SignIn
Kerala Kaumudi Online
Sunday, 28 February 2021 10.06 PM IST

കൊവിഡ് കാലത്ത് വസ്ത്രങ്ങൾക്കും വേണം അധികശ്രദ്ധ,​ ​വ​സ്ത്ര​ങ്ങ​ളെ​ ​എ​ങ്ങ​നെ​ അ​ണു​വി​മു​ക്ത​മാ​ക്കാം

dress

വീ​ട്ടി​ലാ​യാ​ലും​ ​പു​റ​ത്താ​യാ​ലും​ ​കീ​ടാ​ണു​ക്ക​ളും​ ​ബാ​ക്‌​ടീ​രി​യ​യും​ ​വൈ​റ​സു​മെ​ല്ലാം​ ​ന​മ്മ​ൾ​ ​അ​റി​ഞ്ഞാ​ലും​ ​ഇ​ല്ലെ​ങ്കി​ലും​ ​വ​സ്ത്ര​ത്തി​ലും​ ​മു​ടി​യി​ലും​ ​ദേ​ഹ​ത്തു​മെ​ല്ലാം​ ​പ​റ്റി​പ്പി​ടി​ക്കാ​റു​ണ്ട്.​ ​ഏ​തെ​ങ്കി​ലു​മൊ​രി​ടം​ ​സ്‌​പ​ർ​ശി​ക്കു​മ്പോ​ൾ,​ ​കാ​റ്റി​ലൂ​ടെ,​ ​ചു​മ​രി​ൽ​ ​പി​ടി​ക്കു​മ്പോ​ൾ,​ ​ആ​രെ​യെ​ങ്കി​ലും​ ​കെ​ട്ടി​പ്പി​ടി​ക്കു​മ്പോ​ൾ,​ ​ചു​മ​യ്‌​ക്കു​മ്പോ​ൾ​ ​എ​ല്ലാം​ ​അ​ണു​ക്ക​ൾ​ ​പ​റ്റി​പ്പി​ടി​ക്കു​ന്നു​ണ്ട്.​ ​ഇ​ത് ​ന​മ്മു​ടെ​ ​വ​സ്ത്ര​ങ്ങ​ളി​ലും​ ​എ​ത്ത​പ്പെ​ടു​ന്നു.​ ​വ​സ്ത്ര​ങ്ങ​ൾ​ ​ന​ന്നാ​യി​ ​ക​ഴു​കി​യി​ല്ലെ​ങ്കി​ൽ​ ​രോ​ഗ​ങ്ങ​ൾ​ ​വ​രാ​ൻ​ ​സാ​ദ്ധ്യ​ത​ ​കൂ​ടു​ത​ലാ​ണ്.​ ​നാം​ ​സുരക്ഷിതരാ​യി​രി​ക്കാ​ൻ​ ​വ​സ്ത്ര​ങ്ങ​ളും​ ​സുരക്ഷിതമാ​കേ​ണ്ട​തു​ണ്ട്.​ ​അ​റി​യാം​ ​എ​ങ്ങ​നെ​ ​വ​സ്ത്ര​ങ്ങ​ളെ​ ​അ​ണു​വി​മു​ക്ത​മാ​ക്കാ​മെ​ന്ന്.
​വി​ഴു​പ്പ് ​കൂ​ട്ടി​യി​ടേ​ണ്ട
മി​ക്ക​ ​വീ​ടു​ക​ളി​ലും​ ​ആ​ഴ്‌​ച​യി​ലൊ​രി​ക്ക​ലാ​ണ് ​വ​സ്ത്ര​ങ്ങ​ളെ​ല്ലാം​ ​ഒ​രു​മി​ച്ച് ​വാ​ഷ് ​ചെ​യ്യു​ന്ന​ത്.​ ​ആ​ ​ഒ​രാ​ഴ്ച​ ​മു​ഴു​വ​ൻ​ ​ഒ​രു​ ​സ്ഥ​ല​ത്ത് ​അ​ഴു​ക്കു​വ​സ്ത്ര​ങ്ങ​ൾ​ ​കൂ​ട്ടി​ ​വ​യ്‌​ക്കു​ക​യും​ ​ചെ​യ്യു​ന്നു.​ ​മ​ഴ​ ​സീ​സ​ണാ​ണെ​ങ്കി​ൽ​ ​വ​സ്ത്ര​ങ്ങ​ളി​ൽ​ ​ഈ​ർ​പ്പം​ ​ഉ​ണ്ടാ​കും.​ ​രോ​ഗാ​ണു​ക്ക​ൾ​ക്ക് ​വ​ള​രാ​ൻ​ ​അ​നു​കൂ​ല​ ​സാ​ഹ​ച​ര്യം​ ​ഉ​ണ്ടാ​വു​ക​യും​ ​ചെ​യ്യു​ന്നു.​ ​കൊ​റോ​ണ​ ​വൈ​റ​സ് ​ബാ​ധ​യു​ടെ​ ​ഈ​ ​കാ​ല​ത്ത് ​സ്ഥി​തി​ ​കൂ​ടു​ത​ൽ​ ​അ​പ​ക​ട​ക​ര​മാ​വു​ക​യും​ ​ചെ​യ്യും.
