SignIn
Kerala Kaumudi Online
Wednesday, 21 April 2021 11.14 AM IST

'എല്ലാവരെയും ഒരുപോലെ കാണണമെന്നാണ് നിലപാട്'; രാമക്ഷേത്ര നിർമ്മാണത്തിന് ആയിരം രൂപ സംഭാവന നൽകി പി സി ജോർജ്

p-c-george

കോട്ടയം: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ആയിരം രൂപ സംഭാവന നൽകി പി സി ജോർജ് എം എൽ എ. കോട്ടയം പളളിക്കത്തോട്ടിൽ ഒരു വിവാഹ ചടങ്ങിനെത്തിയ പി സി ജോർജിനെ കണ്ട് ആർ എസ് എസ് - ബി ജെ പി നേതാക്കൾ സംഭാവന തേടിയിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹം ആർ എസ് എസ് കോട്ടയം സേവാപ്രമുഖ് ആർ രാജേഷിന് സംഭാവനയായി ആയിരം രൂപ നൽകിയത്.

ജനപ്രതിനിധിയെന്ന നിലയിൽ എല്ലാവരെയും ഒരുപോലെ കാണണമെന്നതാണ്​ തന്റെ നിലപാടെന്ന്​ സംഭാവന നൽകിയശേഷം പി സി ജോർജ്​ പറഞ്ഞു. രാമക്ഷേത്ര നിർമാണത്തിന്​ സംഭാവന നൽകിയത് തെറ്റായെന്ന്​ പിന്നീട്​ പറഞ്ഞ കോൺഗ്രസ് എം എൽ എഎൽദോസ് കുന്നപ്പിളളിയുടെ നിലപാട് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പി സംസ്ഥാന സമിതിയംഗം എൻ ഹരി, കോട്ടയം ജില്ല പ്രസിഡന്റ് അഡ്വ നോബിൾ മാത്യു, നേതാക്കളായ ആർ രാജീവ്, സതീഷ് ചന്ദ്രൻ മാസ്​റ്റർ, അജീഷ് കുമാർ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: AYODHYA, RAM TEMPLE, PC GEORGE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.