SignIn
Kerala Kaumudi Online
Monday, 19 April 2021 5.45 PM IST

അഗസ്‌ത്യായനം; അ​ഗ​സ്‌​ത്യ​ദ​ർ​ശ​ന​ത്തി​നാ​യി​ ​ഒരു​ ​തീ​ർ​ത്ഥ​യാ​ത്ര​ ​

ee

​എങ്ങ​നെ​യാ​ണ് ​കാ​ലാ​തീ​ത​മാ​യി​ ​ഈ​ ​നാ​മം​ ​നി​ല​നി​ൽ​ക്കു​ന്ന​ത്?​ ​ ഈ ​ചോ​ദ്യം​ ​പ​ല​പ്പോ​ഴും​ ​മ​ന​സി​ൽ​ ​നി​റ​ഞ്ഞി​രു​ന്നു.​ ​അ​ത്ഭു​ത​മെ​ന്ന് ​പ​റ​യ​ട്ടെ​ ​അ​ഗ​സ്‌​ത്യ​നെ​ക്കു​റി​ച്ചു​ള്ള​ ​ഉ​ത്ത​ര​ങ്ങ​ൾ​ ​മ​ന​സി​ൽ​ ​വ​ന്ന് ​ നി​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു.​ ​ഓ​രോ​ ​അ​ഗ​സ്‌​ത്യ​കൂ​ട​ ​സ​ന്ദ​ർ​ശ​ന​വും​ ​നി​ര​വ​ധി​ ​ഉ​ത്ത​ര​ങ്ങ​ൾ​ ​ന​ൽ​കു​കയാണ്...

​വീണ്ടും​ ​ ഒ​രു​ ​അ​ഗ​സ്‌​ത്യാ​യ​നം​ ​ക​ഴി​ഞ്ഞു.​ ​ഇ​ത് ​ഇ​രു​പ​ത്തി​നാ​ലാം​ ​ത​വ​ണ.​ ​ഓ​രോ​ ​വ​ർ​ഷം​ ​ക​ട​ന്നു​പോ​കു​മ്പോ​ഴും​ ​അ​ഗ​സ്‌​ത്യ​പ​ർ​വ​തം​ ​ഹൃ​ദ​യ​ത്തോ​ട് ​സം​വ​ദി​ക്കും,​ ​മാ​തൃ​വാ​ത്സ​ല്യ​ത്തോ​ടെ​ ​സ്വാ​ഗ​തം​ ​ചെ​യ്യും.​ ​അ​പ്പോ​ൾ​ ​മ​ന​സ് ​തു​ടി​കൊ​ട്ടും,​ ​അ​ഗ​സ്‌​ത്യ​ദ​ർ​ശ​ന​ത്തി​നാ​യി​ ​അ​വി​ടെ​ ​തീ​ർ​ത്ഥ​യാ​ത്ര​ ​ആ​രം​ഭി​ക്കു​ക​യാ​യി.​ ​ന​മ്മ​ൾ​ ​പോ​ലും​ ​അ​റി​യാ​തെ.​ ​പ​തി​വു​പോ​ലെ​ ​ഇ​ത്ത​വ​ണ​യും​ ​അ​ഗ​സ്‌​ത്യ​ക​ള​രി​യി​ലെ​ ​പ​തി​ന​ഞ്ചം​ഗ​ ​സം​ഘം​ ​ഒ​പ്പ​മു​ണ്ട്.
ബോ​ണ​ക്കാ​ട് ​ഫോ​റ​സ്റ്റ് ​സ്റ്റേ​ഷ​നി​ൽ​ ​നി​ന്ന് ​ഇ​രു​പ​ത്തി​യാ​റ് ​കി​ലോ​മീ​റ്റ​ർ​ ​കാ​ൽ​ന​ട​യാ​ത്ര​ ​വേ​ണം​ ​അ​ഗ​സ്‌​ത്യ​മ​കു​ട​ത്തി​ലെ​ത്താ​ൻ.​ ​ക​ര​മ​ന​യാ​റും​ ​വാ​ഴ​പ്പീ​ന്തി​യും​ ​അ​ട്ട​യാ​റും​ ​പു​ൽ​മേ​ടു​ക​ളും​ ​താ​ണ്ടി​ ​അ​തി​രു​മ​ല​യി​ൽ​ ​ആ​ദ്യ​ദി​നം​ ​വി​ശ്ര​മം.​ ​ര​ണ്ടാം​ ​ദി​ന​ത്തി​ൽ​ ​ക​ഠി​ന​മാ​യ​ ​മ​ല​ക​യ​റ്റം.​ ​പാ​റ​വ​ഴി​ക​ളി​ലൂ​ടെ​ ​ഈ​റ​ക്കാ​ട്ടി​ലൂ​ടെ​ ​മേ​ഘ​ങ്ങ​ൾ​ക്ക് ​മു​ക​ളി​ലേ​ക്ക് ​ന​ട​ന്നു ക​യ​റി​യാ​ൽ​ ​ഗി​രി​മ​കു​ട​ത്തി​ൽ​ ​അ​ഗ​സ്‌​ത്യ​ദ​ർ​ശ​നം.​ ​അ​ഭൗ​മ​സൗ​ന്ദ​ര്യം​ ​നി​റ​ഞ്ഞ​ ​പ​ർ​വ​ത​രാ​ജ​ൻ​ ​മേ​ഘ​ങ്ങ​ൾ​ക്ക് ​അ​പ്പു​റം​ ​ത​ല​യു​യ​ർ​ത്തി​ ​നി​ൽ​ക്കു​ന്നു,​ ​യു​ഗ​ങ്ങ​ളു​ടെ​ ​ച​രി​ത്ര​നി​യോ​ഗ​ങ്ങ​ളു​മാ​യി.​ ​സ്വ​പ്‌​ന​ ​സ​ദൃ​ശ്യ​മാ​യ​ ​വ​ന്യ​മ​നോ​ഹാ​രി​ത​യു​ടെ​ ​പ​ർ​വ​തം​ ​ത​ന്നെ​യാ​ണ് ​അ​ഗ​സ്‌​ത്യാ​ർ​ ​കൂ​ടം.​ ​സ​മു​ദ്ര​നി​ര​പ്പി​ൽ​ ​നി​ന്ന് 1868​ ​മീ​റ്റ​ർ​ ​ഉ​യ​ര​ത്തി​ലാ​ണ് ​പ​ശ്ചി​മ​ഘ​ട്ട​മ​ല​നി​ര​ക​ളി​ൽ​ ​ഈ​ ​പ​ർ​വ​തം​ ​നി​ൽ​ക്കു​ന്ന​ത്.​ ​ത​മി​ഴ് ​ഭാ​ഷ​യു​ടെ​ ​പി​താ​വും​ ​സി​ദ്ധ​പ​ര​മ്പ​ര​യു​ടെ​യും​ ​പ​ര​മ​ഗു​രു​വു​മാ​യ​ ​അ​ഗ​സ്‌​ത്യ​ ​ഋ​ഷി​യു​ടെ​ ​പൂ​ങ്കാ​വ​നം​ 2016​ ​മാ​ർ​ച്ച് 19​ന് ​യു​ന​സ്‌​കോ​ ​അ​ഗ​സ്‌​ത്യ​പ​ർ​വ​ത​ത്തെ​ ​ബ​യോ​സ്‌​ഫി​യ​ർ​ ​റി​സ​ർ​വാ​യി​ ​പ്ര​ഖ്യാ​പി​ച്ചു.​ ​അ​നി​ത​ര​സാ​ധാ​ര​ണ​മാ​യ​ ​ജൈ​വ​വൈ​വി​ദ്ധ്യം​ ​കൊ​ണ്ട് ​സ​മ്പ​ന്ന​മാ​ണ് ​ഈ​ ​വ​ന​നി​ര​യെ​ന്ന് ​തി​രി​ച്ച​റി​യാ​ൻ​ ​ഒ​രു​ത​വ​ണ​ത്തെ​ ​യാ​ത്ര​ ​ത​ന്നെ​ ​ധാ​രാ​ളം.