ചി​ല​ ​ബാ​ക്‌​ടീ​രി​യ​ക​ൾ​ക്ക് ​കേ​വ​ലം​ ​മ​ണി​ക്കൂ​റു​ക​ൾ​ ​മാ​ത്ര​മാ​ണ് ​ആ​യു​സ്.​ ​എ​ന്നാ​ൽ​ ​ഇ​ ​കോ​ളി,​ ​സാ​ൽ​മൊ​ണ​ല്ല,​ ​സ്റ്റെ​ഫി​ലോ​ ​കോ​ക്ക​സ് ​തു​ട​ങ്ങി​യ​ ​ബാ​ക്‌​ടീ​രി​യ​ക​ൾ​ക്ക് ​ആ​ഴ്‌​ച​ക​ളോ​ളം​ ​ജീ​വി​ക്കാ​ൻ​ ​ക​ഴി​യും.​ ​അ​തു​കൊ​ണ്ടാ​ണ് ​വ​സ്ത്ര​ങ്ങ​ൾ​ ​കു​ന്നു​കൂ​ട്ടി​യി​ട​രു​ത് ​എ​ന്നു​ ​പ​റ​യു​ന്ന​ത്.
കു​ഞ്ഞു​വ​സ്ത്ര​ങ്ങ​ൾ​ക്ക് ​പ്ര​ത്യേ​ക​ ​കെ​യർ
വീ​ട്ടി​ൽ​ ​ചെ​റി​യ​ ​കു​ഞ്ഞു​ങ്ങ​ൾ​ ​ഉ​ണ്ടെ​ങ്കി​ൽ​ ​അ​വ​രു​ടെ​ ​വ​സ്ത്ര​ങ്ങ​ൾ​ ​അ​ല​ക്കു​മ്പോ​ൾ​ ​പ്ര​ത്യേ​ക​ ​ശ്ര​ദ്ധ​ ​വേ​ണം.​ ​അ​വ​ർ​ ​മ​ണ്ണി​ലും​ ​ചെ​ളി​യി​ലും​ ​ക​ളി​ക്കു​ക​യും​ ​ക​ളി​പ്പാ​ട്ട​ങ്ങ​ളും​ ​മ​റ്റും​ ​ധ​രി​ച്ച​ ​വ​സ്ത്രം​ ​കൊ​ണ്ട് ​തു​ട​യ്‌​ക്കു​ക​യും​ ​എ​ല്ലാം​ ​ചെ​യ്യും.​ ​അ​തി​നാ​ൽ​ ​കു​ട്ടി​ക​ളു​ടെ​ ​വ​സ്ത്ര​ങ്ങ​ളി​ലാ​ണ് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​അ​ണു​ക്ക​ൾ​ ​കാ​ണാ​ൻ​ ​സാ​ധ്യ​ത​യു​ള്ള​ത്.​ ​അ​ത്ത​രം​ ​തു​ണി​ക​ൾ​ ​മ​റ്റു​ ​തു​ണി​ക​ൾ​ക്കൊ​പ്പം​ ​അ​ല​ക്കു​മ്പോ​ൾ​ ​അ​ണു​ക്ക​ൾ​ ​വ്യാ​പി​ക്കാ​നി​ട​യാ​കു​ന്നു.​ ​കെ​മി​ക്ക​ലു​ക​ൾ​ ​കു​റ​ഞ്ഞ​ ​ലി​ക്വി​ഡ്,​ ​പൗ​ഡ​ർ,​ ​സോ​പ്പ് ​ഉ​പ​യോ​ഗി​ച്ച് ​കു​ട്ടി​ക​ളു​ടെ​ ​വ​സ്ത്ര​ങ്ങ​ൾ​ ​വേ​റി​ട്ട് ​അ​ല​ക്കു​ക.​ ​ഡി​സി​ൻ​ഫ​ക്ട​ന്റ് ​ ലായനി ഉ​പ​യോ​ഗി​ച്ച് ​അ​ണു​വി​മു​ക്ത​മാ​ക്കു​ക​യും​ ​ചെ​യ്യു​ക.
