SignIn
Kerala Kaumudi Online
Thursday, 22 April 2021 11.42 PM IST

സമരം അടിച്ചമർത്താനുള്ള ശ്രമം നടക്കില്ല: ഉമ്മൻചാണ്ടി

oomen-chandy

തിരുവനന്തപുരം: അർഹമായ അവസരം നിഷേധിക്കുന്നതിനെതിരെ നടക്കുന്ന യുവജന പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള ശ്രമം വിലപ്പോകില്ലെന്ന് മുൻ മുഖ്യമന്ത്റി ഉമ്മൻചാണ്ടി പ്രസ്താവനയിൽ പറഞ്ഞു.

കെ.എസ്. യു .പ്രസിഡന്റ് കെ.എം. അഭിജിത്, സംസ്ഥാന സെക്രട്ടറി നബീൽ കല്ലമ്പലം, വൈസ് പ്രസിഡന്റ് സ്‌നേഹ .ആർ. വി. നായർ ഉൾപ്പെടെ 16 പേരാണ് പൊലീസ് ലാത്തിച്ചാർജിൽ പരിക്കേ​റ്റ് ആശുപത്രയിലായത്.

വിദ്യാർത്ഥി സമരത്തെ ചോരയിൽ മുക്കി കൊല്ലാനാണ് സർക്കാർ ശ്രമിക്കുന്നത്. സമരത്തിനു പിന്നിൽ ദുഷ്ടമനസുകളുടെ ഗൂഢാലോചനയുണ്ടെന്ന മുഖ്യമന്ത്റിയുടെ പ്രസ്താവന അങ്ങേയ​റ്റം അപലപനീയമാണ്. ഈ സമരത്തിനു പിന്നിൽ കേരളത്തിലെ യുവജനങ്ങളും കേരളീയ സമൂഹവുമാണുള്ളത്. സമരക്കാരുമായി ചർച്ചയ്ക്കുപോലം തയാറാകാത്ത സർക്കാരിന് ജനകീയ പ്രക്ഷോഭത്തിനു മുന്നിൽ മുട്ടുമടക്കേണ്ടി വരുമെന്ന് ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: OOMMENCHANDY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.