പ്ര​ധാ​ന​ന​ദി​ക​ളാ​യ​ ​ക​ര​മ​ന​യാ​ർ,​ ​നെ​യ്യാ​ർ,​ ​തി​രു​നെ​ൽ​വേ​ലി​യി​ലേ​ക്കൊ​ഴു​കു​ന്ന​ ​താ​മ​ര​ഭ​ര​ണി​ ​ എ​ന്നി​വ​യു​ടെ​ ​ഉ​ത്ഭ​വ​സ്ഥാ​നം​ ​കൂ​ടി​യാ​ണി​വി​ടം.​ ​അ​പൂ​ർ​വ​മാ​യ​ 300​ല​ധി​കം​ ​പ​ക്ഷി​ക​ളും​ 2000​ല​ധി​കം​ ​ഔ​ഷ​ധ​സ​സ്യ​ങ്ങ​ളും​ ​പാ​ഫി​യോ​ ​പെ​ഡി​ലം​ ​ഡ്രൂ​റി​ ​എ​ന്ന​ ​ഒ​ര​പൂ​ർ​വ​ ​ഇ​നം​ ​ഓ​ർ​ക്കി​ഡും​ ​അ​ഗ​സ്‌​ത്യ​മ​ല​യ്‌​ക്ക് ​മാ​ത്രം​ ​അ​വ​കാ​ശ​പ്പെ​ട്ട​ത്.​ ​ചെ​ന്തു​ര​ണി,​ ​പേ​പ്പാ​റ,​ ​നെ​യ്യാ​ർ,​ ​ക​ള​ക്കാ​ട് ​വ​ന്യ​ജീ​വി​സ​ങ്കേ​ത​ങ്ങ​ൾ​ ​ഒ​ത്തു​ചേ​ർ​ന്ന് ​അ​തി​മ​നോ​ഹ​ര​വും​ ​സ​മൃ​ദ്ധ​വു​മാ​യ​ ​ആ​വാ​സ​വ്യ​വ​സ്ഥ.​ ​വം​ശ​നാ​ശ​ ​ഭീ​ഷ​ണി​നേ​രി​ടു​ന്ന​ 50​ൽപ്പ​രം​ ​വ​ന്യ​ജീ​വി​ക​ൾ​ ​ ഈ​ ​വ​ന​ത്തി​ലു​ണ്ട്.​ ​ക​ടു​വ​യും​ ​ആ​ന​യും​ ​പു​ലി​യു​മെ​ല്ലാം​ ​വി​ഹ​രി​ക്കു​ന്ന​ ​വ​ന​സ​മൃ​ദ്ധി.​ ​ലോ​ക​ത്തി​ലെ​ ​ത​ന്നെ​ ​ഏ​റ്റ​വും​ ​പ​ഴ​ക്ക​മേ​റി​യ​ ​ആ​ദി​വാ​സി​ ​സ​മൂ​ഹ​മെ​ന്ന് ​അ​റി​യ​പ്പെ​ടു​ന്ന​ ​കാ​ണി​ക്കാ​ർ​ ​അ​ഗ​സ്‌​ത്യ​വ​ന​ ​മേ​ഖ​ല​യു​ടെ​ ​മ​ക്ക​ളാ​ണ്.​ 1850​ൽ​ ​അ​തി​രു​മ​ല​യി​ൽ​ ​സ്ഥാ​പി​ത​മാ​യ​ ​വാ​ന​നി​രീ​ക്ഷ​ണ​ ​കേ​ന്ദ്രം​ ​ഉ​ൾ​പ്പെ​ടെ​ ​അ​ഗ​സ്‌​ത്യ​പ​ർ​വ​ത​ത്തെ​ ​പ​റ്റി​ ​പ​റ​യാ​ൻ​ ​വാ​ക്കു​ക​ൾ​ ​ഏ​റെ​യാ​ണ്.
ആ​രാ​ണ് ​അ​ഗ​സ്‌​ത്യൻ

