SignIn
Kerala Kaumudi Online
Sunday, 11 April 2021 2.54 AM IST

മിൽമ യൂണിയൻ പിരിച്ചുവിട്ടത് ജനാധിപത്യവിരുദ്ധം: വി.ഡി. സതീശൻ

satheesan

തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്റെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഓർഡിനൻസ് പുറപ്പെടുവിച്ച് പുറത്താക്കി ഉദ്യോഗസ്ഥ ഭരണം ഏർപ്പെടുത്തിയ നടപടി ജനാധിപത്യ വിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് കേരള മിൽമ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. വി.ഡി. സതീശൻ എം.എൽ.എ. രാജ്യത്തെ ക്ഷീരസഹകരണ മേഖലയിലെ പരമോന്നത സ്ഥാപനമായ നാഷണൽ കോ-ഓപ്പറേറ്റീവ് ഡെയറി ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ ഭരണസമിതിയിൽ പ്രവർത്തന മികവു കൊണ്ട് മാത്രം കേരളത്തെ പ്രതിനിധീകരിച്ച് സ്ഥാനം കരസ്ഥമാക്കിയ ഏക മേഖല യൂണിയന്റെ ഭരണസമിതിയാണ് നിയമവിരുദ്ധമായി പിരിച്ചുവിട്ടതെന്നും അദ്ദേഹം പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VD SATHEESAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.