SignIn
Kerala Kaumudi Online
Monday, 19 April 2021 7.37 AM IST

ആലപ്പുഴയി​ൽ ജുവലറി​ കുത്തി​ത്തുറന്ന് മോഷണം, കവർച്ച നടത്തിയത് ടിപ്പർലോറി മറയാക്കി

brothers

ആലപ്പുഴ: കരുവാറ്റയിൽ ജുവലറി കുത്തിത്തുറന്ന് കവർച്ച. 25 പവർ സ്വർണം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമി​ക നി​ഗമനം. ദേശീയപാതയ്ക്ക് സമീപത്തെ ബ്രദേഴ്സ് ജുവലറിയിലാണ് കവർച്ച നടന്നത്. പുലർച്ചെ നാലുമണിയോടെ ഫോണിൽ അലർട്ട് മെസേജ് വന്നതിനെത്തുടർന്ന് ഉടമതന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്.

റോഡുവക്കിൽ പാർക്കുചെയ്തിരുന്ന ടിപ്പർലോറിയെ മറയാക്കി ജുവലറിയുടെ മുൻവശത്തെ ഷട്ടറിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്. ഷോക്കേസിൽ ഉണ്ടായിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ലോക്കറിൽ ഉണ്ടായിരുന്ന ആഭരണങ്ങൾ നഷ്ടമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. തൊപ്പിവച്ച ഒരാൾ ജുവലറിക്കുള്ളിൽ കടക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത് വ്യക്തമല്ല. സംഭവത്തിൽ ഹരിപ്പാട് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം സമാനമായ രീതിയിൽ ജുവലറിക്ക് അടുത്തുള്ള ബാങ്കിലും മോഷണം നടന്നിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, JEWELRY THEFT IN ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.