SignIn
Kerala Kaumudi Online
Wednesday, 21 April 2021 1.39 AM IST

ഇതിഹാസ കായിക താരം പി ടി ഉഷ ബി ജെ പിയിലേയ്‌ക്ക്; ഉണ്ണി മുകുന്ദൻ മുതൽ മല്ലിക സുകുമാരൻ വരെയുളളവരുമായി ചർച്ച നടത്തി നേതൃത്വം

p-t-usha

തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരന് പിന്നാലെ സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്ത് നിന്നും കൂടുതൽ പേർ ബി.ജെ.പിയിൽ എത്തുമെന്ന് സൂചന. പയ്യോളി എക്‌സ്‌പ്രസ് എന്നറിയപ്പെടുന്ന കായിക മേഖലയിലെ ഇന്ത്യയുടെ ഇതിഹാസ താരം പി.ടി ഉഷയെ ആണ് ബി.ജെ.പി അടുത്തതായി ലക്ഷ്യമിടുന്നതെന്നാണ് വിവരം. കേന്ദ്രനേതൃത്വത്തിന്റെ ആശിർവാദത്തോടെ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനാണ് ഇതിനുവേണ്ടി ചുക്കാൻ പിടിക്കുന്നത്.

കെ.സുരേന്ദ്രന്റെ വിജയയാത്രയിൽ വച്ചായിരിക്കും പി.ടി ഉഷയും ബി.ജെ.പിയിൽ ചേരുകയെന്നാണ് വിവരം. കർഷക സമര വിവാദത്തിൽ കേന്ദ്ര സർക്കാരിനെ പിന്തുണച്ചുകൊണ്ടുളള ട്വിറ്റർ ക്യാമ്പയിനിൽ പി.ടി ഉഷയും ഉണ്ടായിരുന്നു. അന്നു തന്നെ ഉഷയുടെ ബി.ജെ.പി അനുഭാവത്തെ കുറിച്ചുളള ചർച്ചകളും തുടങ്ങിയിരുന്നു.

പി.ടി ഉഷയ്‌ക്ക് പുറമെ സിനിമ രംഗത്ത് നിന്നും കൂടുതൽ പേരെ പാർട്ടിയിൽ എത്തിക്കാനുളള നീക്കം സജീവമായി തന്നെ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി യുവതാരം ഉണ്ണി മുകുന്ദനുമായി സുരേന്ദ്രൻ കൂടിക്കാഴ്‌ച നടത്തിയിരുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നും അദ്ദേഹം ഉണ്ണിമുകുന്ദനോട് ആവശ്യപ്പെട്ടു. എന്നാൽ കരാറിലേർപ്പെട്ട ചിത്രങ്ങൾ ഉണ്ടെന്നും ഭാവിയിൽ പാർട്ടി ആവശ്യപ്പെട്ടാൽ മത്സരരംഗത്തുണ്ടാകുമെന്നും അദ്ദേഹം സുരേന്ദ്രനോട് പറഞ്ഞു.

സിനിമാനടി അനുശ്രീയുമായും ബി.ജെ.പി നേതാക്കൾ ചർച്ച നടത്തിയിരുന്നു. എന്നാൽ പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ താത്പര്യമില്ലെന്നായിരുന്നു അനുശ്രീ നേതാക്കളോട് പറഞ്ഞത്. താരത്തിന്റെ ബാലഗോകുലം ബന്ധം ഉൾപ്പടെയുളളവ നേരത്തെ വിവാദമായിരുന്നു. സീരിയൽ നടി നിഷാ സാരംഗുമായുളള ചർച്ചകൾ പുരോഗമിക്കുകയാണ്.

നടി മല്ലികാ സുകുമാരനുമായുളള ചർച്ച അവസാനഘട്ടത്തിലാണെന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ നൽകുന്ന വിവരം. പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്നും തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാമെന്നുമാണ് ആദ്യഘട്ട ചർച്ചയിൽ മല്ലിക സുകുമാരൻ പറഞ്ഞത്. ചർച്ചയിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നും അതിനുശേഷം തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നുമാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.

രമേഷ് പിഷാരടി, ധർമ്മജൻ ബോൾഗാട്ടി, ഇടവേള ബാബു അടക്കമുളള ചലച്ചിത്ര താരങ്ങൾ കഴിഞ്ഞദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയിൽ അണിചേർന്നിരുന്നു. തൊട്ടുപിന്നാലെയാണ് സാംസ്‌ക്കാരിക രംഗം കേന്ദ്രീകരിച്ച് ബി.ജെ.പിയും നീക്കം സജീവമാക്കിയത്. കൂടുതൽ പുതിയ ആളുകളെ പാർട്ടിയിലേക്ക് കൊണ്ടുവരണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും നൽകിയിരിക്കുന്ന നിർദ്ദേശം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്താണ് ശ്രീശാന്ത്, ഭീമൻരഘു, രാജസേനൻ തുടങ്ങിയവർ ബി.ജെ.പിയിൽ അംഗത്വമെടുത്ത് സ്ഥാനാർത്ഥികളായത്.

പൊതുസമ്മതരെ രംഗത്തിറക്കി ഇത്തവണ കേരളത്തിൽ സ്വാധീനമുറപ്പിക്കുക എന്നതാണ് ബി.ജെ.പിയുടെ പദ്ധതി. എ പ്ലസ് മണ്ഡലങ്ങളിൽ പൊതുസമ്മതരെ മത്സരിപ്പിക്കുന്ന കാര്യവും പാർട്ടിയുടെ പരിഗണനയിലുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരം സിറ്റിംഗ് സീറ്റ് ആയ നേമത്ത് ബി.ജെ.പിയ്‌ക്ക് ഭൂരിപക്ഷമുണ്ട്. അതു കൂടാതെ മഞ്ചേശ്വരം, കാസർകോട്, വട്ടിയൂർക്കാവ്, തിരുവനന്തപുരം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനമുണ്ട്. ബി.ജെ.പിയുടെ പ്രധാന വിജയ പ്രതീക്ഷകളും ഇവിടങ്ങളിലാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BJP, KSURENDRAN, P T USHA, RAJASENAN, UNNI MUKUNDAN, MALIKA SUKUMARAN, ANUSREE, NISHA SARANG
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.