മ​ഹാ​സി​ദ്ധ​ ​പാ​ര​മ്പ​ര്യ​ത്തി​ൽ​ ​അ​ഭി​സി​ദ്ധ​രാ​ണ് ​അ​ഗ​സ്‌​ത്യ​ർ.​ ​ഭാ​ര​തീ​യ​ ​ചി​ന്ത​ക​ളി​ൽ​ ​അ​ഗ​സ്‌​ത്യ​മ​ഹ​ർ​ഷി​യു​ടെ​ ​പ​രാ​മ​ർ​ശം​ ​ഇ​ല്ലാ​ത്ത​ ​ലി​ഖി​ത​ങ്ങ​ൾ​ ​ഇ​ല്ല.​ ​വേ​ദ​ങ്ങ​ളി​ലും​ ​പു​രാ​ണ​ങ്ങ​ളി​ലും​ ​ഇ​തി​ഹാ​സ​ങ്ങ​ളി​ലും​ ​ഉ​പ​നി​ഷ​ത്തു​ക​ളി​ലും​ ​ബ്രാ​ഹ്മ​ണ​ങ്ങ​ളി​ലും​ ​ആ​ര​ണ്യ​ക​ങ്ങ​ളി​ലും​ ​എ​ന്തി​നും​ ​എ​വി​ടെ​യും​ ​അ​ഗ​സ്‌​ത്യ​രെ​ ​കാ​ണാ​നാ​കും.​ ​മ​ന്വ​ന്ത​ര​ങ്ങ​ൾ​ ​ക​ട​ന്ന് ​കാ​ലാ​തീ​ത​മാ​യ​ ​അ​റി​വാ​യി​ ​അ​മ​ര​നാ​യി​ ​അ​ഗ​സ്‌​ത്യ​മു​നി​ ​പ്ര​കാ​ശി​ച്ചു​നി​ൽ​ക്കു​ന്നു.​ ​അ​ഗ​സ്‌​ത്യ​മു​നി​യെ​ക്കു​റി​ച്ചു​ള്ള​ ​പു​രാ​ണ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​നോ​ക്കാം.​ ​പു​ല​സ്‌​ത്യ​ന്റെ​ ​പു​ത്ര​നാ​യി​ ​ജ​ന​നം​ ​കൊ​ള്ളു​ന്ന​ ​അ​ഗ​സ്‌​ത്യ​നെ​യും,​ ​മി​ത്ര​വാ​രു​ണ​ന്മാ​രു​ടെ​ ​പു​ത്ര​നാ​യി​ ​വ​സി​ഷ്‌​ഠ​നൊ​പ്പം​ ​ഇ​ര​ട്ട​സ​ഹോ​ദ​ര​നാ​യി​ ​ജ​നി​ക്കു​ന്ന​ ​അ​ഗ​സ്‌​ത്യ​നെ​യും​ ​ന​മു​ക്ക് ​ഐ​തി​ഹ്യ​ങ്ങ​ളി​ൽ​ ​ദ​ർ​ശി​ക്കാം.
വ​രാ​ഹ​പു​രാ​ണ​ത്തി​ലും​ ​അ​ഗ​സ്‌​ത്യ​സം​ഹി​ത​യി​ലും​ ​സ്‌​ക​ന്ദ​ ​പു​രാ​ണ​ത്തി​ലും​ ​ദ്വൈ​ത​ ​നി​ർ​ണ​യ​ ​ത​ന്ത്ര​ത്തി​ലു​മെ​ല്ലാം​ ​അ​ഗ​സ്‌​ത്യ​ഋ​ഷി​യു​ടെ​ ​പ​രാ​മ​ർ​ശം​ ​കാ​ണാ​നാ​കും.​ ​കു​ട​ത്തി​ൽ​ ​നി​ന്ന് ​ജ​നി​ച്ച​തു​കൊ​ണ്ട് ​കും​ഭ​മു​നി,​ ​കും​ഭ​സം​ഭ​വ​ൻ,​ ​കും​ഭ​ജ,​ ​ക​ല​ശ​ജ,​ ​കും​ഭ​യോ​നി​ ​എ​ന്നീ​ ​പേ​രു​ക​ളി​ലും​ ​അ​ഗ​സ്‌​ത്യ​ർ​ ​അ​റി​യ​പ്പെ​ടു​ന്നു.​ ​മ​ന,​ ​മാ​ന്യ​ ​എ​ന്നീ​ ​പേ​രു​ക​ളി​ലും​ ​അ​റി​യ​പ്പെ​ടു​ന്നു.​ ​അ​ഗ​സ്‌​ത്യ​രെ​പ്പ​റ്റി​ ​ഐ​തി​ഹ്യ​ങ്ങ​ൾ​ ​അ​ന​വ​ധി​യാ​ണ്.​ ​ശി​വ​ന്റെ​ ​വി​വാ​ഹ​ത്തി​ന് ​സ​മ്മേ​ളി​ച്ച​ ​മു​പ്പ​ത്തി​മു​ക്കോ​ടി​ ​ദേ​വ​ന്മാ​ർ​ ​ഭൂ​മി​യു​ടെ​ ​സ​ന്തു​ലി​താ​വ​സ്ഥ​യെ​ ​ത​കി​ടം​ ​മ​റി​ച്ച​പ്പോ​ൾ​ ​ശി​വ​നി​യോ​ഗ​ത്താ​ൽ​ ​തെ​ക്കി​ലേ​ക്ക് ​സ​ഞ്ച​രി​ച്ച് ​ഭൂ​മി​യു​ടെ​ ​സ​ന്തു​ലി​താ​വ​സ്ഥ​ ​വീ​ണ്ടെ​ടു​ത്ത​ ​അ​ഗ​സ്‌​ത്യ​ഋ​ഷി​യു​ടെ​ ​ക​ഥ​ ​അ​വി​സ്‌​മ​ര​ണീ​യ​മാ​ണ്.​ ​ഒ​രു​ ​വ​ശ​ത്ത് ​സ​മ​സ്‌​ത​പ്ര​പ​ഞ്ച​വും​ ​മ​റു​വ​ശ​ത്ത് ​കു​റു​മു​നി​യാ​യ​ ​അ​ഗ​സ്‌​ത്യ​രും​ ​മാ​ത്രം.​ ​മ​റ്റൊ​രി​ട​ത്ത് ​ദേ​വ​ഹി​തം​ ​നി​റ​വേ​റ്റാ​ൻ​ ​സ​മു​ദ്ര​ത്തെ​ ​കു​ടി​ച്ചു​വ​റ്റി​ച്ച​ ​അ​ഗ​സ്‌​ത്യ​മു​നി​ ​ഇ​നി​യൊ​രി​ട​ത്ത് ​ആ​കാ​ശം​ ​മു​ട്ടെ​ ​വ​ള​രു​ന്ന​ ​വി​ന്ധ്യ​പ​ർ​വ​ത​ത്തി​ന്റെ​ ​ഗ​ർ​വ​ട​ക്കി​ ​അ​തി​നെ​ ​മ​റി​ക​ട​ന്ന​ ​മ​ഹാ​ഋ​ഷി.​ ​കേ​ൾ​ക്കു​ന്ന​തെ​ല്ലാം​ ​അ​മാ​നു​ഷി​ക​ ​ഗീ​തി​ക​ൾ,​ ​ത​മി​ഴി​ന്റെ​ ​വ്യാ​ക​ര​ണ​ ​ഗ്ര​ന്ഥ​മാ​യ​ ​അ​ഗ​ത്തി​യ​ത്തി​ൽ​ ​തു​ട​ങ്ങി,​ ​ക​ള​രി​പ്പ​യ​റ്റ്,​ ​വ​ർ​മ്മ​ക്ക​ലൈ,​ ​സി​ല​മ്പാ​ട്ടം,​​​ ​സി​ദ്ധ​വൈ​ദ്യം,​ ​നാ​ഡീ​ജ്യോ​തി​ഷം,​ ​മ​ർ​മ്മ​ശാ​സ്ത്രം​ ​എ​വി​ടെ​യും​ ​എ​ല്ലാ​യി​ട​ത്തും​ ​എ​പ്പോ​ഴും​ ​അ​ഗ​സ്‌​ത്യ​ർ​ ​നി​റ​യു​ന്നു.

