തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി ഒഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്‌നോളജി ഇന്ന് രാവിലെ 9.45ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ടെക്‌നോസിറ്റിയിലാണ് ഡിജിറ്റൽ സർവകലാശാല വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ധ്യക്ഷനാവും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ.ടി. ജലീൽ, ഡെപ്യൂട്ടി സ്പീക്കർ വി. ശശി, അടൂർ പ്രകാശ് എം.പി എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |