്ടികയിൽ രണ്ടാമതേക്കുയർന്ന് ഇന്ത്യ ഫൈനൽ പ്രവേശനസാദ്ധ്യത നിലനിറുത്തി