rr

ലോ​കാ​രാ​ധ്യ​നാ​യ​ ​മ​ഹാ​ഋ​ഷി

എ​ങ്ങ​നെ​യാ​ണ് ​കാ​ലാ​തീ​ത​മാ​യി​ ​ഈ​ ​നാ​മം​ ​നി​ല​നി​ൽ​ക്കു​ന്ന​ത് ​എ​ന്ന​ ​ചോ​ദ്യം​ ​പ​ല​പ്പോ​ഴും​ ​മ​ന​സി​ൽ​ ​നി​റ​ഞ്ഞി​രു​ന്നു.​ ​അ​ത്ഭു​ത​മെ​ന്ന് ​പ​റ​യ​ട്ടെ​ ​അ​ഗ​സ്‌​ത്യ​നെ​ക്കു​റി​ച്ചു​ള്ള​ ​ഉ​ത്ത​ര​ങ്ങ​ൾ​ ​മ​ന​സി​ൽ​ ​വ​ന്ന് ​നി​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു.​ ​ഓ​രോ​ ​അ​ഗ​സ്‌​ത്യ​കൂ​ട​ ​സ​ന്ദ​ർ​ശ​ന​വും​ ​നി​ര​വ​ധി​ ​ഉ​ത്ത​ര​ങ്ങ​ൾ​ ​ന​ൽ​കു​ന്നു.​ ​ക​ലി​യു​ഗ​ത്തി​നും​ ​നാ​ലാ​യി​രം​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​ൻ​പ് ​ജ​നി​ച്ച​ ​അ​ഗ​സ്‌​ത്യ​ൻ​ ​ഇ​പ്പോ​ഴും​ ​നി​ല​നി​ൽ​ക്കു​ന്ന​ത് ​എ​ങ്ങ​നെ​യാ​ണ്?​ ​അ​ന്വേ​ഷ​ണം​ ​ആ​ ​വ​ഴി​ക്ക് ​പു​രോ​ഗ​മി​ച്ചു.​ ​അ​വി​ടെ​ ​നി​ര​വ​ധി​ ​ര​ഹ​സ്യ​ങ്ങ​ൾ​ ​ചു​രു​ള​ഴി​ഞ്ഞു​ ​തു​ട​ങ്ങി.​ ​അ​ഗ​സ്‌​ത്യ​ന് ​ലോ​കാ​രാ​ധ്യ​ത​ ​ഉ​ണ്ടെ​ന്ന​ ​തി​രി​ച്ച​റി​വ് ​ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു.​ ​തെ​ക്ക് ​കി​ഴ​ക്ക​ൻ​ ​ഏ​ഷ്യ​യി​ൽ,​ ​ഇ​ന്തോ​നേ​ഷ്യ,​ ​ജാ​പ്പ​നീ​സ്,​ ​കം​ബോ​ഡി​യ,​ ​ലാ​വോ​സ്,​ ​താ​യ്ല​ന്റ്,​ ​വി​യ​റ്റ്നാം,​ ​മ​ലേ​ഷ്യ,​ ​സിം​ഗ​പ്പൂ​ർ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം​ ​ഗു​രു​വാ​യി​ ​ശൈ​വ​മ​ത​പ്ര​ചാ​ര​ക​നാ​യി​ ​അ​ഗ​സ്‌​ത്യ​ൻ​ ​ഉ​ണ്ടാ​യി​രു​ന്നു​ ​എ​ന്ന​ത് ​ഈ​ ​സ്ഥ​ല​ങ്ങ​ളി​ലെ​ ​പു​രാ​വ​സ്‌​തു​ ​മ്യൂ​സി​യ​ങ്ങ​ളി​ൽ​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ ​അ​ഗ​സ്‌​ത്യ​ ​വി​ഗ്ര​ഹ​ങ്ങ​ൾ​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.