​അ​ടു​ക്കാം​ ​അ​ല​മാ​ര​ ​

cl

  • അ​ല​മാ​ര​യി​ൽ​ ​വ​സ്ത്ര​ങ്ങ​ൾ​ ​വ​യ്‌​ക്കു​ന്ന​തി​ന് ​മു​മ്പ് ​പേ​പ്പ​ർ​ ​വി​രി​ക്കു​ന്ന​ത് ​ഈ​ർ​പ്പം​ ​കു​റ​യാ​ൻ​ ​ഉ​പ​ക​രി​ക്കും.​ ​അ​ട​ച്ച​ ​സ്ഥ​ല​ത്തി​നു​ള്ളി​ലെ​ ​ഈ​ർ​പ്പം​ ​പേ​പ്പ​ർ​ ​നി​യ​ന്ത്രി​ക്കും.​
  • ​വാ​ർ​ഡ്രോ​ബി​ൽ​ ​അ​ൽ​പം​ ​ഉ​പ്പ് ​പൊ​തി​ഞ്ഞ് ​വെ​ക്കു​ന്ന​തും​ ​ഈ​ർ​പ്പം​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​ന​ല്ല​താ​ണ്.​
  • മ​സ്ലി​ൻ​ ​ബാ​ഗി​ലോ​ ​മ​റ്റോ​ ​കു​റ​ച്ച് ​ക​ർ​പ്പൂ​രം​ ​നി​റ​ച്ച് ​അ​ല​മാ​ര​യി​ൽ​ ​വ​ച്ചാ​ൽ​ ​ഈ​ർ​പ്പം​ ​കു​റ​ക്കു​ന്ന​തി​നൊ​പ്പം​ ​വ​സ്ത്ര​ങ്ങ​ളു​ടെ​ ​ദു​ർ​ഗ​ന്ധം​ ​ഇ​ല്ലാ​താ​ക്കാ​നും​ ​സ​ഹാ​യി​ക്കും.​ ​
  • വാ​ർ​ഡ്രോ​ബിെ​ന്റ​ ​ഏ​തെ​ങ്കി​ലു​മൊ​രു​ ​ഭാ​ഗ​ത്ത് ​അ​ൽ​പം​ ​ഉ​ണ​ങ്ങി​യ​ ​വേ​പ്പി​ല​ ​ഇ​ട്ടാ​ൽ​ ​വ​സ്ത്ര​ങ്ങ​ളു​ടെ​ ​പു​തു​മ​ ​നി​ല​നി​ർ​ത്താ​നും​ ​പൂ​പ്പ​ൽ​ ​പ​ട​രു​ന്ന​ത് ​ഒ​ഴി​വാ​ക്കാ​നു​മാ​കും.​
  • ​വ​സ്ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​നാ​ഫ്‌​ത​ലീ​ൻ​ ​ബോ​ളു​ക​ൾ​ ​വെ​ക്കു​ന്ന​ത് ​കൂ​റ​ ​പോ​ലു​ള്ള​ ​ജീ​വി​ക​ളെ​ ​അ​ല​മാ​ര​യി​ൽ​ ​നി​ന്ന് ​അ​ക​റ്റാ​ൻ​ ​സ​ഹാ​യ​ക​ര​മാ​ണ്.

​പൂ​പ്പ​ലേ​ ​വിട

വാ​യു​വി​ലെ​ ​ഈ​ർ​പ്പം,​ ​വാ​യു​സ​ഞ്ചാ​ര​ത്തി​ന്റെ​ ​കു​റ​വ് ​എ​ന്നി​വ​ ​കാ​ര​ണം​ ​വ​ള​രു​ന്ന​ ​ഒ​രു​ ​ഫം​ഗ​സാ​ണ് ​വ​സ്ത്ര​ങ്ങ​ളി​ൽ​ ​കാ​ണു​ന്ന​ ​പൂ​പ്പ​ൽ.​ ​ഈ​ ​ര​ണ്ട് ​കാ​ര​ണ​ങ്ങ​ളും​ ​ഒ​ഴി​വാ​ക്കാ​നാ​യാ​ൽ​ ​പൂ​പ്പ​ലും​ ​ഒ​ഴി​വാ​ക്കാം.
