SignIn
Kerala Kaumudi Online
Thursday, 06 May 2021 6.20 PM IST

മോഹൻലാലിന്റെ ദൃശ്യം 2 ചോർന്നു, റിലീസിന് പിന്നാലെ സിനിമ ടെലിഗ്രാമിൽ

drishyam-2

കൊച്ചി: ഒടിടി റിലീസിന് പിന്നാലെ മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 ചോർന്നു. റിലീസ് ചെയ്ത് രണ്ട് മണിക്കൂറിനുശേഷം ചിത്രം ടെലിഗ്രാമിലെത്തി. നിർമാതാക്കളുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.ഇന്നലെ രാത്രിയാണ് ദൃശ്യം 2 ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്തത്

ആദ്യമായിട്ടാണ് മലയാളത്തിലെ ഒരു ബിഗ് ബഡ്ജറ്റ് ചിത്രം നേരിട്ട് ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തത്. ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ മീന, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, അൻസിബ, എസ്തർ, സായികുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

2011 ല്‍ റിലീസ് ചെയ്ത ദൃശ്യത്തിന്റെ രണ്ടാംഭാഗമാണ് ദൃശ്യം 2. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്. അതേസമയം ചിത്രം തീയേറ്ററിൽ റിലീസ് ചെയ്യുമോയെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും, പ്രേക്ഷകരുടെ പ്രതികരണം ഞെട്ടിച്ചെന്നും സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു. നിലവിലെ സാഹചര്യം മൂലമാണ് ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DRISHYAM 2, TELAGRAM, MOHANLAL, JEETHU JOSEPH, ANOTONYPERUMBAVOOR
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.