'​അ​ജ് "​ ​എ​ന്ന​ ​ധാ​തു​വി​ൽ​ ​നി​ന്ന് അ​ഗ​സ്‌​ത്യ​ൻ​ ​എ​ന്ന​ ​വാ​ക്കു​ണ്ടാ​യി​ ​എ​ന്നാ​ണ് ​പ്ര​മാ​ണം.​ ​അ​ജ് ​എ​ന്നാ​ൽ​ ​പ്ര​കാ​ശം​ ​നി​റ​ഞ്ഞ​ത് ​എ​ന്ന​ർ​ത്ഥം.​ ​ചി​ന്ത​ക​ളെ​ ​ശു​ദ്ധീ​ക​രി​ക്കു​ന്ന​ ​തേ​ജോ​രൂ​പ​നാ​ണ് ​അ​ഗ​സ്‌​ത്യ​ൻ.​ ​ന്യൂ​സി​ലാ​ൻ​ഡി​ലെ​ ​മാ​വോ​റി​ ​വി​ഭാ​ഗം​ ​അ​ഗ​സ്‌​ത്യ​ന​ക്ഷ​ത്ര​ത്തെ​ ​പ​ര​മ​പ​ദ​മ​ട​ഞ്ഞ​ ​ഗു​രു​വാ​യി​ ​കാ​ണു​ന്നു.​ ​ഇ​റാ​നി​യ​ൻ​ ​പ​ദം​ ​'​ഗ​സ്‌​തി​"​ ​ദ്യോ​ദി​പ്പി​ക്കു​ന്ന​ത് ​പാ​പ​മെ​ന്നാ​ണ്.​ ​'​അ​ഗ​സ്‌​തി​" ​എ​ന്നാ​ൽ​ ​പാ​പം​ ​ക​ഴു​കി​ക്ക​ള​യു​ന്ന​യാ​ൾ.​ ​ജാ​പ്പ​നീ​സ് ​ഭാ​ഷ​യി​ലെ​ ​അ​ഗ​സ്‌​ത്യ​പ​ർ​വം​ ​എ​ന്ന​ ​ഗ്ര​ന്ഥം​ ​അ​ഗ​സ്‌​ത്യ​നെ​ ​പ​റ്റി​യു​ള്ള​താ​ണ്.​ ​മേ​ൽപ്പറ​ഞ്ഞ​തു​പോ​ലെ​ ​എ​വി​ടെ​യും​ ​എ​പ്പോ​ഴും​ ​അ​ഗ​സ്‌​ത്യ​ൻ​ ​ഒ​രു​ ​മ​നു​ഷ്യ​ന് ​ക​ഴി​യു​ന്ന​ ​കാ​ല​ഗ​ണ​ന​യ്‌​ക്ക് ​അ​പ്പു​റ​വും​ ​ഇ​പ്പു​റ​വും​ ​ഒ​രേ​ ​പ്ര​സ​ക്തി​ ​എ​ങ്ങ​നെ​യാ​ണ്?​ ​അ​ല്ലെ​ങ്കി​ൽ​ ​അ​ക​തീ​യ​ർ​ ​-​ ​അ​താ​യ​ത് ​ഉ​ള്ളി​ൽ​ ​പ്ര​കാ​ശം​ ​നി​റ​യു​ന്ന​യാ​ൾ.​ ​അ​ഗം​ ​എ​ന്നാ​ൽ​ ​നി​ശ്ച​ല​മാ​യ​ത്,​ ​പ​ർ​വ​തം​ ​എ​ന്നെ​ല്ലാം​ ​അ​ർ​ത്ഥ​മു​ണ്ട് ​ '​ഗം​"​ ​എ​ന്നാ​ൽ​ ​ച​ലി​പ്പി​ക്കു​ന്ന​ത് ​അ​ഗ​സ്‌​ത്യം​ ​എ​ന്ന​ ​വാ​ക്കി​ന് ​പ​ർ​വ​ത​ങ്ങ​ളെ​ ​ച​ലി​പ്പി​ക്കു​ന്ന​വ​ൻ​ ​എ​ന്ന​ ​അ​ർ​ത്ഥ​വു​മു​ണ്ട്.​ ​ച​ല​ന​മി​ല്ലാ​ത്ത​വ​യെ​ ​ച​ലി​പ്പി​ക്കു​ന്ന​യാ​ൾ​ ​അ​ഗ​സ്‌​ത്യ​ൻ.​ ​അ​ഗ​സ്‌​ത്യ​ൻ​ ​എ​ന്ന​ ​വാ​ക്കി​ന് ​സ​മാ​ന​മാ​യ​ ​'​അ​രി​കി,​ ​അ​തു​താ​യ്,​ ​ത​പു​"​ ​എ​ന്നീ​ ​പേ​രു​ക​ളാ​ണ് ​ഈ​ ​ന​ക്ഷ​ത്ര​ത്തി​ന് ​അ​വ​ർ​ ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​ ​ചൈ​ന​യി​ൽ​ ​ഫു​ ​(​ബ്ര​ഹ​സ്‌​പ​ദി​)​ ​ലു​ ​(വ​സി​ഷ്‌​ഠ​ൻ​)​ ​ഷോ​വ് ​(​അ​ഗ​സ്‌​ത്യ​ൻ​)​ ​എ​ന്നീ​ ​മൂ​ന്നു​ന​ക്ഷ​ത്ര​ങ്ങ​ളെ​ ​ന​മി​ക്കു​ന്ന​ത് ​സാ​ധാ​ര​ണ​യാ​ണ്.