അ​ല​മാ​ര​ ​പു​റം​ചു​മ​രി​നോ​ട് ​ചേ​ർ​ന്ന് ​നി​ൽ​ക്കു​ന്ന​ത് ​ഒ​ഴി​വാ​ക്കു​ന്ന​ത് ​ഈ​ർ​പ്പം​ ​കു​റ​ക്കാ​നു​ള്ള​ ​ഒ​രു​ ​വ​ഴി​യാ​ണ്.​ ​മ​റ്റേ​തെ​ങ്കി​ലും​ ​ചു​മ​രി​നോ​ട് ​ചേ​ർ​ത്തി​ടു​ക​യോ​ ​ചു​മ​രി​നും​ ​അ​ല​മാ​ര​ക്കും​ ​ഇ​ട​യി​ൽ​ ​അ​ൽ​പം​ ​സ്ഥ​ലം​ ​വി​ടു​ക​യോ​ ​ചെ​യ്യാം.​ ​സ​മീ​പ​ഭാ​വി​യി​ൽ​ ​ധ​രി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കാ​ത്ത​ ​വ​സ്ത്ര​ങ്ങ​ൾ​ ​സൂ​ക്ഷി​ക്കുേ​മ്പാ​ൾ​ ​പൂ​ർ​ണ​മാ​യും​ ​ഉ​ണ​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ​ഉ​റ​പ്പു​വ​രു​ത്ത​ണം.​ ​ശേ​ഷം​ ​വാ​യു​ ​ക​ട​ക്കാ​ത്ത​ ​വി​ധം​ ​പൊ​തി​ഞ്ഞ് ​സൂ​ക്ഷി​ച്ചാ​ൽ​ ​പൂ​പ്പ​ൽ​ ​പി​ടി​ക്കു​ന്ന​തി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ടാം.​ ​അ​ല​മാ​ര​യി​ൽ​ ​വ​ള​രെ​ക്കാ​ല​മാ​യി​ ​അ​ടു​ക്കി​ ​വച്ച​ ​വ​സ്ത്ര​ങ്ങ​ളി​ൽ​ ​പൂ​പ്പ​ൽ​ ​വ​ള​രും.​ ​വ​സ്ത്ര​ങ്ങ​ൾ​ ​എ​ല്ലാ​യ്‌​പ്പോ​ഴും​ ​ഉ​ണ​ങ്ങി​യ​താ​ണെ​ന്ന് ​ഉ​റ​പ്പാ​ക്കു​ക.​ ​ക​ഴി​യു​മെ​ങ്കി​ൽ,​ ​അ​ല​മാ​ര​യി​ൽ​ ​അ​ടു​ക്കി​ ​വെ​ക്കു​ന്ന​തി​ന് ​മു​മ്പാ​യി​ ​വ​സ്ത്ര​ങ്ങ​ൾ​ ​വെ​യി​ല​ത്ത് ​ഉ​ണ​ക്ക​ണം.​ ​ഡ്രൈ​യ​റി​ൽ​ ​ഉ​ണ​ക്കി​യ​തി​ന് ​ശേ​ഷ​വും​ ​ഇ​ങ്ങ​നെ​ ​വെ​യി​ല​ത്ത് ​ഉ​ണ​ക്കു​ന്ന​ത് ​ഈ​ർ​പ്പാം​ശം​ ​ഇ​ല്ലാ​താ​ക്കാ​ൻ​ ​ന​ല്ല​താ​ണ്.​ ​അ​ല​മാ​ര​യി​ൽ​ ​സൂ​ക്ഷി​ച്ച​ ​വ​സ്ത്ര​ങ്ങ​ൾ​ ​ഇ​ട​ക്കൊ​ന്ന് ​എ​ടു​ത്ത് ​പ​രി​ശോ​ധി​ക്കു​ന്ന​തും​ ​ഇ​നി​ ​ധ​രി​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​യി​ല്ലെ​ന്ന് ​ക​രു​തു​ന്ന​വ​ ​ഒ​ഴി​വാ​ക്കു​ന്ന​തും​ ​ന​ല്ല​താ​ണ്.​ ​എ​റെ​ ​കാ​ല​മാ​യി​ ​അ​ന​ങ്ങാ​തെ​യി​രി​ക്കു​ന്ന​ ​വ​സ്ത്ര​ങ്ങ​ളി​ൽ,​ ​മ​ഴ​ക്കാ​ലം​ ​പോ​ലു​ള്ള​ ​സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ​ ​ഈ​ർ​പ്പം​ ​വ​രാ​നും​ ​പൂ​പ്പ​ൽ​ ​വ​ള​രാ​നു​മു​ള്ള​ ​സാ​ദ്ധ്യ​ത​യേ​റെ​യാ​ണ്.​ ​മ​റ്റു​ ​വ​സ​ത്ര​ങ്ങ​ളെ​ ​കൂ​ടി​ ​ആ​ ​പൂ​പ്പ​ൽ​ ​പി​ന്നീ​ട് ​ന​ശി​പ്പി​ക്കു​ക​യും​ ​ചെ​യ്യും.
