SignIn
Kerala Kaumudi Online
Monday, 12 April 2021 4.00 AM IST

എംപാനലുകാർക്ക് പുനർനിയമനം, കെ.എസ്.ആർ.ടി.സിയിൽ ശമ്പള പരിഷ്‌കാരം ജൂണിൽ

news
ജനുവരി 11ന് കേരളകൗമുദിപ്രസിദ്ധീകരിച്ച വാർത്ത

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ 2016 മുതലുള്ള ശമ്പളപരിഷ്‌കരണം ജൂണിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തൊഴിലാളി സംഘടനകളുമായി ശമ്പള പരിഷ്‌കരണ ചർച്ച തുടങ്ങും മുമ്പെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. പ്രതിപക്ഷ തൊഴിലാളി സംഘടനകൾ 23ന് പ്രഖ്യാപിച്ച പണിമുടക്ക് ഈ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പിൻവലിക്കണമെന്ന് സർക്കാർ ആവശ്യപ്പെടും.

പിരിച്ചുവിട്ട താത്കാലിക ഡ്രൈവർ, കണ്ടക്ടർമാരിൽ പത്ത് വർഷത്തിലേറെ സർവീസുള്ള അർഹതയുളളവരെ കെ.യു.ആർ.ടി.സിയിൽ സ്ഥിരപ്പെടുത്തുമെന്നും പത്ത് വർഷത്തിൽ താഴെയുള്ളവരെ സ്വിഫ്ട് കമ്പനിയിൽ താത്കാലികമായി പുനരധിവസിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനുവരി 11ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത ശരിവച്ചാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

2016 ജൂലായ് ഒന്നു മുതലുള്ള ഒൻപത് ഗഡു ഡി.എ കുടിശികയിൽ മൂന്നു ഗഡു 2021 മാർച്ചിൽ നൽകും. ഒഴിഞ്ഞു കിടക്കുന്ന തസ്തികയുടെ പത്തു ശതമാനത്തിന് സ്ഥാനക്കയറ്റം പരിഗണിക്കും.

ആശ്രിത നിയമനത്തിന് അർഹതയുള്ളവരെ ഒഴിവുള്ള ഡ്രൈവർ, കണ്ടക്ടർ തസ്‌കയിലേക്ക് പരിഗണിക്കും. ശമ്പള റിക്കവറി, ബാങ്ക്, എൽ. ഐ.സി, കോ ഓപ്പറേറ്റീവ് ബാങ്ക്, കെ.എസ്.എഫ്.ഇ എന്നിവയിലെ അടവ് ഇനങ്ങളിൽ 2016 മുതൽ കുടിശികയുളള 225 കോടി രൂപ ഈ വർഷം നൽകും. റീസ്ട്രക്ചർ 2.0 നടപ്പാക്കാൻ ജീവനക്കാരുടെ പൂർണ സഹകരണം മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പറഞ്ഞത്

  •  വായ്പയായ 3197.13 കോടി രൂപ സർക്കാർ വിഹിതമാക്കണം, 961.79 കോടി പലിശ എഴുതിത്തള്ളണം എന്നിവ തത്വത്തിൽ അംഗീകരിച്ചു
  •  ഒരു ജില്ലയിൽ ഒരു പ്രധാന ഡിപ്പോയിൽ മാത്രം ഭരണ നിർവ്വഹണ ഓഫീസ്
  •  76 പെട്രോൾ, ഡീസൽ ഔട്ട്‌ലെറ്റുകളിൽ 600 മെക്കാനിക്കൽ ജീവനക്കാരെ നിയോഗിക്കും
  •  ഹാൾട്ടിംഗ് സ്റ്റേഷനുകളിൽ വൃത്തിയുളള വിശ്രമ മുറികൾ
  •  ഭരണവിഭാഗം ജീവനക്കാരെ അഡ്മിനിസ്‌ട്രേറ്റീവ്, അക്കൗണ്ടിംഗ് എന്ന് പുനഃക്രമീകരിക്കും
  • കിഫ്ബി സഹായത്തോടെ വികാസ് ഭവൻ ഡിപ്പോ നവീകരണവും വാണിജ്യസമുച്ചയവും
  • കെ.ടി.ഡി.സിയുമായി സഹകരിച്ച് മൂന്നാറിൽ ഹോട്ടൽ സമുച്ചയം
JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KSRTC
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.