അ​ഗ​സ്‌​ത്യ​ ​ന​ക്ഷ​ത്രം
ഉ​ത്ത​രം​ ​തെ​ളി​യു​ന്നു

കാ​ലാ​ന്ത​ര​ങ്ങ​ൾ​ ​ക​ഴി​ഞ്ഞാ​ലും​ ​മ​രി​ക്കാ​തെ​ ​തീ​ക്ഷ്ണ​ ​ജ്വാ​ല​യു​യ​ർ​ത്തു​ന്ന​ ​വെ​ളി​ച്ച​മാ​യി​ ​അ​ഗ​സ്‌​ത്യ​ന​ക്ഷ​ത്രം​ ​കി​ഴ​ക്ക് ​തെ​ക്ക് ​ദി​ശ​യി​ൽ​ ​ഉ​ദി​ച്ചു​യ​രു​ക​യാ​ണ്.​ ​ആ​ ​ന​ക്ഷ​ത്ര​ത്തെ​ ​നോ​ക്കി​ ​പ്രാ​ർ​ത്ഥ​നാ​ ​നി​ര​ത​മാ​യി​ ​ഒ​രു​ ​ലോ​ക​ജ​ന​ത.​ ​അ​തെ​ ​കാ​നോ​പ്പ​സ് ​എ​ന്ന​ ​അ​ഗ​സ്‌​ത്യ​ ​കും​ഭ​ജ​ ​ന​ക്ഷ​ത്രം​ ​ഭൂ​മി​യി​ൽ​ ​നി​ന്ന് 310​ ​പ്ര​കാ​ശ​വ​ർ​ഷ​ങ്ങ​ൾ​ക്ക​പ്പു​റ​ത്ത് ​തെ​ക്ക​ൻ​ ​ധ്രു​വ​ന​ക്ഷ​ത്ര​മാ​യി​ ​ജ്വ​ലി​ച്ച് ​നി​ൽ​ക്കു​ന്നു.​ ​ന​ക്ഷ​ത്ര​സ​മൂ​ഹ​ത്തി​ലെ​ ​ര​ണ്ടാ​മ​ത്തെ​ ​തി​ള​ക്ക​മാ​ർ​ന്ന​ ​ന​ക്ഷ​ത്ര​മാ​ണ് ​അ​ഗ​സ്ത്യ​ൻ.​ ​ഭൂ​മി​യി​ൽ​ ​നി​ന്ന് 310​ ​പ്ര​കാ​ശ​വ​ർ​ഷ​ങ്ങ​ൾ​ക്ക​ക​ലെ​ ,​ ​സൂ​ര്യ​നേ​ക്കാ​ൾ​ 10,000​ ​മ​ട​ങ്ങ് ​പ്ര​കാ​ശ​ത്തി​ൽ​ ​അ​ഗ​സ്ത്യ​ന​ക്ഷ​ത്രം​ ​ജ്വ​ലി​ക്കു​ന്നു.​ ​ഭാ​ര​തീ​യ​ ​ജ്യോ​തി​ശാ​സ്ത്ര​ ​പ​ഠ​ന​ ​ഗ്ര​ന്ഥ​ങ്ങ​ൾ​ 500​ ​എ.​ഡി​യി​ൽ​ ​ത​ന്നെ​ ​അ​ഗ​സ്‌​ത്യ​നെ​ ​തി​രി​ച്ച​റി​ഞ്ഞി​രു​ന്നു.​ ​പ​രാ​ശ​ര​ത​ന്ത്ര​വും​ ​സൂ​ര്യ​സി​ദ്ധാ​ന്ത​വും​ ​അ​ഗ​സ്‌​ത്യ​നെ​ ​പ​ല​ത​വ​ണ​ ​പ​ഠി​ച്ചു.​ ​ഇ​രു​ട്ടി​ൽ​ ​വെ​ളി​ച്ചം​ ​എ​ത്തി​ക്കു​ന്ന​യാ​ൾ​ ​അ​ഥ​വാ​ ​ഗു​രു​ ​എ​ന്ന​ ​അ​ർ​ത്ഥ​ത്തി​ൽ​ ​ഈ​ ​ന​ക്ഷ​ത്രം​ ​വാ​ഴ്‌​ത്ത​പ്പെ​ടു​ന്നു.​ ​ഭാ​ര​ത​ത്തി​ൽ​ ​എ​ങ്ങ​നെ​ ​ഇ​ത്ര​യ​ധി​കം​ ​അ​ഗ​സ​ത്യാ​ശ്ര​മ​ങ്ങ​ൾ​ ​ഉ​ണ്ടാ​യി​?​ ​അ​ഗ​സ്‌​ത്യ​ന്റെ​ ​ദ​ക്ഷി​ണ​യാ​ത്ര​ ​എ​ങ്ങ​നെ​ ​സം​ഭ​വി​ച്ചു​?​ ​എ​ന്നു​ള്ള​തി​ന്റെ​യെ​ല്ലാം​ ​ഉ​ത്ത​രം​ ​അ​ഗ​സ്‌​ത്യ​ന​ക്ഷ​ത്ര​ത്തി​ന്റെ​ ​യാ​ത്ര​യെ​ ​സൂ​ചി​പ്പി​ക്കു​ന്നു.​ ​ജ്യോ​തി​ശാ​സ്ത്ര​ഗ​വേ​ഷ​ക​നാ​യ​ ​രൂ​പ​ഭാ​ട്ടി​യും​ ​നീ​ലേ​ഷ് ​ഓ​യ്‌​ക്കും​ ​ന​ട​ത്തി​യ​ ​പ​ഠ​ന​ങ്ങ​ൾ​ ​അ​ത്ഭു​ത​ക​ര​മാ​യ​ ​ഉ​ത്ത​ര​ങ്ങ​ൾ​ ​ന​ൽ​കു​ക​യാ​ണ്.​ 25.000​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​ൻ​പ് ​അ​ഗ​സ്‌​ത്യ​ ​ന​ക്ഷ​ത്ര​ത്തെ​ ​ന​മു​ക്ക് ​കാ​ണാ​ൻ​ ​ക​ഴി​യു​മാ​യി​രു​ന്നെ​ന്ന് ​കു​രു​ക്ഷ​ത്ര​ത്തി​ൽ​ ​നി​ന്നാ​യി​രു​ന്നെ​ങ്കി​ൽ​ ​ക്ഷീ​ര​പ​ഥ​ത്തി​ന്റെ​ ​വ്യ​തി​യാ​നം​ ​അ​നു​സ​രി​ച്ച് ​അ​ഗ​സ്‌​ത്യ​ൻ​ ​ഉ​ത്ത​ര​ദി​ക്കി​ൽ​ ​നി​ന്ന് ​ദ​ക്ഷി​ണ​ദി​ക്കി​ലേ​ക്ക് ​യാ​ത്ര​ ​ആ​രം​ഭി​ച്ചു.​ ​വി​ന്ധ്യ​പ​ർ​വ​തം​ ​ക​ട​ന്ന് ​അ​ഗ​സ്‌​ത്യ​ന​ക്ഷ​ത്രം​ ​ദ​ക്ഷി​ണേ​ന്ത്യ​യി​ൽ​ ​എ​ത്തി.

mahesh

രാ​മാ​യ​ണ​ക​ഥ​യി​ലെ​ ​സീ​താ​ന്വേ​ഷ​ണ​ ​ഭാ​ഗ​ത്ത് ​സു​ഗ്രീ​വ​ൻ​ ​ഹ​നു​മാ​നോ​ട് ​സം​വ​ദി​ക്കു​ന്നു​ണ്ട്.​ ​തെ​ക്ക് ​ദി​ശ​യി​ൽ​ ​യാ​ത്ര​ചെ​യ്യു​മ്പോ​ൾ​ ​പു​ഷ്‌​പാ​ലം​കൃ​ത​മാ​യ​ ​ഒ​രു​ ​മ​നോ​ഹ​ര​ ​പ​ർ​വ​തം​ ​ദൃ​ശ്യ​മാ​കും.​ ​അ​തി​ന്റെ​ ​നാ​മം​ ​'​മ​ഹേ​ന്ദ്ര​ഗി​രി​"(​അ​ഗ​സ്‌​ത്യാ​ർ​കൂ​ടം​)​ ​അ​തി​ന് ​മു​ക​ളി​ൽ​ ​എ​ത്തു​മ്പോ​ൾ​ ​നി​ങ്ങ​ൾ​ക്ക് ​അ​ഗ​സ്‌​ത്യ​നെ​ ​കാ​ണാ​നാ​കും.