​പു​റ​ത്ത് ​പോ​യി​ ​വ​ന്നാൽ
എ​ത്ര​ ​ക്ഷീ​ണ​മാ​ണെ​ങ്കി​ലും​ ​തി​ര​ക്കാ​ണെ​ങ്കി​ലും​ ​ധ​രി​ച്ച​ ​വ​സ്ത്ര​ങ്ങ​ൾ​ ​ക​ഴു​കി​ ​വൃ​ത്തി​യാ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക.​ ​കൊ​റോ​ണ​ ​വൈ​റ​സി​ന് ​ദി​വ​സ​ങ്ങ​ളോ​ളം​ ​വ​സ്ത്ര​ങ്ങ​ളി​ൽ​ ​ജീ​വ​നോ​ടെ​ ​ത​ങ്ങാ​ൻ​ ​ക​ഴി​യു​മെ​ന്നാ​ണ് ​പ​ഠ​നം​ ​പ​റ​യു​ന്ന​ത്.​ ​ഈ​ർ​പ്പം​ ​കൂ​ടി​ ​ഉ​ണ്ടാ​യാ​ൽ​ ​വൈ​റ​സ് ​കൂ​ടു​ത​ൽ​ ​കാ​ലം​ ​ശ​ക്തി​യോ​ടെ​ ​വ​ള​രു​ക​യും​ ​ചെ​യ്യും.​ ​പു​റ​ത്തു​ ​പോ​യി​ ​വ​ന്നാ​ൽ​ ​വ​സ്ത്ര​ങ്ങ​ൾ​ ​ഡി​സി​ൻ​ഫ​ക്‌​ട​ന്റ് ​ചെ​യ്യേ​ണ്ട​തു​ണ്ടെ​ന്ന് ​പ​റ​യു​ന്ന​തി​ന്റെ​ ​കാ​ര​ണ​മി​താ​ണ്.
​ഇ​ങ്ങ​നെ​ ​ക​ഴു​കാം
ബ​ക്ക​റ്റി​ൽ​ ​ഡി​റ്റ​ർ​ജ​ന്റ് ​ഇ​ട്ടി​ള​ക്കി​ ​അ​തി​ൽ​ ​അ​ൽ​പ​നേ​രം​ ​വ​സ്ത്രം​ ​മു​ക്കി​ ​വ​ച്ച് ​ഉ​ര​ച്ചു​ ​ക​ഴു​കു​ന്ന​താ​ണ് ​ന​ല്ല​ ​രീ​തി.​ ​അ​ണു​ക്ക​ൾ​ ​പൂ​ർ​ണ്ണ​മാ​യും​ ​ഇ​ല്ലാ​താ​കാ​ൻ​ ​ഇ​ത് ​സ​ഹാ​യി​ക്കും.​ ​വാ​ഷിം​ഗ് ​മെ​ഷീ​നി​ൽ​ ​തു​ണി​ ​ക​ഴു​കു​മ്പോ​ൾ​ ​ആ​ദ്യം​ ​ത​ന്നെ​ ​മെ​ഷീ​നി​ൽ​ ​വെ​ള്ളം​ ​ഉ​പ​യോ​ഗി​ച്ച് ​വൃ​ത്തി​യാ​യി​ ​ക​ഴു​കി​യ​ ​ശേ​ഷം​ 15​ ​മി​നി​റ്റ് ​വ​സ്ത്ര​ങ്ങ​ൾ​ ​ഡി​റ്റ​ർ​ജ​ന്റി​ൽ​ ​മു​ക്കി​ ​വ​യ്‌​ക്ക​ണം.​ ​എ​ന്നാ​ലേ​ ​വ​സ്ത്രം​ ​പൂ​ർ​ണ്ണ​മാ​യും​ ​ക്ലീ​ൻ​ ​ആ​വു​ക​യു​ള്ളൂ.

cc

​ചൂ​ടു​വെ​ള്ള​ത്തി​ൽ​ ​ക​ഴു​കുക
സെ​ന്റ​ർ​ ​ഫോ​ർ​ ​ഡി​സീ​സ് ​ക​ൺ​ട്രോ​ളി​ന്റെ​ ​റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് ​ഇ​ളം​ ​ചൂ​ടു​ ​വെ​ള്ള​ത്തി​ൽ​ ​വ​സ്ത്ര​ങ്ങ​ൾ​ ​ക​ഴു​കു​ന്ന​ത് ​രോ​ഗാ​ണു​ക്ക​ൾ​ ​പൂ​ർ​ണ്ണ​മാ​യി​ ​ന​ശി​ക്കാ​ൻ​ ​സ​ഹാ​യി​ക്കും.​ ​അ​തു​പോ​ലെ​ ​ഡി​റ്റ​ർ​ജ​ന്റ് ​ക്വാ​ളി​റ്റി​ ​ഉ​ള്ള​തു​മാ​യി​രി​ക്ക​ണം.​ ​ചി​ല​ ​വ​സ്ത്ര​ങ്ങ​ൾ​ ​ചൂ​ടു​വെ​ള്ള​ത്തി​ൽ​ ​ക​ഴു​കാ​ൻ​ ​പാ​ടി​ല്ല​ ​എ​ന്നു​ണ്ടെ​ങ്കി​ൽ​ ​അ​തും​ ​ശ്ര​ദ്ധി​ക്കു​ക.
