SignIn
Kerala Kaumudi Online
Friday, 23 April 2021 1.53 PM IST

ബി ജെ പിയുടെ വിജയയാത്രയ്ക്ക് ഇന്ന് തുടക്കം; യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്യും

k-surendran

കാസർകോട്: ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര ഇന്ന് കാസർകോട് ആരംഭിക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനിയിലാണ് ഉദ്ഘാടനം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യാത്ര ഉദ്ഘാടനം ചെയ്യും.

അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ബി ജെ പിയുടെ യാത്ര. കൊവിഡ് മാനദണ്ഡം പാലിക്കുമെന്ന് സംഘാടകർ അറിയിച്ചു. കേരളത്തെ വികസനത്തിലേക്ക് നയിക്കാൻ പര്യാപ്‌തരായ പൊതു സമ്മതരെയാണ് ബി ജെ പി ജനസമക്ഷം അണിനിരത്തുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

യാത്ര മാർച്ച് ആറിന് തിരുവന്തപുരത്ത് സമാപിക്കും. കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായാണ് സമാപാന ചടങ്ങിനെത്തുന്നവരിൽ പ്രധാനി. എല്ലാ ജില്ലകളിലും കേന്ദ്രമന്ത്രി വി മുരളീധരനടക്കം ബി ജെ പിയുടെ കേന്ദ്ര സംസ്ഥാന നേതാക്കളും, എൻ ഡി എ നേതാക്കളും പങ്കെടുക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: K SURENDRAN, BJP, VIJAYA YATHRA, YOGI ADITHYANATH
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.