അ​ഗ​സ്‌​ത്യേ​ന​ ​ഉ​ത്ത​രേ​ ​ത​ത്ര​സാ​ഗ​രേ​ ​വി​നി​വേ​ശിത
ചി​ത്ര​സാ​നു​ന​ഗഃ​ശ്രീ​മ​ൻ​ ​മ​ഹേ​ന്ദ്ര​പ​ർ​വ​തോ​ത്തമ
ത​മൃ​ഉ​പേ​തി​ ​സ​ഹ​സ്രാ​ക്ഷ​ ​സ​ഭാ​ ​പ​ർ​വ​സു​ ​പ​ർ​വ​സു
സാ​ഗ​ര​തീ​ര​ത്താ​യി​ ​അ​തി​മ​നോ​ഹ​ര​മാ​യ​ ​മ​ഹേ​ന്ദ്ര​പ​ർ​വ​ത​ത്തി​ലെ​ത്തി​യാ​ൽ​ ​നി​ങ്ങ​ൾ​ക്ക് ​അ​ഗ​സ്‌​ത്യ​ദ​ർ​ശ​ന​മു​ണ്ടാ​കു​മെ​ന്നും​ ​അ​വി​ടെ​ ​സ​ഹ​സ്രാ​ക്ഷ​നാ​യ​ ​ഇ​ന്ദ്ര​ൻ​ ​സ​ദാ​ ​എ​ത്താ​റു​ണ്ടെ​ന്നും​ ​സു​ഗ്രീ​വ​ൻ​ ​പ​റ​യു​ന്നു.​ ​അ​ഗ​സ്‌​ത്യ​ന​ക്ഷ​ത്ര​ത്തെ​യും​ ​(​കാ​നോ​പ​സ്)​ ​ഇ​ന്ദ്ര​ൻ​ ​(​സീ​രി​യ​സ് ​ന​ക്ഷ​ത്രം​)​ ​മാ​ണ് ​ഈ​ ​ദി​ശാ​സൂ​ച​ക​ങ്ങ​ൾ.​ ​ന​ക്ഷ​ത്ര​സ​മൂ​ഹ​ങ്ങ​ളാ​യി​രു​ന്നു​ ​ന​മ്മു​ടെ​ ​വ​ഴി​കാ​ട്ടി​ക​ളാ​യി​രു​ന്ന​തെ​ന്ന് ​ഓ​ർ​ക്ക​ണം.​ ​രാ​മ​യ​ണ​ത്തി​ൽ​ ​അ​ഗ​സ്‌​ത്യ​നെ​ ​രാ​മ​നും​ ​ദ​ർ​ശി​ച്ചു​ ​അ​നു​ഗ്ര​ഹം​ ​വാ​ങ്ങി.​ ​അ​ഗ​സ്‌​ത്യ​ന​ക്ഷ​ത്ര​ ​ദ​ർ​ശ​ന​ത്താ​ൽ​ ​സോ​മ​നാ​ഥം​ ​അ​ഗ​സ്‌​ത്യ​തീ​ർ​ത്ഥ​മാ​കു​മെ​ന്ന് ​ശ്രീ​കൃ​ഷ്‌​ണ​ൻ​ ​മ​ഹാ​ഭാ​ര​ത​ത്തി​ൽ​ ​പ​രാ​മ​ർ​ശി​ക്കു​ന്നു.