​ട​വ​ലു​ക​ളു​ടെ​ ​വൃ​ത്തി
കു​ളി​ ​ക​ഴി​ഞ്ഞാ​ൽ​ ​ട​വലു​ക​ൾ​ ​മാ​ത്ര​മാ​യി​ ​പ്ര​ത്യേ​കം​ ​ബ​ക്ക​റ്റി​ൽ​ ​മു​ക്കി​ ​വ​ച്ച് ​ക​ഴു​കി​ക്ക​ള​യ​ണം.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​വൃ​ത്തി​യോ​ടെ​ ​സൂ​ക്ഷി​ക്കേ​ണ്ട​ ​തു​ണി​യാ​ണി​ത്.​ ​ചി​ല​ ​ട​വലു​ക​ൾ​ക്ക് ​ക​നം​ ​കൂ​ടു​ത​ലാ​യി​രി​ക്കും.​ ​അ​തി​നാ​ൽ​ ​ഉ​ണ​ങ്ങാ​ൻ​ ​സ​മ​യ​മെ​ടു​ക്കു​ക​യും​ ​ചെ​യ്യും.​ ​ബാ​ത്‌​ ​റൂം,​ ​കി​ച്ച​ൺ​ ​ട​വ​ലു​ക​ൾ​ ​അ​ഴു​ക്കു​മാ​യി​ ​കൂ​ടു​ത​ൽ​ ​സ​മ്പ​ർ​ക്കം​ ​വ​രു​ന്ന​തി​നാ​ൽ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്ക​ണം.​ ​സാ​ൽ​മൊ​ണെ​ല്ല,​ ​ഇ​ ​കോ​ളി​ ​ബാ​ക്‌​ടീ​രി​യ​ക​ളാ​ണ് ​ഇ​വ​യി​ലു​ണ്ടാ​കു​ക.​ ​ചൂ​ടു​വെ​ള്ള​ത്തി​ൽ​ ​ഡി​റ്റ​ർ​ജെ​ന്റ് ​ഇ​ട്ട് ​ക​ഴു​കി​യെ​ടു​ക്കു​ക.​ ​ബാ​ക്‌​ടീ​രി​യ​ക​ളെ​ല്ലാം​ ​ന​ശി​ക്കും.
ബ്ലീ​ച്ച് ​ചെ​യ്യാം
ന​ല്ലൊ​രു​ ​ഡി​സി​ൻ​ഫ​ക്‌​ട​ർ​ ​ആ​ണ് ​ബ്ലീ​ച്ച്.​ ​പ​ക്ഷേ​ ​തു​ണി​ക​ളി​ൽ​ ​നേ​രി​ട്ട് ​ബ്ലീ​ച്ച് ​പ്ര​യോ​ഗി​ക്കു​ന്ന​തും​ ​ന​ല്ല​ത​ല്ല.​ ​വ​സ്ത്ര​ങ്ങ​ൾ​ക്കു​ ​വേ​ണ്ടി​ ​പ്ര​ത്യേ​കം​ ​ബ്ലീ​ച്ച് ഉ​പ​യോ​ഗി​ക്ക​ണം.​ ​ഓ​രോ​ ​വ​സ്ത്ര​ത്തി​നും​ ​എ​ത്ര​ ​അ​ള​വ് ​ബ്ലീ​ച്ച് ​വേ​ണം​ ​എ​ന്ന​തും​ ​ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്.
സ്റ്റീ​മിം​ഗ്
ബാ​ക്ടീ​രി​യ​ക​ളെ​ ​ന​ശി​പ്പി​ക്കാ​നു​ള്ള​ ​മ​റ്റൊ​രു​ ​ഉ​പാ​ധി​യാ​ണ് ​സ്റ്റീ​മിം​ഗ്.​ ​വ​സ്ത്ര​ങ്ങ​ൾ​ക്ക് ​ന​ല്ല​ ​ഫി​നി​ഷിം​ഗ് ​ല​ഭ്യ​മാ​ക്കാ​നും​ ​ഇ​തു​ ​സ​ഹാ​യി​ക്കും.​ ​സ്റ്റീ​മ​ർ​ ​ടെ​ക്‌​നോ​ള​ജി​യു​ള്ള​ ​വാ​ഷിം​ഗ് ​മെ​ഷീ​നു​ക​ൾ​ ​ഇ​ന്ന് ​മാ​ർ​ക്ക​റ്റി​ൽ​ ​ല​ഭ്യ​മാ​ണ്.​ 90​ ​ശ​ത​മാ​നം​ ​ബാ​ക്ടീ​രി​യ​യെ​ ​കൊ​ല്ലാ​ൻ​ ​ഇ​തു​ ​ഉ​പ​ക​രി​ക്കും.​ ​സ്റ്റീം​ ​ക്ലീ​നിം​ഗ് ​എ​ന്ന​ ​ഓ​പ്ഷ​ൻ​ ​വ​ള​രെ​ ​ന​ല്ല​ ​മാ​ർ​ഗ​മാ​ണ്.
