SignIn
Kerala Kaumudi Online
Thursday, 15 April 2021 7.29 AM IST

രാഷ്ട്രീയം നോക്കി സലിംകുമാർ, വ്യക്തി വിരോധത്താൽ ഷാജി എൻ കരുൺ, ഈഗോ കൊണ്ട് സലിം അഹമ്മദ്..ഇവരെയൊക്കെ മാറ്റി നിർത്തി കമാലുദ്ദീൻ പൂന്ത് വിളയാടുകയാണ്: വിമർശവുമായി ആലപ്പി അഷറഫ്

kamal

ഐ എഫ് എഫ് കെ കൊച്ചി എഡിഷന്റെ ഉദ്ഘാടനച്ചടങ്ങിൽ നടൻ സലിം കുമാർ, സുരേഷ് ഗോപി, സംവിധായകന്മാരായ ഷാജി എൻ കരുൺ, സലിം അഹമ്മദ് എന്നിവരെ ഒഴിവാക്കിയതിനെ നിശിതമായി വിമർശിച്ച് സംവിധായകൻ ആലപ്പി അഷറഫിന്റെ ഫേസ്ബുക്ക് പാേസ്റ്റ്. കമൽ ഒരു കറുത്ത അദ്ധ്യായം എന്ന തലക്കെട്ടിലുളള പോസ്റ്റിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിനെ കണക്കിന് പരിഹസിക്കുന്നുമുണ്ട്.രാഷ്ട്രീയം നോക്കി സലിംകുമാറിനെയും വ്യക്തിവിരോധത്താൽ ഷാജി എൻ കരുണിനെയും, ഈഗോകൊണ്ട് സലിം അഹമ്മിനെയും ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ഒഴിവാക്കിയതെന്നും കമലിനെ കേരളം മറക്കില്ല , അത് ദാസ്യവേലയുടെ പേരിലാരിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കമൽ ഒരു കറുത്ത അദ്ധ്യായം.
രാഷ്ട്രീയം നോക്കി സലിംകുമാർ,
വ്യക്തി വിരോധത്താൽ ഷാജി എൻ കരുൺ
ഈഗോ കൊണ്ട് സലിം അഹമ്മദ്,
കുടാതെ നാഷണൽ അവാർഡു വാങ്ങി സിനിമാക്കാരുടെയിടയിലെ ഒരേ ഒരു എം പി യുമായ സുരേഷ് ഗോപി,
( കമൽ അദ്ദേഹത്തെ അടിമ ഗോപി എന്നാണ് വിളിക്കുന്നത് )
ഇവരെയൊക്കെ മാറ്റി നിർത്തി കമാലുദ്ധീൻ പൂന്ത് വിളയാടുകയാണ്.
IFFK യുടെ ഇടത്പക്ഷ സംസ്‌കാരം നിലനിർത്തേണ്ടത് സലിം കുമാറിനെയും സുരഷ് ഗോപിയേയും മാറ്റി നിർത്തിയാണോ....?
ഒരു കലാകാരൻ ഇങ്ങിനെയാണോ പെരുമാറേണ്ടത്...?
കലാകേരളത്തിന് കൊടുക്കേണ്ട സന്ദേശം ഇതാണോ..?
ഇങ്ങേര് കാണിക്കുന്ന പ്രവർത്തികൾ കാണുമ്പോൾ ഈ മനഷ്യന്റെ മാനസികനില കൂടി പരിശോധിക്കേണ്ട അവസ്ഥയിലാണന്നാണ് തോന്നുന്നത്.
കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ പോലും മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുമ്പോൾ , ഇദ്ദേഹം അതിനെ കടത്തിവെട്ടുന്ന രാഷ്ട്രീയവൈരം സിനിമ അക്കാഡമി ഉപയോഗിച്ചു നടപ്പാക്കുന്നത് അനുവദിച്ചുകൂടാ.
ഇവിടെ നിങ്ങളോടൊപ്പം നിലക്കുന്ന ഭൂരിപക്ഷം സാംസ്‌കാരിക നായകർക്കും ലഭിച്ച അംഗീകാരങ്ങ ളും പുരസ്‌കാരങ്ങളും പലതും ഇടതുപക്ഷം മാത്രം നല്കിയതല്ലന്ന് ഓർക്കണം.
ഏതു രാഷ്ട്രീയവിശ്വാസ ക്കാരനായാലും കലാകാരന്മാർ,അവരൊക്കെ നാടിന്റെ അഭിമാനങ്ങളല്ലേ. അവരെ മാറ്റിനിർത്തി അപമാനിക്കുന്നത് പൊതുസമൂഹം ഒരിക്കലും അംഗീകരിക്കില്ല.
ഒരാൾ കലാകാരനായ് അംഗീകരിക്കപ്പെടണമെങ്കിൽ അയാൾ കമ്യൂണിസ്റ്റുകാരനായിരിക്കണം എന്ന് കമൽ ചിന്തിക്കുന്നത് പോലെ മറ്റു രാഷ്ട്രീയക്കാർ ചിന്തിച്ചിരുന്നെങ്കിൽ ഇവരിൽ പലരെയും ജനം അറിയുക പോലുമില്ലായിരുന്നു എന്നു മനസ്സിലാക്കാനുള്ള ബുദ്ധി പോലും ഇല്ലാതായോ....?
എന്തായാലും ഒന്നു ഉറപ്പ് .. കമലിനിനെ
കേരളം മറക്കില്ല , അത് അയാളുടെ സിനിമകളുടെ പേരിലകില്ല പകരം ഈ ദാസ്യവേലയുടെ പേരിലാകും അത്.
കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി.
ആലപ്പി അഷറഫ്‌

കമൽ ഒരു കറുത്ത അദ്ധ്യായം.

രാഷ്ട്രീയം നോക്കി സലിംകുമാർ,

വ്യക്തി വിരോധത്താൽ ഷാജി എൻ കരുൺ

ഈഗോ കൊണ്ട് സലിം...

Posted by Alleppey Ashraf on Thursday, 18 February 2021

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ALLEPPEY ASHRAF FB POST AGAINST KAMAL
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.