അ​ഗ​സ്‌​ത്യ​മ​ല​യും​ ​ബു​ദ്ധ​മ​ത​വും

അ​ഗ​സ്‌​ത്യ​പ​ർ​വ​ത​ത്തി​ന്റെ​ ​ആ​ദി​നാ​മം​ ​പൊ​തി​യ​ൻ​ ​മ​ല​യെ​ന്നാ​യി​രു​ന്നു.​ ​പൊ​താ​ല​ക,​ ​പൊ​തി​യ​ൽ​ ​എ​ന്നീ​ ​പേ​രു​ക​ളും​ ​ഉ​ണ്ട്.​ ​ബു​ദ്ധ​മ​ത​ ​വി​ശ്വാ​സ​പ്ര​കാ​രം​ ​അ​വ​ലോ​കി​തേ​ശ്വ​ര​ൻ​ ​അ​ഥ​വാ​ ​ബോ​ധി​സ​ത്വ​ന്റെ​ ​അ​ധി​വാ​സ​ ​സ്ഥാ​ന​മാ​ണ് ​പൊ​താ​ല​ക​ ​എ​ന്ന​ ​അ​ഗ​സ്‌​ത്യാ​ർ​കൂ​ടം.​ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​ബു​ദ്ധ​മ​ത​ ​വി​ശ്വാ​സി​ക​ൾ​ ​പ്രാ​ർ​ത്ഥി​ക്കു​ന്ന​ ​മൗ​ണ്ട് ​പൊ​താ​ല​ ​സ്‌​മാ​ര​ക​ങ്ങ​ൾ​ ​അ​ഗ​സ്‌​ത്യാ​ർ​കൂ​ട​ത്തി​ന്റേ​താ​ണെ​ന്ന​ ​വ​സ്‌​തു​ത​ ​അ​മ്പ​ര​പ്പി​ക്കു​ന്ന​താ​ണ്.
ബു​ദ്ധ​ഭി​ക്ഷു​ക്ക​ൾ​ ​തീ​ർ​ത്ഥ​യാ​ത്ര​യാ​യി​ ​അ​ഗ​സ്‌​ത്യ​മ​ല​യി​ൽ​ ​എ​ത്തി​യി​രു​ന്നു​ ​എ​ന്ന​ത് ​നി​സ്‌​ത​ർ​ക്ക​മാ​യ​ ​കാ​ര്യ​മാ​ണ്.​ ​ചി​ത്ത​ലൈ​ ​ചി​ത്ത​നാ​രു​ടെ​ ​മ​ണി​മേ​ഖ​ല​യി​ൽ,​ ​ചോ​ള​സാ​ഹി​ത്യ​ത്തി​ൽ​ ​ബു​ദ്ധ​മി​ത്ര​ന്റെ​ ​വീ​ര​സൊ​ല്യം,​ ​ചൈ​നീ​സ് ​യാ​ത്രി​ക​നാ​യ​ ​ഹു​യാ​ൻ​ ​സാം​ഗി​ന്റെ​ ​രേ​ഖ​പ്പെ​ടു​ത്ത​ലു​ക​ളി​ൽ​ ​എ​ല്ലാം​ ​പൊ​താ​ല​ ​വാ​സി​യാ​യ​ ​അ​വ​ലോ​കി​തേ​ശ്വ​ര​നെ​യും​ ​ബു​ദ്ധ​ഭി​ക്ഷു​ക്ക​ളെ​യു​മെ​ല്ലാം​ ​കാ​ണാ​നാ​കും.​ ​ബു​ദ്ധ​മ​ത​ ​ഗ്ര​ന്ഥ​മാ​യ​ ​താ​ര​സൂ​ക്യ​ത്തി​ൽ​ ​ബോ​ധി​സ​ത്വ​നെ​ ​'​പൊ​താ​ല​ഗി​രി​നി​വാ​സി​നി​"​ ​എ​ന്ന് ​വി​ളി​ക്കു​ന്നു.​ ​മ​ഹാ​വൈ​പു​ല്യ​ബു​ദ്ധ​വ​താ​മ​ക​ ​സൂ​ത്രം​ ​എ​ന്ന​ ​ഗ്ര​ന്ഥ​ത്തി​ലും​ ​ഈ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​ഉ​ണ്ട്.
ആ​യി​ര​ക്ക​ണ​ക്കി​ന് ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​മു​മ്പ് ​പ്ര​സി​ദ്ധ​മാ​യ​ ​ബു​ദ്ധ​മ​ത​ ​തീ​ർ​ത്ഥ​കേ​ന്ദ്ര​മാ​യി​ ​അ​ഗ​സ്‌​ത്യ​പ​ർ​വ​തം​ ​നി​ല​നി​ന്നി​രു​ന്നു​ ​എ​ന്ന​തി​ന് ​തെ​ളി​വു​ക​ൾ​ ​ഉ​ണ്ടോ​ ​എ​ന്ന് ​ഓ​രോ​ ​യാ​ത്ര​യി​ലും​ ​സൂ​ക്ഷ്‌​മ​മാ​യി​ ​ഞാ​ൻ​ ​നോ​ക്കി​യി​രു​ന്നു.​ ​അ​തി​രു​മ​ല​യി​ലെ​ത്തു​ന്ന​തി​നു​ ​മു​ൻ​പ് ​വ​ന​ത്തി​നു​ള്ളി​ൽ​ ​പ​ല​യി​ട​ത്തും​ ​പാ​റ​ക്കൂ​ട്ട​ങ്ങ​ൾ​ ​കാ​ണു​ന്ന​ ​രൂ​പ​ങ്ങ​ൾ​ ​ഇ​ത്ത​വ​ണ​ ​കൂ​ടു​ത​ൽ​ ​സം​വ​ദി​ക്കു​ന്ന​താ​യി​ ​എ​നി​ക്ക് ​തോ​ന്നി.​ ​കു​റ​ഞ്ഞ​ത് 3000​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക​പ്പു​റം​ ​മ​നു​ഷ്യ​ന്റെ​ ​ഉ​ളി​ത്ത​ല​പ്പു​കൊ​ണ്ട് ​രൂ​പ​പ്പെ​ട്ട​ ​വി​ഗ്ര​ഹ​ങ്ങ​ളു​ടെ​ ​ഒ​രു​ ​കൂ​ട്ടു​മാ​യി​ത​ന്നെ​യാ​ണ് ​ആ​ ​രൂ​പ​ങ്ങ​ളെ​ ​എ​നി​ക്ക് ​കാ​ണാ​നാ​വു​ന്ന​ത്.​ ​നാ​ഗ​ങ്ങ​ളു​ടെ​യും​ ​ദേ​വീ​ദേ​വ​ന്മാ​രു​ടെ​യും​ ​രൂ​പ​ങ്ങ​ളു​ടെ​ ​ഒ​രു​വ​ലി​യ​കൂ​ട്ടം.​ ​ഒ​രു​ ​വി​ശി​ഷ്‌​ട​ ​സം​സ്‌​കാ​രം​ ​വ​ള​ർ​ന്ന് ​വി​കാ​സം​ ​പ്രാ​പി​ച്ച​തി​ന്റെ​ ​സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ​ ​ആ​ണി​ത് ​എ​ന്ന​ത് ​നി​സ്ത​ർ​ക്ക​മാ​യ​ ​കാ​ര്യ​മാ​ണ്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​നി​ര​വ​ധി​ ​പ​ഠ​ന​ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് ​അ​ധി​കൃ​ത​ർ​ ​ത​യ്യാ​റാ​ക​ണം​ ​എ​ന്ന​ ​അ​ഭ്യ​ർ​ത്ഥ​ന​ ​ഇ​തി​നൊ​പ്പം​ ​വ​യ്‌​ക്കു​ന്നു. അ​നാ​ദി​കാ​ല​മാ​യി​ ​അ​മ​ര​നാ​യി​ ​അ​ഗ​സ്‌​ത്യ​ൻ​ ​അ​ന്വേ​ഷ​ക​മ​ന​സു​ക​ളി​ൽ​ ​പ്ര​പ​ഞ്ച​ര​ഹ​സ്യ​വു​മാ​യി​ ​തി​ള​ങ്ങി​നി​ൽ​ക്കു​ക​യാ​ണ്.​ ​അ​ത്ഭു​ത​മാ​യും​ ​അ​ള​ക്കാ​നാ​വാ​ത്ത​ ​അ​റി​വു​ക​ളു​ടെ​ ​ശേ​ഖ​ര​മാ​യും​ ​അ​ഗ​സ്‌​ത്യ​രു​ണ്ട്.​ ​അ​ക​ത്തെ​ ​തീ​യാ​യി...​ ​അ​ഗ​ത്തീ​യ​രാ​യി​ ​അ​ഗ​സ്‌​ത്യ​ർ.
(ലേഖകന്റെ നമ്പർ: 9847186223)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, SPECIAL
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.