​വാ​ഷ​റും​ ​ബ​ക്ക​റ്റും
വാ​ഷിം​ഗ് ​മെ​ഷീ​നി​ലാ​യാ​ലും​ ​ബ​ക്ക​റ്റി​ലാ​യാ​ലും​ ​വ​സ്ത്രം​ ​ക​ഴു​കു​ന്ന​തി​ന് ​മു​മ്പ് ​അ​വ​ ​ര​ണ്ടും​ ​വൃ​ത്തി​യാ​ക്ക​ണം.​ ​വാ​ഷിം​ഗ് ​മെ​ഷീ​ന്റെ​ ​അ​ക​ത്തും​ ​അ​തി​ന്റെ​ ​അ​ട​പ്പി​നോ​ടു​ ​ചേ​ർ​ന്ന​ ​ഭാ​ഗ​ത്തു​മെ​ല്ലാം​ ​ബാ​ക്ടീ​രി​യ​ക​ളു​ടെ​ ​കേ​ന്ദ്ര​മാ​കാം.​ ​ന​ന്നാ​യി​ ​ക​ഴു​കി​യ​ ​ശേ​ഷം​ ​മാ​ത്രം​ ​ഇ​വ​ ​അ​ല​ക്കാ​ൻ​ ​ഉ​പ​യോ​ഗി​ക്കു​ക.
​ഡി​റ്റ​ർ​ജ​ന്റ് ​തെ​ര​ഞ്ഞെ​ടു​ക്കു​മ്പോൾ
സോ​പ്പു​പൊ​ടി​യോ​ ​ലി​ക്വി​ഡ് ​സോ​പ്പോ​ ​തെ​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ​ ​ചി​ല​ ​കാ​ര്യ​ങ്ങ​ൾ​ ​ശ്ര​ദ്ധി​ക്കാം.​

  • ലി​ക്വി​ഡ് ​ഡി​റ്റ​ർ​ജ​ന്റ് ​പൗ​ഡ​ർ​ ​ഡി​റ്റ​ർ​ജ​ന്റി​നെ​ ​അ​പേ​ക്ഷി​ച്ച് ​വി​ല​ ​കൂ​ടു​ത​ലാ​ണ്.​ ​പ​ക്ഷേ​ ​ലി​ക്വി​ഡ് ​ഡി​റ്റ​ർ​ജ​ന്റി​ന്റെ​ ​അ​ള​വ് ​എ​ത്ര​ ​വേ​ണ​മെ​ന്ന് ​നി​ശ്ച​യ​മി​ല്ലെ​ങ്കി​ൽ​ ​പൗ​ഡ​ർ​ ​ഡി​റ്റ​ർ​ജ​ന്റാണ് ​ലാ​ഭ​ക​രം.​ ​
  • മാ​ർ​ക്ക​റ്റി​ൽ​ ​കോ​മ്പി​നേ​ഷ​ൻ​ ​ഡി​റ്റ​ർ​ജ​ന്റു​ക​ൾ​ ​ല​ഭ്യ​മാ​ണ്.​ ​ബ്ലീ​ച്ചും​ ​ഫാ​ബ്രി​ക് ​സോ​ഫ്റ്റ് ​സോ​പ്പു​ ​പൊ​ടി​യും​ ​ചേ​ർ​ന്ന​താ​ണി​ത്.​ ​എ​ല്ലാം​ ​വെ​വ്വേ​റെ​ ​വാ​ങ്ങു​വാ​ൻ​ ​പ​ണ​മി​ല്ലെ​ങ്കി​ൽ​ ​ഈ​ ​കോ​മ്പി​നേ​ഷ​ൻ​ ​പാ​ക്കു​ക​ൾ​ ​ഉ​പ​യോ​ഗി​ക്കാം.​ ​
  • കു​ട്ടി​ക​ളു​ടെ​ ​വ​സ്ത്ര​ങ്ങ​ൾ​ക്ക് ​വീ​ര്യം​ ​കു​റ​ഞ്ഞ​ ​ഡി​റ്റ​ർ​ജ​ന്റ് ​വാ​ങ്ങു​ക.​
  • ​ഫാ​ബ്രി​ക് ​സോ​ഫ്റ്റ്‌​ന​ർ​ ​ആ​വ​ശ്യ​മു​ള്ള​താ​ണോ​ ​എ​ന്ന് ​തോ​ന്നു​മെ​ങ്കി​ലും​ ​ബ​ഡ‌്ജ​റ്റി​ന​നു​സ​രി​ച്ച് ​ഇ​ത് ​ഉ​പ​യോ​ഗി​ക്കാം.​ ​വ​സ്ത്ര​ങ്ങ​ൾ​ ​ഡെ​ലി​ക്കേ​റ്റാ​യി​രി​ക്കും.​

