റാഞ്ചി :കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ജാർഖണ്ഡിൽ കോൺഗ്രസ് നടത്തിയ റാലിയിൽ ഐറ്റം ഡാൻസ് സംഘടിപ്പിച്ചത് വിവാദമായി. ജാർഖണ്ഡിലെ സരയ്കേലയിൽ കോൺഗ്രസ് നടത്തിയ കിസാൻ ജനആക്രോശ് റാലിയിലെ വേദിയിലാണ് ഐറ്റം ഡാൻസ് നടത്തിയത്. ഇതിന്റെ വീഡിയോ ബി.ജെ.പി പുറത്തുവിട്ടു.
സ്ത്രീകൾ അടക്കമുള്ള വേദിയിലാണ് സിനിമാ ഗാനത്തിനൊപ്പം ഒരു യുവതിയുടെ ഐറ്റം ഡാൻസ് നടത്തിയത്. അടുത്ത റാലിയിൽ മിയാ ഖലിഫ വരുമോയെന്നാണ് ബി.ജെ.പി പരിഹസിച്ചത്.
ജനപിന്തുണ ലഭിച്ചില്ലെങ്കിൽ കോൺഗ്രസ് ആളെക്കൂട്ടാനായി ഇത്തരത്തിലുള്ള നടപടികളാണ് ചെയ്യുന്നതൈന്ന് ജാർഖണ്ഡ് ബി.ജെ.പി ഘടകം പ്രസ്താവനയിൽ പറഞ്ഞു. മന്ത്രികൂടി പങ്കെടുത്ത റാലിയിലാണ് ഇത്തരത്തിൽ ഡാൻസ് നടത്തിയതെന്നും ബി.ജെ.പി ആരോപിച്ചു.