തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയുമായി കരാർ ഒപ്പിട്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം നിഷേധിച്ച് വ്യവസായമന്ത്രി ഇ പി ജയരാജൻ. വ്യവസായ നിക്ഷേപത്തിനായി നിരവധി അപേക്ഷകൾ കേരളത്തിലെത്തുന്നു. ആ അപേക്ഷകളിൽ ശരിയായ രീതിയിലാണ് തീരുമാനമെടുക്കുന്നത്. പരാതി വന്നാൽ സർക്കാർ പരിശോധിക്കും. ചെന്നിത്തല വായിൽ തോന്നിയത് പറയുകയാണെന്നും ഇ പി ജയരാജൻ കുറ്റപ്പെടുത്തി.
പി എസ് സി റാങ്ക് പട്ടികയിൽ ഉൾപ്പെടുന്ന എല്ലാവർക്കും നിയമനം നൽകാൻ ഈ ജന്മത്ത് കഴിയില്ലെന്ന് മന്ത്രി എ കെ ബാലൻ പ്രതികരിച്ചു. അധികാരത്തിൽ തിരിച്ചുവരാൻ കഴിയില്ല എന്നുറപ്പുളളതു കൊണ്ടാണ് രമേശ് ചെന്നിത്തല എന്തുംവിളിച്ചുപറയുന്നത്. ലാസ്റ്റ് ഗ്രേഡ് ഒഴിവുകൾ പാരമ്യത്തിലെത്തിയെന്നും യാഥാർത്ഥ്യം മനസിലാക്കണമെന്നും ബാലൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.