​ ​ഷൂ​വും​ ​ബാ​ഗും​ ​സൂ​ക്ഷി​ക്കാം
മ​ഴ​ക്കാ​ല​ത്ത് ​ലെ​ത​ർ​ ​ചെ​രി​പ്പു​ക​ളും​ ​ഷൂ​വു​ക​ളും​ ​ബാ​ഗു​ക​ളു​മൊ​ക്കെ​ ​നാ​ശ​മാ​കാ​ൻ​ ​ചെ​റി​യ​ ​ഒ​ര​ശ്ര​ദ്ധ​ ​മ​തി.​ ​ഷൂ​സും​ ​ബാ​ഗു​ക​ളു​മൊ​ക്കെ​ ​സൂ​ക്ഷി​ച്ച് ​വെ​ച്ച​ ​സ്ഥ​ലം​ ​ഈ​ർ​പ്പ​ ​ര​ഹി​ത​മാ​യി​രി​ക്ക​ണം.​ ​വാ​ക്‌​സ് ​പോ​ളി​ഷ് ​അ​ല്ലെ​ങ്കി​ൽ​ ​ഡ​സ്റ്റ​ർ​ ​ബ്ര​ഷ് ​ഉ​പ​യോ​ഗി​ച്ച് ​അ​വ​യെ​ ​വൃ​ത്തി​യാ​ക്കി​ ​നേ​ർ​ത്ത​ ​തു​ണി​ ​സ​ഞ്ചി​ക​ളി​ൽ​ ​പൊ​തി​ഞ്ഞ് ​വെ​ക്കു​ന്ന​താ​ണ് ​ന​ല്ല​ത്.​ ​സി​ലി​ക്ക​ ​ജെ​ൽ​ ​പാ​ക്ക​റ്റു​ക​ൾ​ ​ഷൂ​സി​ലും​ ​ബാ​ഗി​ലും​ ​ഇ​ട്ട​ ​ശേ​ഷം​ ​തു​ണി​യി​ൽ​ ​പൊ​തി​ഞ്ഞ് ​വെ​ക്കു​ന്ന​താ​ണ് ​ന​ല്ല​ത്.​ ​സി​ലി​ക്ക​ ​ജെ​ൽ​ ​ഈ​ർ​പ്പ​വും​ ​ദു​ർ​ഗ​ന്ധ​വും​ ​ആ​ഗി​ര​ണം​ ​ചെ​യ്യും.​ ​പ്ലാ​സ്റ്റി​ക് ​ബാ​ഗു​ക​ൾ​ ​അ​ക​ത്തു​ള്ള​ ​ഈ​ർ​പ്പം​ ​പു​റ​ത്ത് ​വി​ടാ​തെ​ ​സൂ​ക്ഷി​ക്കു​ന്ന​തി​നാ​ൽ​ ​ലെ​ത​റി​നെ​ ​ന​ശി​പ്പി​ക്കും.​ ​അ​തി​നാ​ൽ,​ ​ലെ​ത​ർ​ ​വ​സ്‌​തു​ക്ക​ൾ​ ​ന​ന്നാ​യി​ ​ഉ​ണ​ങ്ങി​യ​ ​അ​വ​സ്ഥ​യി​ല​ല്ലെ​ങ്കി​ൽ​ ​തു​ണി​ ​സ​ഞ്ചി​യി​ൽ​ ​ത​ന്നെ​ ​സൂ​ക്ഷി​ക്കു​ന്ന​താ​ണ് ​ന​ല്ല​ത്.​ ​ഷൂ​സ് ​സൂ​ക്ഷി​ക്കു​ന്ന​ ​അ​റ​യി​ൽ​ ​ക​ർ​പ്പൂ​രം,​ ​നാഫ്‌​തലി​ൻ,​ ​ഉ​പ്പ് ​എ​ന്നി​വ​ ​വ​യ്‌​ക്കു​ന്ന​ത് ​ന​ല്ല​താ​ണ്.​ ​ഷൂ​സും​ ​ബാ​ഗു​ക​ളും​ ​ഉ​ണ​ക്കാ​ൻ​ ​ഹെ​യ​ർ​ ​ഡ്ര​യ​ർ​ ​ഉ​പ​യോ​ഗി​ക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKLY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.