SignIn
Kerala Kaumudi Online
Sunday, 11 April 2021 11.30 PM IST

ഇതൊരു രാഷ്‌ട്രീയ പ്രവേശനമല്ല, രാഷ്‌ട്രീയ മാനങ്ങളും ആവശ്യമില്ല; യൂത്ത് കോൺഗ്രസിന്റെ സമരപന്തലിൽ അരുൺ ഗോപി

arun-gopi

തിരുവനന്തപുരം: പി എസ് സി ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി സംവിധായകൻ അരുൺ ഗോപി സെക്രട്ടറിയേറ്റിന് സമീപത്തെ സമരപ്പന്തലിൽ എത്തി. ഉദ്യോഗാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് നടത്തുന്ന അനശ്ചിതകാല നിരാഹാര സമരപ്പന്തലിലാണ് അരുൺ എത്തിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെ സംവിധായകൻ തന്നെയാണ് ഈ വിവരം അറിയിച്ചത്.

ഇത്രയേറെ ചെറുപ്പക്കാർ റോഡിൽ പട്ടിണികിടന്നിട്ടും ചർച്ചയ്ക്കു പോലും തയ്യാറല്ലാത്ത അനീതി കാണാതെ പോകാൻ കഴിയാത്തതു കൊണ്ടാണ് സമരപ്പന്തലിലെത്തിയതെന്നും, ഇതൊരു രാഷ്ട്രീയ പ്രവേശനമല്ല, രാഷ്ട്രീയ മാനങ്ങളും ഇതിനു ആവശ്യമില്ലെന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

യുവജനങ്ങളുടെ സമര പന്തലിൽ...!! അവകാശ സംരക്ഷണത്തിനായി റോഡിൽ അലയുന്ന യുവതയ്ക്കായി... ഇത്രയേറെ ചെറുപ്പക്കാർ റോഡിൽ പട്ടിണികിടന്നിട്ടും അവർക്കൊപ്പം ചർച്ചയ്ക്കു പോലും തയ്യാറല്ലാത്ത അനീതി കാണാതെ പോകാൻ കഴിയാത്തതു കൊണ്ട്..!! ഇതൊരു രാഷ്ട്രീയ പ്രവേശനമല്ല.. രാഷ്ട്രീയ മാനങ്ങളും ഇതിനു ആവശ്യമില്ല..!! തന്റേതല്ലാത്ത രാഷ്ട്രീയം ആണെന്ന് തോന്നുന്നവർക്ക് പൊങ്കാലകൾ ആകാം..!! ഇതു ജീവിതത്തിൽ സ്വപ്‌നങ്ങൾ ഉള്ളവർക്ക്, അതിനെ തെരുവിൽ ഉപേക്ഷിക്കാൻ മനസ്സില്ലാതെ പൊരുതാൻ ഉറച്ചവർക്കു മാത്രം മനസിലാകുന്ന, തൊഴിൽനിഷേധത്തിന്റെ നീതി നിഷേധത്തിന്റെ രാഷ്ട്രീയമാണ്..!!
പ്രിയ സുഹൃത്തുക്കൾ വിഷ്ണുവിനും ഷാഫിക്കും ശബരിക്കും തൊഴിൽ നിഷേധിക്കപ്പെട്ട പല രാഷ്ട്രീയ വിശ്വാസികളായ യുവത്വത്തിനുമൊപ്പം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ARUN GOPI, FB POST, PSC RANK HOLDERS STRIKE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.